സര്‍ ചക്രവര്‍ത്തിയുടെ നിഷ്ഠൂരഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന റഷ്യയിലെ ജനങ്ങള്‍ രക്തരൂക്ഷിതമായ ഒരു വിപ്ലവത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് മോചനമുണ്ടാകൂ എന്ന് കരുതുന്നു. അവര്‍ കവിയും വിപ്ലവസംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിനെ സര്‍ ചക്രവര്‍ത്തിയെ വധിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. ഒരു മുള്‍പ്പിടര്‍പ്പില്‍ ബോംബുമായി ഒളിച്ചിരിക്കുന്ന കാലിയേവ് വണ്ടിയില്‍ വരുന്ന ചക്രവര്‍ത്തിക്കു നേരെ ബോംബെറിയാന്‍ കൈയുയര്‍ത്തിയെങ്കിലും ചക്രവര്‍ത്തിയുടെ മടിയില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞിനെക്കണ്ട് ആ ഘോരകൃത്യത്തില്‍ നിന്ന് പിന്തിരിയുന്നു. ഇതോടെ കാലിയവേിനെ വിപ്ലവസംഘം ശത്രുവായി മുദ്ര കുത്തുന്നു. കാലം കുറേ […]
പൊതുമുതൽ നശിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള , സർക്കാരിന്റെ മെല്ലെപ്പോക്കിൽ കോടതിയുടെ വിമർശനം .
പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള , സർക്കാരിന്റ മെല്ലെപ്പോക്കിൽ കോടതിയുടെ വിമർശനം. പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തു കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരേയാണ് കോടതി രൂക്ഷമായ വിമർശനം ഉയർത്തിയത്. സ്വത്തുക്കൾ പിടിച്ചെടുക്കാൻ സർക്കാർ 6 മാസം സമയം വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് കോടതിയെ ചൊടിപ്പിച്ചു. കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഇത്രയും അലംഭാവം പാടില്ലെന്നാണ് കോടതി പറഞ്ഞത്. ഹർത്താലിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ […]
ശരീരത്തില്‍ ചൂട് നിലനിര്‍ത്താനായി മുട്ട കഴിക്കാം!
തണുപ്പുകാലത്ത് ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. പ്രോട്ടീന്‍ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശൈത്യകാലത്തെ ചര്‍മ സംരക്ഷണത്തിനും അത്യാവശ്യമാണ്. കൂടാതെ ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണല്‍ അണുബാധകള്‍ തടയുന്നതിനും അത്യന്താപേക്ഷിതമാണ്. മുട്ടയില്‍ ഏകദേശം 7 ഗ്രാം പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകള്‍ എന്നിവയുടെ കലവറ കൂടിയാണിത്. മുട്ട ശരീര കോശങ്ങളെ നന്നാക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നവുമാണ്. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ നിലക്കടല […]
അതിർത്തി തർക്കവിഷയം ചർച്ച ചെയ്തില്ല. പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം
അതിർത്തി സംഘർഷ വിഷയങ്ങൾ ചർച്ച ചെയ്തില്ല. പാർലമെന്റിൽ ഇന്നും ബഹളം. പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്. ഇന്ത്യ – ചൈന അതിർത്തി സംഘർഷം വിഷയമാക്കി ഇത് അഞ്ചാം ദിവസമാണ് പാർലമെന്റിൽ ശക്തമായ ബഹളവും വാക്കേറ്റവും നടക്കുന്നത് . മനീഷ് തിവാരിയാണ് ഇന്ന് പ്രതിപക്ഷത്ത് നിന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. എന്നാൽ രാജ്യസഭാധ്യക്ഷൻ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് നോട്ടീസ് തള്ളി. ഒരു […]
മദ്ധ്യാഹ്‌ന വാർത്തകൾ 19.12.22
പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രിം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ മുതലെടുപ്പു നടത്തുന്നതു തെറ്റാണ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗുജറാത്തില്‍ സദാചാര പൊലീസിംഗിന്റെ പേരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവച്ചാണ് കോടതി ഉത്തരവ്. അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. വ്യാപാര കമ്മിയിലെ വര്‍ദ്ധനയും കയറ്റുമതിയിലെ കുറവുമാണ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ കാരണം. വ്യാപാരക്കമ്മി ഇക്കഴിഞ്ഞ മാസത്തോടെ 1989 കോടി ഡോളറായി […]
