രാജ്യത്ത് പഞ്ചസാര ഉല്‍പ്പാദനത്തില്‍ വീണ്ടും വര്‍ദ്ധനവ്. 2022-23 ഡിസംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 82.1 ലക്ഷം ടണ്ണാണ്. ഏകദേശം 5.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 77.9 ലക്ഷം ടണ്‍ പഞ്ചസാര മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. ഇന്ത്യ ഷുഗര്‍ മില്‍ അസോസിയേഷന് വ്യവസായ സമിതിയാണ് പഞ്ചസാര ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ തയ്യാറാക്കുന്നത്. ഇത്തവണ പഞ്ചസാര ഉല്‍പ്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. 33 ലക്ഷം ടണ്‍ പഞ്ചസാരയാണ് മഹാരാഷ്ട്ര ഉല്‍പ്പാദിപ്പിച്ചത്. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത് ഉത്തര്‍പ്രദേശാണ്. 20.3 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. ഇത്തവണ പഞ്ചസാര ഫാക്ടറികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍, ഉല്‍പ്പാദനവും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്.
82.1 ലക്ഷം ടണ്‍ കടന്ന് രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം
