Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 22

◾കൊവിഡ് വ്യാപനം തടയാന്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കും. മാസ്‌ക് ധരിക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചൈനയില്‍ കോവിഡ് വ്യാപിപ്പിക്കുന്ന ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. കേരളത്തില്‍ രോഗവ്യാപനം കുറവാണെങ്കിലും സ്വയം ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ◾ബഫര്‍ സോണില്‍ ജനങ്ങളുടെ സ്വത്തിനും ജീവനോപാധികള്‍ക്കും ഭീഷണിയാകുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബഫ‍ര്‍ സോൺ: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

ബഫ‍ര്‍ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സ‍ര്‍വ്വേയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികളും സര്‍ക്കാര്‍ പരിഹരിക്കും. തിരുത്തിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമര്‍പ്പിക്കും. ഫീൽഡ് സര്‍വേ കൂടി നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. സുപ്രീംകോടതിയിൽ കേരളം നൽകിയ പുന:പരിശോധന ഹർജിയുടെ ഹിയറിങ്ങിൽ എല്ലാ കാര്യങ്ങളും ബോധിപ്പിക്കുമെന്നും […]

Posted inലേറ്റസ്റ്റ്

കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു

കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വര്‍ഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിൻ്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ൽ സുപ്രീംകോടതി ചാൾസ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയിൽ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാൾസിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 12 പേരെ കൊന്ന കേസുകളിൽ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് […]

Posted inബിസിനസ്സ്

ഐപിഒ യ്ക്ക് ഒരുങ്ങി ടാറ്റയുടെ ബിഗ്ബാസ്‌കറ്റ്

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ ബിഗ്ബാസ്‌കറ്റ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. 2025 ഓടെ ബിഗ്ബാസ്‌കറ്റിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നടന്നേക്കും. അതിന് മുമ്പ് കൂടുതല്‍ ഫണ്ട് സമാഹരണം നടത്തും. 200 മില്യണ്‍ ഡോളറാണ് ഈ ആഴ്ച ബിഗ്ബാസ്‌കറ്റ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. 2021ല്‍ ആണ് ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിഗ്ബാസ്‌കറ്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ സ്വന്തമാക്കിയത്. ടാറ്റ പ്ലേ, ടാറ്റ ടെക്നോളജീസ് എന്നിവയ്ക്ക് […]

Posted inവിനോദം

‘ജവാനും മുല്ലപ്പൂവും’ ചിത്രത്തിലെ ഗാനം ‘ഒന്നു തൊട്ടേ അന്ന് തൊട്ടേ’

സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘു മേനോന്‍ സംവിധാനം ചെയ്ത ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ഒന്നു തൊട്ടേ അന്ന് തൊട്ടേ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. 4 മ്യൂസിക്‌സ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജയശ്രി ടീച്ചറുടെ […]

Posted inലേറ്റസ്റ്റ്

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം : ഇന്ത്യയിലും ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലും ജാഗ്രത കൂട്ടാൻ കേന്ദ്ര നിർദ്ദേശം. ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രതികരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേകയോഗം ചേർന്ന ശേഷമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് വീണ്ടും ആശങ്കയാകുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് യോഗം വിളിച്ച് ചേർത്തത്. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി […]

Posted inവിനോദം

കൊവിഡ് കാലം പശ്ചാത്തലമായ ചിത്രം ‘റൂട്ട് മാപ്പ്’

കൊവിഡ് കാലം പശ്ചാത്തലമാക്കി ഒരു മലയാള ചിത്രം കൂടി പുറത്തുവരികയാണ്. സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ‘റൂട്ട് മാപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മക്ബൂല്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ലോക് ഡൗണ്‍ പശ്ചാത്തലമാക്കി കഥ പറയുന്ന റൂട്ട് മാപ്പിന്റെ ചിത്രീകരണം കൊവിഡ് കാലത്തു തന്നെയാണ് പൂര്‍ത്തിയാക്കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടായിരുന്നു ചിത്രീകരണം. പത്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് […]

Posted inഓട്ടോമോട്ടീവ്

ഹ്യുണ്ടായി അയണിക് 5 ന്റെ ബുക്കിംഗ് ആരംഭിച്ചു

ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ അയണിക് 5 ന്റെ ബുക്കിംഗ് ആരംഭിച്ചു. 1,00,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. നിലവില്‍, കാറുകളുടെ യഥാര്‍ത്ഥ വില സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 2023 ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ ഷോയിലാണ് കാറിന്റെ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യത. പ്രധാനമായും രണ്ട് ബാറ്ററി മോഡലുകളാണ് നല്‍കിയിട്ടുള്ളത്. 58കിലോവാട്ട്, 72.6കിലോവാട്ട് എന്നിവയാണ് മോഡലുകള്‍. ഇവ യഥാക്രമം 385 കിലോമീറ്റര്‍, 480 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. 6.1 സെക്കന്‍ഡില്‍ 185 കിലോമീറ്റര്‍ […]

Posted inപുസ്തകങ്ങൾ

മുല്ലപ്പെരിയാറിന്റെ കഥ

പടിഞ്ഞാറേക്ക് ഒഴുകി ഒടുവില്‍ കടലില്‍ ചേരേണ്ടേ പുഴയെ തടഞ്ഞ് നിര്‍ത്തി കിഴക്കോട്ട് തിരിച്ചു വിട്ടതിന്റെ ചരിത്രമാണ് മുല്ലപ്പെരിയാറിന്റേത്. ഒരു നദീതടത്തില്‍ നിന്നും മറ്റൊരു നദീതടത്തിലേക്കുള്ള പുഴയുടെ മാറ്റം. ഒരു പക്ഷേ ലോകത്തെ ആദ്യ പരീക്ഷണമായിരുന്നിരിക്കണം മുല്ലപ്പെരിയാറിലേത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുകയാണ് ‘മുല്ലപ്പെരിയാറിന്റെ കഥ’ എന്ന ഈ പുസ്തകത്തില്‍. എം.ജെ ബാബു. സൈന്ധവ ബുക്‌സ്. വില 161 രൂപ.  

Posted inആരോഗ്യം

മുളച്ച ഉരുളക്കിഴങ്ങ് വിഷത്തിന് തുല്യം

മുളച്ച ഉരുളക്കിഴങ്ങ് കറിവച്ചു കഴിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണ്. ഉരുളക്കിഴങ്ങ് മുളക്കുന്നതിലൂടെ പെട്ടെന്ന് പല വിധത്തിലുള്ള രാസപരിവര്‍ത്തനം സംഭവിക്കുന്നു. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഒരു കാരണവശാലും മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാന്‍ പാടുകയില്ല. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഇതിലുള്ള ഗ്ലൈക്കോ ആല്‍ക്കലൈഡുകളുടെ സാന്നിധ്യമാണ് പലപ്പോഴും നാഡീവ്യവസ്ഥക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. […]