ജിഎസ്ടി നിയമപ്രകാരമുള്ള മൂന്നു നിയമലംഘനങ്ങളെ ക്രിമിനല്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. രണ്ടു കോടി രൂപവരെയുള്ള നികുതി തുകയ്ക്കു ക്രിമിനല്‍ പ്രോസിക്യൂഷന് ഉണ്ടാകില്ല. നേരത്തെ ഒരു കോടി രൂപവരെയുള്ള നികുതിയുള്ളവരെയാണ് പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ജി എസ് ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുക, മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനല്‍ പരിധിയില്‍ നിന്നൊഴിവാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 50 മുതല്‍ 150 വരെ ശതമാനമായിരുന്ന കോമ്പൗണ്ടിംഗ് പരിധി 25 മുതല്‍ 100 വരെ ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചു.
ജി എസ് ടി നിയമ ലഘംനം , ക്രിമിനൽ പരിധി ഇല്ല
