ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തീവ്രന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നും തൽഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26 തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഉടൻ തന്നെ ന്യൂനമർദ്ദം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ അറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത
