Posted inവിനോദം

‘ബാന്ദ്ര’യിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ടു

ദിലീപ്-അരുണ്‍ ഗോപി ചിത്രം ‘ബാന്ദ്ര’യിലെ തമന്നയുടെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ബാന്ദ്രയിലെ രാജ്ഞിക്ക് മനോഹരമായ ജന്മദിനാശംസകള്‍’ എന്ന് കുറിച്ചു കൊണ്ടാണ് അരുണ്‍ ഗോപി ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും […]

Posted inവിനോദം

ഹൊറര്‍ സൈക്കോ ത്രില്ലര്‍ ‘വാമനന്‍’ തമിഴിലേക്ക്

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ‘വാമനന്‍’ തമിഴിലേക്ക്. മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ പ്രമുഖ നടന്‍ നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ വിവരങ്ങള്‍ പിന്നണി പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനന്‍ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനുശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ […]

Posted inഓട്ടോമോട്ടീവ്

ഡ്യുക്കാറ്റിയുടെ വില കൂടും, ജനുവരി മുതല്‍

പുതുവര്‍ഷത്തില്‍ മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി. നിലവില്‍, അസംസ്‌കൃത വസ്തുക്കള്‍, ഉല്‍പ്പാദനം, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ചിലവുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളുടെ വില 2023 ജനുവരി 1 മുതലാണ് വര്‍ദ്ധിപ്പിക്കുക. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മുഴുവന്‍ ഡീലര്‍ഷിപ്പുകളിലും പുതുക്കിയ നിരക്ക് ബാധകമായിരിക്കും. എല്ലാ മോഡല്‍ മോട്ടോര്‍സൈക്കിളുടെയും വില വര്‍ദ്ധിപ്പിക്കാനാണ് ഡ്യുക്കാറ്റിയുടെ നീക്കം. കൂടാതെ, ആഗോളതലത്തില്‍ […]

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രി ഗുജറാത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? പ്രതിപക്ഷം പാർലമെന്റിൽ

കൊവിഡ് മാനദണ്ഡം പാലിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ജാഥയ്ക്ക് നിയന്ത്രണമില്ലേ എന്ന് ചോദിച്ച് പാർലമെന്റിൽ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ ബഹളം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി ജോഡോ യാത്ര നിർത്തിവയ്ക്കേണ്ടിവരും എന്നറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി കത്തയച്ചതിനെ തുടർന്നാണ് ഭരണ പ്രതിപക്ഷാംഗങ്ങൾ വാക്കേറ്റമായത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അതിർരഞ്ജൻ ചൗധരി ചോദിച്ചു. മൻസൂഖ് മാണ്ഡവിയയ്ക്ക് രാഹുൽഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നുവെന്നും മൻസൂഖ് മാണ്ഡവ്യയെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നിയോഗിച്ചിരിക്കുകയാണെന്നും അധിർരഞ്ജൻ […]

Posted inപുസ്തകങ്ങൾ

സ്‌നേഹം കാമം ഭ്രാന്ത്

ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാര്‍ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളില്‍ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങള്‍ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങള്‍ നെഞ്ചോട് ചേര്‍ത്തേക്കാം, ചിലര്‍ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളില്‍ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങള്‍ക്ക് മനസ്സിലാകാതെ പോയേക്കാം. ‘സ്‌നേഹം കാമം ഭ്രാന്ത്’. ഡിസി ബുക്‌സ്. വില 332 […]

Posted inആരോഗ്യം

ഇഞ്ചി അത്ര നിസ്സാരക്കാരനല്ല!

എന്നും നിശ്ചിത അളവില്‍ ഇഞ്ചി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് ആമാശയത്തിന്റെയും കുടലിന്റെയും പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ദഹനശക്തിയെ വര്‍ധിപ്പിക്കുന്നു. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ ശരീരത്തിലെ രോഗാണുക്കളെ അകറ്റുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെയും ഇ കോളിയുടെയും വളര്‍ച്ച തടയാന്‍ ഇഞ്ചിക്ക് കഴിയും. ആര്‍എസ് വി പോലുള്ള വൈറസുകളില്‍ നിന്നും ഇഞ്ചി സംരക്ഷണം നല്‍കും. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി. കീമോതെറാപ്പി മൂലമുണ്ടാകുന്ന ഛര്‍ദിലകറ്റാനും ഇഞ്ചി പരീക്ഷിക്കാവുന്നതാണ്. ആന്റി ഇന്‍ഫ്ളമേറ്ററി […]

Posted inപ്രധാന വാർത്തകൾ

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്രം

ഭാരത് ജോഡോ യാത്രയ്ക്ക് കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മുന്നറിയാപ്പ് നൽകി. രാഹുൽഗാന്ധിക്ക് കത്തിലൂടെയാണ് കേന്ദ്രം അറിയിപ്പ് നൽകിയത്. രാജസ്ഥാനിൽ തുടരുന്ന ജോഡോ യാത്രയിൽ മാസ്കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്ത് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർഷക സംഘടനകൾ വീണ്ടും സമരത്തിലേയ്ക്ക്

കർഷക സംഘടനകൾ രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് ഒരുങ്ങുന്നു . സർക്കാർ അംഗകർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗത്തിൽ ചേരുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. ജനുവരി 26 ൽ നടത്താൻ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും. അടുത്ത സമ്മേളനത്തിൽ പാർലമെൻറിലേക്ക് കിസാൻ മാർച്ച് നടത്താനും ആലോചനയുണ്ട്. കഴിഞ്ഞ കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത […]

Posted inലേറ്റസ്റ്റ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജി നിന്നും നൽകിയ മുഴുവൻ ബിരുദ സർട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാൻ കോളജ് അധികൃതർ .

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ കഴിഞ്ഞ ദിവസം സമ്മാനിച്ച മുഴുവൻ ബിരുദ സർട്ടിഫിക്കറ്റുകളും തിരിച്ചുവിളിക്കാൻ കോളജ് അധികൃതർ തീരുമാനിച്ചു. പരീക്ഷ പാസാകാതെ സർട്ടിഫിക്കറ്റ് കിട്ടിയ വിദ്യാർത്ഥികളിൽ നിന്നും സർട്ടിഫിക്കറ്റ് തിരികെ വാങ്ങിത്തുടങ്ങി. ഇവർ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിലായത്. ഗുരുതര വീഴ്ചയാണ് പരീക്ഷ പാസ്സാകത്തവരും പ്രതിജ്ഞ ചൊല്ലി, ബിരുദം സ്വീകരിച്ചതിൽ ഉണ്ടായതെന്ന് ആരോഗ്യസർവകലാശാല വിലയിരുത്തി. തുടർന്നാണ് ചടങ്ങിൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റ് തിരികെ ഏൽപ്പിക്കാൻ തോറ്റ കുട്ടികളോട് ആവശ്യപ്പെട്ടത്. സർവകലാശാലയുടെയോ, കോളജിന്റെയോ സീൽ ഇല്ലാത്ത സർട്ടിഫിക്കറ്റാണ് […]

Posted inലേറ്റസ്റ്റ്

പോസിറ്റീവ് സാമ്പിളുകളുടെ ശ്രേണീകരണം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം.

വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ പോസിറ്റീവ് സാമ്പിളുകളുടെ ശ്രേണീകരണം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് രാവിലെ 11 മണിക്കാണ് ദില്ലിയിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. . പ്രതിരോധ മാർഗങ്ങളുടെ സ്ഥിതി, വാക്സിനേഷൻ പുരോഗതി മുതലായവ വിലയിരുത്തുകയാണ് അജണ്ട.ആരോഗ്യ സെക്രട്ടറി അടക്കമുള്ള പ്രധാന ഉദ്യോഗസ്ഥർ, നീതി ആയോഗ് അംഗം, കൊവിഡ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. അതേസമയം ചൈനയിലെ ആശുപത്രികളിൽ കൊവിഡ് ബാധിത രാൽ നിറയുകയാണ്. കൊവിഡ് […]