യാത്രക്കാരുടെ തിരക്ക് കൂടിയപ്പോൾ നിരക്ക് കൂട്ടി വിമാനക്കമ്പനികളും സ്വകാര്യ ബസ്സുകളും
ക്രിസ്തുമസ് ന്യൂ ഇയർ യാത്രകള്‍ക്കുള്ള നിരക്കില്‍ വർദ്ധനവുമായി വിമാന കമ്പനികളും ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്ത് നാട്ടിലെത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് നിരക്ക് വർദ്ധന . ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് രണ്ടാഴ്ച മുമ്പ് തന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര സർവ്വീസിൽ യാത്രക്കാരുടെ എണ്ണം കൂടുന്നത് […]
മുങ്ങിയ തായ്ലന്റ് യുദ്ധക്കപ്പലിൽ രക്ഷാപ്രവർത്തനം തുടരുന്നു
ഉൾക്കടലിൽ മുങ്ങിയ തായ്‌ലാൻഡ് യുദ്ധക്കപ്പലിൽ 33 ഓളം പേർ കുടുങ്ങിക്കിടക്കുന്നു. 73 പേരെ രക്ഷിച്ചു. ബാക്കിയുള്ളവരേയും രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്ലാൻഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് തായ്‌ലൻഡ് ഉൾക്കടലിൽ മുങ്ങിയത്. കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണം. എന്നാണ് പ്രാഥമിക നിഗമനം. മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്‌ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. അമേരിക്കൻ നിർമിത യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 1987 മുതൽ തായി നാവികസേന ഉപയോഗിക്കുന്നതാണ് ഈ യുദ്ധക്കപ്പൽ .
ടൈറ്റാനിയം ജോലി തട്ടിപ്പ്; ഇരയായവരുടെ എണ്ണം കൂടുന്നു
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദിവ്യാനായരുടെ ഡയറിയിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് തട്ടിപ്പിനിരയായവരുടെ എണ്ണം കൂടുന്നു. പോലീസിന് ലഭിച്ച തെളിവുകളിൽ നിന്ന് 29 പേരിൽനിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടി എന്ന് കണക്കാക്കുന്നു. ദിവ്യയും ശ്യാംലാലും പണം നേരിട്ടാണ് വാങ്ങിയിരുന്നത്. ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ എത്തിച്ചിരുന്നത് ശ്യാംലാൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇൻറർവ്യൂവിന് എത്തുന്നവരെ വിശ്വസിപ്പിക്കാനായി വേണ്ടതെല്ലാം ശശികുമാരൻ തമ്പി ചെയ്തെന്നും പൊലീസ് പറയുന്നു. കേസിലെ പ്രതി ദിവ്യ നായരുടെ ഭർത്താവ് രാജേഷ്, പ്രേംകുമാർ ,ശ്യാംലാൽ, […]
ഫുട്ബോൾ ആവേശം അക്രമത്തിലേയ്ക്ക്
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു. ഫുട്ബോൾ ആഘോഷത്തിനിടെ കണ്ണൂർ പള്ളിയാൻമൂലയിലാണ് സംഘർഷം ഉണ്ടായത്. അതിൽ മൂന്ന് പേർക്ക് വെട്ടേറ്റു. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണ് എന്നാണ് വിവരം. കണ്ണൂർ പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിൻ്റെ നില അൽപം ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ […]
സമാധാന വീഡിയോ പ്രദർശിപ്പിക്കണം , യുക്രൈന്‍ പ്രസിഡന്റ് വ്ളോദമിര്‍ സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന ഫിഫ തള്ളി.
ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ തന്റെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്ളോദമിര്‍ സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന ഫിഫ തള്ളി. ഖത്തര്‍ പിന്തുണച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുന്നു. മത്സരത്തോടനുബന്ധിച്ച് ലോക സമാധാനവുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം അറിയിക്കാൻ അനുവദിക്കണമെന്നാണ് സെലൻസ്കി അഭ്യർഥിച്ചത്. ഖത്തർ രാജ്യം പിന്തുണയറിയിച്ചെങ്കിലും ഫിഫാ പ്രസിഡന്റ് ഈ അഭ്യർത്ഥന തള്ളുകയാണുണ്ടായത്. രാജ്യാന്തര സമ്മേളനങ്ങളിലും മേളകളിലും സമാധാനത്തിനും സഹായത്തിനുമായി സെലൻസ്കി അഭ്യർഥന നടത്താറുണ്ട്. ഇസ്രായേൽ പാർലമെന്റ്, ഗ്രാമി അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 […]
