ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ ഗവർണർക്ക് കൈമാറി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇന്നാണ് ഗവർണർക്ക് അയച്ചത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. പരിശോധന നടത്തിയ ശേഷം ആവശ്യമായ നടപടി സ്വീകരിക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഗവർണർ നടത്തിയ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. മാത്രമല്ല മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണം ഉണ്ടായിരുന്നില്ല.
ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ ഗവർണർക്ക് കൈമാറി
