വിദേശ രാജ്യങ്ങളിൽ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറവാണ് .ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് മൂലമുളകിടപ്പ് രോഗികളും കുറവാണ് .എന്നാൽ പുതിയ കോവിഡ് വകഭേദത്തിന് വ്യാപം ശേഷി കൂടുതലാണ് .അതിനാൽ കർശന നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്ക് ധരിക്കണം. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. മുൻപ് നാമെടുത്തിരുന്ന നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ മാത്രം മതി . നമുക്ക് ഇതും പ്രതിരോധിക്കാനാവവുമെന്നും മന്ത്രി പറഞ്ഞു.രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
പുതിയ കോവിഡ് വകഭേദത്തിന് വ്യാപകശേഷി കൂടുലാണ് , കരുതൽ വേണം ; മന്ത്രി വീണ ജോർജ്
