പേരൂർക്കട വഴലയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു, ജില്ലാ ജയിലിനുള്ളിലാണ് പ്രതി രാജേഷ് തൂങ്ങി മരിച്ചത്. പട്ടാപ്പകൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിൽ പ്രതി രാജേഷിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് പുലർച്ചെയാണ് പ്രതി ജയിലിൽ തൂങ്ങി മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ നല്ല തിരക്കുള്ള നേരത്താണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. 12 വർഷമായി കൂടെ […]
സി കെ ശ്രീധരനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിൽ കോൺഗ്രസ്സ്
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളുടെ വക്കാലത്ത് അഡ്വ.സി.കെ.ശ്രീധരൻ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ രാഷ്ട്രീയമായി നേരിടാൻ തീരുമാനിച്ച് കോൺഗ്രസ്. സിപിഎം നിർദേശ പ്രകാരമാണ് ശ്രീധരൻ ഒൻപത് പ്രതികളുടെയും വക്കാലത്ത് ഏറ്റെടുത്ത തെന്നിരിക്കേ വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സജീവമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിന് മുന്നോടിയായി കെ സി വേണുഗോപാലും കെ.സുധാകരനും മുല്ലപ്പള്ളി രവീന്ദ്രനും രാജ്മോഹൻ ഉണ്ണിത്താനും സി കെ ശ്രീധരനെ നിശിതമായി വിമർശിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും നടത്തി. വീടിന് […]
രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നല്കരുതെന്ന് കേരളം സുപ്രീം കോടതിയിൽ
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയക്ക് ജ്യാമ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി സത്യവാങ്മൂലം സമർപ്പിച്ചു. കോടതി നൽകിയ വ്യവസ്ഥകൾ ലംഘിക്കത്തക്ക രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഇടപെട്ടുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ ആവർത്തിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്ന രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. ഹർഷദ് വി ഹമീദാണ് സംസ്ഥാനത്തിനായി സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ […]
ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ മുൻ മന്ത്രി എം.കെ മുനീർ സുഖം പ്രാപിക്കുന്നു.
ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീറിനെ ഐസിയുവില്‍നിന്ന് മുറിയിലേക്കു മാറ്റി. സുഖം പ്രാപിക്കുന്നുണ്ടെന്നും പ്രാര്‍ത്ഥനകള്‍ക്കു നന്ദിയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുനീർ ഫേസ്ബുക്കിൽ കുറിച്ചു. മുനീറിന്റെ കുറിപ്പ് പ്രിയമുള്ളവരെ, എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുകയാണ്. എന്റെ ആൻജിയോപ്ലാസ്റ്റി ഇന്നലെ കഴിഞ്ഞു, ഐസിയുവിൽ നിന്ന് ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അൽപകാലത്തെ വിശ്രമത്തിന് ശേഷം സജീവമായി നിങ്ങളുടെ ഇടയിലേക്ക് […]
ഷാരൂഖ് ഖാൻ ചിത്രം പഠാനെതിരേ മുംബൈ പോലീസ് കേസെടുത്തു.
ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ‘പഠാനെ’തിരെ മുംബൈ പൊലീസ് കേസെടുത്തു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയിലാണ് കേസ്. സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുസഫര്‍ നഗര്‍ സിജെഎം കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ പത്താന്‍ വിഭാഗത്തെ അപമാനിക്കുന്ന സിനിമ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത് എത്തിയിട്ടുണ്ട്. ലോകം എന്തു തന്നെ ചെയ്‌താലും ഞങ്ങളെ പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരുമെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചു. […]
കുതിരാൻ ദേശീയ പാതയിലെ വിള്ളൽ പരിഹരിക്കാൻ കരാറ് കാർക്ക് നിർദ്ദേശം നൽകി
കുതിരാന്‍ ദേശീയപാത വഴുക്കുംപാറ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടിലെ വിള്ളല്‍ മഴക്കാലത്തിനു മുമ്പു പരിഹരിക്കണമെന്ന് കരാര്‍ കമ്പനിക്കു നോട്ടീസ് നല്‍കിയെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് നല്‍കി. കരാര്‍ കമ്പനിയായ കെഎംസി കല്‍ക്കെട്ടിനു പ്ലാന്‍ പ്രകാരമുള്ള ചരിവ് നല്‍കിയില്ലെന്നും വാട്ടര്‍ പ്രൂഫിംഗ് നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വീസ് റോഡില്‍നിന്ന് പ്ലാന്‍ പ്രകാരമുള്ള ചരിവ് നല്‍കണമെന്നും വാട്ടര്‍ പ്രൂഫിംഗ് നടത്തണമെന്നും കരാര്‍ കമ്പനിക്കു നിര്‍ദേശം നല്‍കി. കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയ വിവരമറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി […]
സ്വന്തം എം എൽ എ മാരെ വിൽക്കുന്ന കാലം മുഴുവൻ കോൺഗ്രസ് ദരിദ്രമായിക്കൊണ്ടേയിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ പാവനാടകമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ‘രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരിക്കല്‍ മാത്രം, സംസ്ഥാനത്ത് ഒരു സന്ദര്‍ശനംകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ’. ഭഗവന്ത് മാന്‍ ചോദിച്ചു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിനു പിന്നിൽ എ.എ.പി. വലിയ പങ്കുവഹിച്ചെന്ന രാഹുലിന്റെ പരാമർശമാണ് മാനെ പ്രകോപിപ്പിച്ചത്. സൂര്യൻ അസ്തമിക്കുന്നിടത്താണ് (ഗുജറാത്ത്) തിരഞ്ഞെടുപ്പ് നടന്നത്. രാഹുൽ ഗാന്ധി, […]
അർജ്ജന്റീന -ഫ്രാൻസ് കലാശപ്പോരാട്ടം ഇന്ന്
ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആര് കപ്പുയര്‍ത്തും? ലോകകപ്പിന്റെ അവസാന മത്സരത്തിന് മണിക്കുറുകള്‍ മാത്രം ശേഷിക്കേ ലോകത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളും ആവേശത്തിലാണ്. കിരീട പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് അര്‍ജന്‍ീന ഏറ്റുമുട്ടും. രാത്രി 8.30 നാണ് മത്സരം. അര്‍ജന്റീന ക്യാപ്റ്റനും ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ള ലയണല്‍ മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിന്ന് ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഫുട്ബോള്‍ പ്രേമികളുടേയും മനസ് മെസിയോടൊപ്പമാണ്. എന്നാല്‍ ഈ ലോകകപ്പില്‍ മികച്ച […]
ജി എസ് ടി നിയമ ലഘംനം , ക്രിമിനൽ പരിധി ഇല്ല
ജിഎസ്ടി നിയമപ്രകാരമുള്ള മൂന്നു നിയമലംഘനങ്ങളെ ക്രിമിനല്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. രണ്ടു കോടി രൂപവരെയുള്ള നികുതി തുകയ്ക്കു ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉണ്ടാകില്ല. നേരത്തെ ഒരു കോടി രൂപവരെയുള്ള നികുതിയുള്ളവരെയാണ് പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ജി എസ് ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുക, മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനല്‍ പരിധിയില്‍ നിന്നൊഴിവാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 50 മുതല്‍ 150 വരെ ശതമാനമായിരുന്ന കോമ്പൗണ്ടിംഗ് പരിധി 25 മുതല്‍ 100 വരെ ശതമാനമാക്കി […]
പെരിയ കേസ് ; സി കെ ശ്രീധരന് രാജാവിനേക്കാൾ രാജഭക്തി
പെരിയ കേസില്‍ സി.കെ ശ്രീധരനെ വിലക്കെടുത്ത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസില്‍ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് കൊടും ചതിയെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കാനുള്ള വ്യഗ്രതയാണ് ശ്രീധരനെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
