ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയം. ഇത് വരെ 12000 ലേറെ പരാതികൾ ലഭിച്ചു. ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ആണ് പരാതികൾ. ബഫർ സോൺ പരിധിയിൽ പെട്ട സ്വന്തം വീടുകളുടേയും കെട്ടിടങ്ങളുടേയും ഫോട്ടോയുമായാണ് പലരും പരാതി കൊടുക്കാനെത്തിയത്. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകുമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. അതിലേയ്ക്ക് ഈ പരാതികൾ പരിഹരിച്ച് തീർപ്പാക്കി പുതിയ റിപ്പോർട്ട് സമർപ്പിക്കുക […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 23
◾മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. രാജ്യാന്തര യാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ക്കു കോവിഡ് പരിശോധന നടത്തും. പൊതു ഇടങ്ങളില്‍ മാസ്‌ക് വേണം. സാമൂഹിക അകലം പാലിക്കണം. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കൊവിഡ് വാക്സിനേഷന്‍ എത്രയും വേഗം എടുക്കണം. കേന്ദ്ര നിര്‍ദേശമനുസരിച്ച് എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ◾കോവിഡ് വ്യാപനത്തെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കണമെന്നു […]
സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ പരാതി
ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച മുൻമന്ത്രി സജി ചെറിയാൻ എംഎല്‍എയെ കുറ്റവിമുക്തനാക്കി നൽകിയ പൊലീസ് റിപ്പോര്‍ട്ട് തള്ളി അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അഡ്വ ബിജു നോയൽ ആണ് ഹർജി നൽകിയത്. അന്വേഷണം സിബിഐയ്ക്കോ കേരളത്തിന് പുറത്തുള്ള കർണ്ണാടക പൊലീസിനോ കൈമാറണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയ്ക്ക് കൈമാറിയതെന്നാണ് ഹർജിയിൽ പറയുന്നത്. പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എം.എൽഎ […]
കൊവിഡ് : ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി
ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന ഉത്സവ കാലങ്ങളിലുള്‍പ്പടെ മാസ്ക് ധരിക്കുന്നത് കർശനമാക്കണം, കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർധിപ്പിക്കണം. വാക്സിനേഷന്റെ മുൻകരുതൽ ഡോസ് വിതരണം ഊർജ്ജിതമാക്കണം, സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളും […]
രാത്രി വാർത്തകൾ 22.12 22
രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ടു ശതമാനം പേരില്‍ പരിശോധന നടത്തും. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതു ഇടങ്ങളില്‍ മാസ്‌ക് വേണമെന്നാണു മുഖ്യമായ മാര്‍ഗനിര്‍ദേശം. സാമൂഹിക അകലം പാലിക്കണം. സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകണം. വിവാഹം, രാഷ്ട്രീയ സാമൂഹിക യോഗങ്ങള്‍ തുടങ്ങിയ പൊതുയോഗങ്ങള്‍ ഒഴിവാക്കണം. ബൂസ്റ്റര്‍ […]
റിലയന്‍സ് ക്യാപിറ്റലിനെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്!
റിലയന്‍സ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്നത്. അതേസമയം, ഹിന്ദുജ ഗ്രൂപ്പ് 8,150 കോടി രൂപയുടെ ഓഫറുമായി രംഗത്തെത്തിയിരുന്നു. ഈ ഓഫറിനെ മറികടന്നാണ് ടൊറന്റ് ഗ്രൂപ്പിന്റെ മുന്നേറ്റം. 24,000 കോടി രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ചകള്‍ വരുത്തിയതിനെ തുടര്‍ന്ന് 2021- ലാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ക്യാപിറ്റലിനെതിരെ പാപ്പരാത്ത നടപടികള്‍ ആരംഭിച്ചത്. […]
ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ ഗവർണർക്ക് കൈമാറി
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ ഗവർണർക്ക് കൈമാറി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇന്നാണ് ഗവർണർക്ക് അയച്ചത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. പരിശോധന നടത്തിയ ശേഷം ആവശ്യമായ നടപടി സ്വീകരിക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഗവർണർ നടത്തിയ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. […]
ചരിത്രനിമിഷം! ഓസ്‌കാറിലിടം നേടി ആര്‍ആര്‍ആര്‍ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം
തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആര്‍ആര്‍ആറും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘നാട്ടു നാട്ടു’ എന്ന ഗാനമാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്. ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടംനേടിയത്. ഇപ്പോഴിതാ അഭിമാന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാം ചരണ്‍. മൊത്തം ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് […]
‘മാളികപ്പുറം’ ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തും
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘മാളികപ്പുറ’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ഉണ്ണി മുകുന്ദന്‍ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സിനിമ ഉടന്‍ തിയറ്ററുകളില്‍ എത്തും. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ […]
എബിഎസ് സുരക്ഷയുമായി പ്ലാറ്റിന 110
പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പ് അവതരിപ്പിച്ച് ബജാജ്. എന്‍ട്രിലെവല്‍ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിള്‍ വിഭാഗത്തില്‍ എബിഎസ് സുരക്ഷ ഉറപ്പു നല്‍കിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയെത്തുന്ന വാഹനത്തിന് 72,224 രൂപയാണ് മുംബൈ എക്‌സ്‌ഷോറൂം വില. ഫീച്ചര്‍ അവതരിപ്പിച്ചതോടെ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമുള്ള ആദ്യ കമ്യൂട്ടര്‍ മോട്ടര്‍സൈക്കിളായി വാഹനം മാറിയെന്നാണ് ബജാജിന്റെ അവകാശവാദം. ബജാജ് പ്ലാറ്റിന 110 എബിഎസില്‍ 115.45 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് കരുത്ത് പകരുന്നത്. 8.44 […]
