ഓഹരിവിപണിയിലെ ലിസ്റ്റിംഗിന് മുന്നോടിയായി പ്രധാന കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍പേ പൂര്‍ണമായി വേര്‍പെട്ടു. ഈ ഇടപാടിന്റെ ഭാഗമായി, നിലവിലുള്ള ഫ്ളിപ്കാര്‍ട്ട് സിംഗപ്പൂരും ഫോണ്‍പേ സിംഗപ്പൂര്‍ ഓഹരി ഉടമകളും ഫോണ്‍പേ ഇന്ത്യയില്‍ നേരിട്ട് ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2016 ലാണ് ഫോണ്‍പേ ഗ്രൂപ്പ് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിനുള്ള എല്ലാ സൗകര്യങ്ങളോടും കൂടി ഗൂഗിള്‍ പേയ്ക്കൊപ്പം ഉയരാന്‍ ഇത് ഫ്ളിപ്കാര്‍ട്ടിന് സഹായകമായി. 400 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട് കമ്പനിക്ക്. നാലില്‍ ഒരു ഇന്ത്യക്കാരന് ഇപ്പോള്‍ ഫോണ്‍ പേ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണമിടപാടുകള്‍ക്ക് പുറമെ ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, വെല്‍ത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു കമ്പനികളും വേര്‍പിരിയുന്നത് വ്യത്യസ്ത ബിസിനസുകളുടെ വളര്‍ച്ചയ്ക്കാണ്. എന്നിരുന്നാലും, രണ്ട് ബിസിനസ്സുകളുടെയും ഭൂരിഭാഗം ഓഹരി ഉടമയായി വാള്‍മാര്‍ട്ട് തുടരും. 2020 ഡിസംബറില്‍ കമ്പനികള്‍ ഇതിനെ കുറിച്ച് സൂചന നല്‍കുകയും ചെയ്തിരുന്നു.
ഫ്ളിപ്കാര്‍ട്ടും ഫോണ്‍പേയും ഇനി രണ്ട്!
