സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിലായി. കണ്ണൂർ കേളകത്താണ് സംഭവം നടന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പക്കൽ നിന്നും വീഡിയോ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി, വിദ്യാർത്ഥി സ്വർണ്ണമാല കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് അന്വേഷണം തുടരുകയാണ്. വിദ്യാർത്ഥി ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും കൂടെയുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു : പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
