ബഫര്‍ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സര്‍വ്വേയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികളും സര്‍ക്കാര്‍ പരിഹരിക്കും. തിരുത്തിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമര്‍പ്പിക്കും. ഫീൽഡ് സര്‍വേ കൂടി നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. സുപ്രീംകോടതിയിൽ കേരളം നൽകിയ പുന:പരിശോധന ഹർജിയുടെ ഹിയറിങ്ങിൽ എല്ലാ കാര്യങ്ങളും ബോധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫര്‍ സോൺ: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
