ക്രിസ്തുമസ് ന്യൂ ഇയർ യാത്രകള്‍ക്കുള്ള നിരക്കില്‍ വർദ്ധനവുമായി വിമാന കമ്പനികളും ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്ത് നാട്ടിലെത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് നിരക്ക് വർദ്ധന . ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് രണ്ടാഴ്ച മുമ്പ് തന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര സർവ്വീസിൽ യാത്രക്കാരുടെ എണ്ണം കൂടുന്നത് […]
യാത്രക്കാരുടെ തിരക്ക് കൂടിയപ്പോൾ നിരക്ക് കൂട്ടി വിമാനക്കമ്പനികളും സ്വകാര്യ ബസ്സുകളും
ക്രിസ്തുമസ് ന്യൂ ഇയർ യാത്രകള്‍ക്കുള്ള നിരക്കില്‍ വർദ്ധനവുമായി വിമാന കമ്പനികളും ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്. അവധിക്കാലത്ത് നാട്ടിലെത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് നിരക്ക് വർദ്ധന . ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് രണ്ടാഴ്ച മുമ്പ് തന്നെ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കില്‍ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര സർവ്വീസിൽ യാത്രക്കാരുടെ എണ്ണം കൂടുന്നത് […]
അർജന്റീനയ്ക്ക് കിരീടം : ലോകകപ്പ് ഉയര്‍ത്തി മെസി
മറഡോണയ്‌ക്കുള്ള അര്‍ജന്‍റീനയുടെ സമ്മാനം. ഇത് മെസിയുടെ കിരീടധാരണം. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കളിതുടങ്ങി 10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് […]
കോടതികളിലെ അവധി സമ്പ്രദായം അപരിഷ്കൃതം: വി മുരളീധരൻ
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അവധി സമ്പ്രദായത്തെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഇത്തരം അവധി ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കി പത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ രാജാറാം മോഹൻറോയിയുടെ ഇരുന്നൂറ്റിയൻപതാം ജയന്തി ആഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഓഫീസുകൾ തുടങ്ങി മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധി കൂടാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ കോടതികളും അത്തരത്തിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ അനാചാരങ്ങൾ തുടച്ചു മാറ്റണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
നേട്ടത്തിന്റെ പാതയില്‍ ഇന്ത്യയുടെ വിദേശ നാണയശേഖരം
ഇന്ത്യയുടെ വിദേശ നാണയശേഖരം തുടര്‍ച്ചയായ നാലാം ആഴ്ചയിലും നേട്ടം കുറിച്ചു. ഡിസംബര്‍ 9ന് സമാപിച്ച ആഴ്ചയില്‍ ശേഖരം 290 കോടി ഡോളര്‍ ഉയര്‍ന്ന് 56,407 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഡിസംബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ 1,102 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 310 കോടി ഡോളര്‍ ഉയര്‍ന്ന് 50,013 കോടി ഡോളറായി. അതേസമയം, കരുതല്‍ സ്വര്‍ണശേഖരം 29.6 കോടി ഡോളര്‍ കുറഞ്ഞ് 4,073 കോടി ഡോളറിലെത്തി. ഡിസംബര്‍ രണ്ടിന് അവസാനിച്ച […]
ഫിഫ വേൾഡ്കപ്പ് ഫൈനൽ : സ്റ്റാർട്ടിങ് 11 നെ പ്രഖ്യാപിച്ചു
2022 ഫിഫ വേൾഡ്കപ്പ് ചാമ്പ്യനെ ഇന്നറിയാം. ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങി. ഇരു ടീമും സ്റ്റാർട്ടിങ് 11 നെ പ്രഖ്യാപിച്ചു. അര്‍ജന്റീന മൂന്നു മാറ്റങ്ങൾ വരുത്തിയപ്പോൾ ഫ്രാൻസ് 2 മാറ്റങ്ങളോടെയാണ് കളിക്കാൻ ഇറങ്ങുന്നത്. ഏഞ്ചൽ ഡിമരിയ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവൽ മൊളീന എന്നിവർ അര്‍ജന്റീനയുടെ ആദ്യ 11ൽ ഇറങ്ങും. കിലിയന്‍ എംബാപ്പെയും ഒളിവര്‍ ജിറൂദും ഫ്രാന്‍സിന്‍റെ മുന്നേറ്റ നിരയില്‍ ഇറങ്ങുന്നു. എംബാപ്പെക്കൊപ്പം വലതു വംഗില്‍ ഒസ്മാന്‍ ഡെംബലെയുമുണ്ട്.
വൈശാഖ്, മഞ്ജു വാര്യര്‍, ജിബ്രാന്‍ എന്നിവര്‍ പാടിയ ‘തുനിവി’ലെ ഗാനം
അജിത്തും മഞ്ജുവും ഒന്നിക്കുന്ന ‘തുനിവ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘കാസേതന്‍ കടവൂളഡ’ എന്ന ഗാനമാണ് ചിത്രത്തിലേതായി ജിബ്രാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. വൈശാഖ്, മഞ്ജു വാര്യര്‍, ജിബ്രാന്‍ എന്നിവരാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും എച്ച് വിനോദാണ് എഴുതിയിരിക്കുന്നത്. പൊങ്കല്‍ റിലീസായി ചിത്രം എത്തും. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ആദ്യ ഗാനവും വലിയ ഹിറ്റായി മാറിയിരുന്നു. ‘തുനിവി’ന്റെ […]
അനുപമ പരമേശ്വരന്റെ ’18 പേജെസ്’ ട്രെയിലര്‍
അനുപമ പരമേശ്വരന്‍ നായികയാകുന്ന ’18 പേജെസ്’എന്ന ചിത്രത്തിന്റെ തിയറ്ററിക്കല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ‘കാര്‍ത്തികേയ 2′ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ചിത്രമാണ് ’18 പേജെസ്’. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം കട്ടുകളൊന്നുമില്ലാതെ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ 23നാണ് റിലീസ് ചെയ്യുക.
ബുക്കിംഗ് തുടങ്ങി, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണി പുറത്തിറക്കാന്‍ പോവുന്നെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്. എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. പ്രീ-ബുക്കിംഗ് തുക 50,000 രൂപ ആണ്. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍, ആര്‍എസ് എന്നീ രണ്ട് പതിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. പുതിയ മോട്ടോര്‍സൈക്കിളുകള്‍ 2023 മാര്‍ച്ചില്‍ വിപണിയിലെത്തും. ഡെലിവറികള്‍ 2023 ഏപ്രിലില്‍ മാസം ആരംഭിക്കും. 765 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ വേരിയന്റില്‍ […]
ബുദ്ധഗീതങ്ങള്‍
ലോകസമാധാനത്തിന്റെ പരീക്ഷണശാലയാണ് ബുദ്ധിസം. അന്ത്യമില്ലാത്ത ദുഃഖങ്ങളുടെയും അതിന് ഉത്‌പ്രേരകമായ അവസാനിക്കാത്ത മോഹങ്ങളുടെയും വലയില്‍നിന്ന് സമൂഹത്തെ സ്വതന്ത്രമാക്കുന്ന വെളിച്ചം. സ്‌നേഹവും കരുണയും സമാധാനവും ആനന്ദവും സ്വാതന്ത്ര്യവുമെല്ലാം കൂടിച്ചേര്‍ന്ന ബോധനിറവിന്റെ പ്രതലമാണത്. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകള്‍. ബുദ്ധദര്‍ശനങ്ങളിലേക്ക് ഉള്‍ക്കാഴ്ചയുടെ വെളിച്ചം തെളിക്കുകയാണ് മലയാളത്തിന്റെ പ്രിയകവി എസ്. രമേശന്‍ നായര്‍ രചിച്ച ഈ കാവ്യഗീതികളുടെ സമാഹാരം. ‘ബുദ്ധഗീതങ്ങള്‍’. മാതൃഭൂമി ബുക്‌സ്. വില 161 രൂപ.
