ബഫര്‍സോണ്‍ പ്രദേശങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ഉപഗ്രഹ സര്‍വേ അന്തിമരേഖയല്ലെന്നും ജനവാസ കേന്ദ്രങ്ങളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവാസ മേഖലയില്‍ സാധാരണ ജീവിതം നയിക്കാനാകണം. കോടതി വിധിയില്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഉപഗ്രഹ സര്‍വ്വേയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുന്നില്ലെന്ന് സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ സംവിധാനമുണ്ടാകും. കുറ്റമറ്റ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കും. രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കൂവെന്നു […]
ബഫര്‍സോണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
ബഫര്‍സോണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം. എന്നാൽ സർവേയിൽ പറയുന്ന എല്ലാ കാര്യങ്ങളും അതിൽ ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് ബോധ്യപ്പെട്ടു. ഇതൊരു അന്തിമ രേഖയല്ല, കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്. അതിന്റെ ഭാഗമായ നടപടികൾ നടന്നു വരികയാണ്. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടന്നുവരികയാണ്. ജനഹിതം മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിച്ച് കുറ്റമറ്റ റിപ്പോർട്ട് […]
നാവികസേന യുദ്ധക്കപ്പൽ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു
നാവികസേന നിർമ്മിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രത ലോകസമാധാനത്തിന് എറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഒരു ചുവടു വയ്പ് കൂടിയാണിത്. ‘മോർമുഗാവോ’ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി ഇന്ന് നീറ്റിലിറങ്ങി. മോർമുഗാവോയുടെ പ്രധാന പ്രത്യേകത അതിന്റെ അത്യാധുനിക റഡാർ സംവിധാനങ്ങളാണ്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ […]
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോർട്ട് : നാളെ സമരം തുടങ്ങുമെന്ന് താമരശ്ശേരി രൂപത
ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന് താമരശേരി രൂപത ആവശ്യപ്പെട്ടു. നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങും. ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ലെന്ന് താമരശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ പറഞ്ഞു . കര്‍ഷകരെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് സഭയുടെ അഭ്യര്‍ത്ഥന. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇവിടെ പുറത്ത് വിട്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് കൃഷിചെയ്ത് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഫർസോൺ […]
ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
ഇന്ത്യ – ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്. ഇറക്കുമതി കുറച്ചു ചൈനക്ക് കർശന മറുപടി നൽകാൻ സർക്കാർ തയ്യാറാകണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇരട്ടി വില കൊടുത്തു വാങ്ങേണ്ടിവന്നാലും ചൈനീസ് ഉൽപ്പന്നങ്ങൾ ഒന്നും വാങ്ങരുതെന്നും, അവയെല്ലാം ബഹിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയ്ക്ക് കൊടുക്കാവുന്ന ഒരു വലിയ […]
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചക്കിടയിലാണ് ക്ഷണിച്ചത്. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെ കുറിച്ച് സംസാരിച്ചുവെന്നും മോദി പറഞ്ഞു. രാജ്യത്തെ യുവാക്കളിൽ വിശ്വാസമുണ്ട്. ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. മേഘാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനം തുടരുകയാണ്. രണ്ട് സംസ്ഥാനങ്ങളിലും മാസങ്ങൾക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 18
◾ബഫര്‍ സോണ്‍ നിര്‍ണയിക്കുന്നതിനു നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അപാകതകളുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. വനത്തോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കലാണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. പ്രായോഗിക നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു. ◾ലോകം കാത്തിരിക്കുന്നു, ലോക കപ്പ് ഫൈനലിന്റെ വിസില്‍ മുഴക്കത്തിനായി. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ രാത്രി […]
എന്നും ജനങ്ങളോടൊപ്പം ; സുരേഷ് കുറുപ്പ്
പാര്‍ട്ടി നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയം വിടുന്നു എന്ന തരത്തിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്തയെ തുടർന്ന് സുരേഷ് കുറുപ്പ് തന്റെ ഫെയ്സ്ബുക്ക് പേജിൽ വാർത്തയുടെ നിജസ്ഥിതി പറഞ്ഞു കൊണ്ട് പോസ്റ്റിട്ടു. ജനങ്ങൾക്കിടയിൽ നിന്ന് മാറി നിൽക്കാനാവില്ല എന്നും ആ പോസ്റ്റിൽ പറയുന്നുണ്ട്. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. എന്നാല്‍ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം. സുഹൃത്തുക്കളേ , ഇന്നത്തെ (18 ഡിസംബർ 2022 ) മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന […]
ദേശീയ പാത വികസനത്തിൽ മുസ്ലീം ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി
ദേശീയ പാത വികസനത്തിൽ മുസ്ലീം ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിന് വേണ്ടി ഏത് എതിർപ്പുകളെയും, സർക്കാർ കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി സർക്കാർ നയത്തെ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. വികസന പദ്ധതികളെ എതിർക്കുന്നവർക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടാകും. കണ്ണൂർ പെരളശേരിയിൽ ചെനിക്കൽ കൊട്ടമ്പാലം ശിലാസ്ഥാപന ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്. ദേശിയ […]
കമ്പനികള്‍ കുറഞ്ഞെങ്കിലും നേട്ടം കൊയ്ത് ഐപിഒ
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനികള്‍ കുറഞ്ഞെങ്കിലും നേട്ടം കൊയ്ത് ഐപിഒ. നിക്ഷേപകര്‍ക്ക് ലഭിച്ചത് മികച്ച ലാഭം. ഈ വര്‍ഷം ഡിസംബര്‍ 12 വരെയുള്ള കണക്കുപ്രകാരം ഐ.പി.ഒ നടത്തിയത് 31 കമ്പനികളാണ്; ഇവ സമാഹരിച്ച മൊത്തം തുക 58,346 കോടി രൂപ. 2021ല്‍ 65 കമ്പനികള്‍ ചേര്‍ന്ന് 1.31 ലക്ഷം കോടി രൂപ നേടിയിരുന്നു. ഈ വര്‍ഷത്തെ ശരാശരി സമാഹരണം 1,844 കോടി രൂപയാണ്. 2021ല്‍ 2,022 കോടി രൂപയായിരുന്നു. അതേസമയം, ഈ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത […]
