തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും, പ്രസിഡന്റും മദ്യപിച്ചു നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെയാണ് മാറ്റിയത്. ചിത്രങ്ങൾ പുറത്തായതോടെ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. നേരത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. വനിതാ പ്രവർത്തകയുടെ പരാതിയിലായിരുന്നു നടപടി.
തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി
