Posted inടെക്നോളജി

സ്‌കൈപ്പ് കോളില്‍ ശബ്ദം തത്സമയം വിവര്‍ത്തനം ചെയ്യാം

പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇത്തവണ സ്‌കൈപ്പിലൂടെ വീഡിയോ കോളില്‍ സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം തത്സമയം വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, വിവര്‍ത്തനം ചെയ്ത ശബ്ദം യഥാര്‍ത്ഥ സ്പീക്കറിന്റേത് സമാനമാകാന്‍ സാധ്യതയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് കോളുകള്‍ വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുക. ആദ്യ ഘട്ടത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ് തുടങ്ങിയ ഭാഷകളിലാണ് വിവര്‍ത്തനം സാധ്യമാകുക. വൈകാതെ തന്നെ മറ്റു […]

Posted inവിനോദം

‘കള്ളനും ഭഗവതിയും’ ചിത്രത്തിലെ ക്രിസ്മസ് കരോള്‍ ഗാനം

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോള്‍ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോള്‍. സന്തോഷ് വര്‍മ്മ രചിച്ച് രഞ്ജിന്‍ രാജ് ഈണമിട്ട് ബിജു നാരായണനാണ് ഈ ഗാനം ആലപിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ അനുശ്രീയും ബംഗാളി നടി മോഷ എന്നിവരാണു നായികമാര്‍. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, ശ്രീകാന്ത് മുരളി രാജേഷ് മാധവ്,, ജയന്‍ ചേര്‍ത്തല, നോബി. ജയപ്രകാശ് കുളൂര്‍ […]

Posted inവിനോദം

ഫോര്‍ബ്‌സ് ലിസ്റ്റില്‍ ‘റോഷാക്ക്’, ‘ന്നാ താന്‍ കേസ് കൊട്’ ചിത്രങ്ങളും

2022ല്‍ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്‌സ് മാഗസിന്‍. ഫോര്‍ബ്‌സ് പുറത്തുവിട്ട ലിസ്റ്റില്‍ രണ്ട് മലയാള ചിത്രങ്ങളും ഇടംനേടിയിട്ടുണ്ട്. ‘റോഷാക്ക്’, ‘ന്നാ താന്‍ കേസ് കൊട്’ എന്നി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകള്‍. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’, അമിതാഭ് ബച്ചന്റെ ‘ഗുഡ്‌ബൈ’, ‘ദ സ്വിമ്മേര്‍സ്’, സായ് പല്ലവിയുടെ ‘ഗാര്‍ഗി’, ‘എവരിതിങ് എവരിവെയര്‍ ആള്‍ അറ്റ് ഒണ്‍’, ആലിയ ഭട്ടിന്റെ ‘ഗംഗുഭായ്’, ‘പ്രിസണേഴ്‌സ് ഓഫ് ഗോസ്റ്റ്‌ലാന്റ്’, ‘ടിന്‍ഡര്‍ സ്വിന്‍ഡ്‌ലര്‍’, ‘ഡൗണ്‍ ഫാള്‍: ദ കേസ് […]

Posted inഓട്ടോമോട്ടീവ്

ആഭ്യന്തര റീട്ടെയില്‍ വാഹന വിപണിയില്‍ മുന്നേറ്റം

രാജ്യത്തെ ആഭ്യന്തര റീട്ടെയില്‍ വാഹന വിപണിയില്‍ വന്‍ മുന്നേറ്റം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്- 4ല്‍ നിന്നും ബിഎസ്- 6ലേക്ക് ചുവടുവച്ചതിനുശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍, 25.71 ശതമാനം വില്‍പ്പനയാണ് നടന്നിട്ടുള്ളത്. ഇതോടെ, നവംബര്‍ മാസത്തില്‍ 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് എല്ലാ ശ്രേണികളിലുമായി നിരത്തിലെത്തിയത്. 2020 നവംബറില്‍ 19.66 ലക്ഷം യൂണിറ്റുകളും, 2019 നവംബറില്‍ 23.44 ലക്ഷം യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. […]

Posted inപുസ്തകങ്ങൾ

പ്രരോദനം: വിവിധ ഭാവങ്ങളുടെ സംവാദവേദി

ജീവിതം പഠിക്കുകയെന്നാല്‍ ജീവിതമൂല്യങ്ങള്‍ പൊലിച്ചുലാവുന്ന ഒരന്തരീക്ഷത്തില്‍ ജീവിക്കുക എന്നുകൂടിയാണ് അര്‍ത്ഥം. ഈ പാകവിജ്ഞാനത്തിന്റെ ഫലശ്രുതിയാണ് ഈ ‘പ്രരോദന’പഠനം. ആശാന്‍കവിതയുടെ അന്തര്‍മണ്ഡലത്തിലേക്ക് നിരന്തരം യാത്രചെയ്ത കാവ്യകലാമര്‍മ്മജ്ഞനായ എം.കെ. സാനു രചിച്ച പഠനം. ‘പ്രരോദനം: വിവിധ ഭാവങ്ങളുടെ സംവാദവേദി’. മാതൃഭൂമി ബുക്‌സ്. വില 170 രൂപ.  

Posted inആരോഗ്യം

തുടക്കത്തിലേ ശ്രദ്ധിക്കാം വൃക്കയിലെ കല്ല്

വൃക്കയില്‍ കല്ലുമായി ചികിത്സക്കെത്തുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിവരികയാണ്. പ്രാരംഭ ഘട്ടത്തില്‍, അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ കാലക്രമേണ, പ്രശ്‌നം വര്‍ദ്ധിക്കുകയും വയറ്റില്‍ കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍, ഈ പ്രശ്‌നം ഒഴിവാക്കാന്‍ കൃത്യസമയത്ത് ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. വളരെ കുറച്ച് വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, പൊണ്ണത്തടി, ശരീരഭാരം കുറയ്ക്കല്‍, വളരെയധികം ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ള കാരണങ്ങള്‍. ഇതുകൂടാതെ ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച മാംസം എന്നിവ […]

Posted inലേറ്റസ്റ്റ്

ഹിജാബ് വിരുദ്ധ കലാപത്തെ പിന്തുണച്ചു. ഓസ്കാർ ജേതാവായ നടിയെ അറസ്റ്റു ചെയ്തു.

ഇറാനില്‍ ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിലായി. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റു ചെയ്തത്. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും വൻ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭകരെ പിന്തുണച്ചതിന്റെ പേരിലാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തത്. അലിദോസ്തിയുൾപ്പെടെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘ദി സെയിൽസ്മാൻ’ എന്ന ചിത്രത്തിനാണ് 2016ൽ ഓസ്കർ ലഭിച്ചത്. ഈ വർഷം […]

Posted inലേറ്റസ്റ്റ്

ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം , പ്രധാനപ്രതി ദിവ്യാ നായർ പിടിയിൽ

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടില്‍ എത്തിയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. 29 പേരില്‍ നിന്നായി ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ പരിശോധന നടത്തി ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

ബഫർസോൺ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കില്ലെന്ന് മന്ത്രി

ബഫര്‍ സോണ്‍ നിര്‍ണയിക്കുന്നതിനു നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അപാകതകളുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. വനത്തോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കലാണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. പ്രായോഗിക നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു. വനാതിര്‍ത്തിയില്‍നിന്ന് വനത്തിനുള്ളിലേക്കാണു ബഫര്‍സോണ്‍ നിശ്ചയിക്കേണ്ടതെന്നു പ്രമേയം പസാക്കി ബത്തേരി നഗരസഭ. ബഫര്‍സോണ്‍ നിര്‍ണയിക്കാന്‍ നേരിട്ട് […]

Posted inലേറ്റസ്റ്റ്

മദ്ധ്യാഹ്‌ന വാർത്തകൾ 18.12.22

ബഫര്‍ സോണ്‍ നിര്‍ണയിക്കുന്നതിനു നടത്തിയ ഉപഗ്രഹ സര്‍വേയില്‍ അപാകതകളുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. വനത്തോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ജനവാസ മേഖല ആണെന്ന് തെളിയിക്കലാണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററില്‍ ഉണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കണം. പ്രായോഗിക നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു. വനാതിര്‍ത്തിയില്‍നിന്ന് വനത്തിനുള്ളിലേക്കാണു ബഫര്‍സോണ്‍ നിശ്ചയിക്കേണ്ടതെന്നു പ്രമേയം പസാക്കി ബത്തേരി നഗരസഭ. ബഫര്‍സോണ്‍ നിര്‍ണയിക്കാന്‍ നേരിട്ട് […]