Posted inആരോഗ്യം

ശൈത്യകാല ഇലക്കറികളില്‍ കേമന്‍ കാബേജ് തന്നെ!

നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ എ, കെ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. കൂടാതെ സസ്യാഹാരങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാബേജില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ അടങ്ങിയ സള്‍ഫൊറാഫെയ്ന്‍ എന്ന സംയുക്തം കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ പുരോഗതിയെ സള്‍ഫോറാഫെയ്ന്‍ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജിന് ആ നിറം […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 17.1222

ജിഎസ്ടി നിയമപ്രകാരമുള്ള മൂന്നു നിയമലംഘനങ്ങളെ ക്രിമിനല്‍ പരിധിയില്‍നിന്ന് ഒഴിവാക്കും. രണ്ടു കോടി രൂപവരെയുള്ള നികുതി തുകയ്ക്കു ക്രിമിനല്‍ പ്രോസിക്യൂഷന്‍ ഉണ്ടാകില്ല. നേരത്തെ ഒരു കോടി രൂപവരെയുള്ള നികുതിയുള്ളവരെയാണ് പ്രോസിക്യൂഷനില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ജി എസ് ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകള്‍ സമര്‍പ്പിക്കുക, മതിയായ രേഖകള്‍ സമര്‍പ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനല്‍ പരിധിയില്‍ നിന്നൊഴിവാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 50 മുതല്‍ 150 വരെ ശതമാനമായിരുന്ന കോമ്പൗണ്ടിംഗ് പരിധി 25 മുതല്‍ 100 വരെ ശതമാനമാക്കി […]

Posted inലേറ്റസ്റ്റ്

ടൈറ്റാനിയത്തില്‍ ജോലി വാഗ്‍ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

ടൈറ്റാനിയത്തില്‍ ജോലി വാഗ്‍ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സ്ഥിരനിയമനത്തിനായി പണം തട്ടിയെടുത്തതിന് അഞ്ച് പേർക്കെതിരെ കേസെടുത്തു. 29 പേരിൽ നിന്നും ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻ കൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം രൂപ , 2018 ഡിസംബറിൽ വാങ്ങിയെന്നാണ് കൻറോൺമെൻറ് പൊലീസ് എടുത്ത കേസ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് […]

Posted inലേറ്റസ്റ്റ്

കുതിരാൻ പാത: നിർമ്മാണത്തിൽ അപാകതകൾ ഉണ്ടെന്ന് സമ്മതിച്ച് അധികൃതർ

കുതിരാൻ പാതയിലെ കൽക്കെട്ട് നിർമാണത്തിൽ അപാകതകളുണ്ടെന്ന് സമ്മതിച്ച് ദേശീയ പാത അധികൃതര്‍. കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് എന്‍എച്ച് പ്രൊജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കല്‍ക്കെട്ടിളകിയ  വഴുക്കുംപാറ മേല്‍പ്പാലത്തില്‍ പരിശോധനയ്ക്കെത്തിയ പ്രൊജക്ട് മാനേജരാണ് നിര്‍മാണത്തിലെ വീഴ്ചകള്‍ സമ്മതിച്ചത്. പ്രൊജക്ട് മാനേജര്‍ ജില്ലാ ഭരണകൂടത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതിയും വഴുക്കുംപാറയില്‍ പരിശോധന നടത്തും. സര്‍വ്വീസ് റോഡ് മണ്ണിട്ട് നികത്തി ചരിവ് കൂട്ടേണ്ടി വരുമെന്നും പ്രൊജക്ട് മാനേജര്‍ പറഞ്ഞു. സര്‍വ്വീസ് റോഡ് […]

Posted inലേറ്റസ്റ്റ്

കോഴിക്കോട് കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം.

പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോര്‍പ്പറേഷൻ്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടി. അക്കൗണ്ട് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തിരികെ ലഭിച്ചെന്നും ഇനി പലിശ മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. പലിശ നൽകാമെന്ന് ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. വിശദീകരണം നൽകിയ ശേഷം പ്രമേയത്തിന്  അടിയന്തര സ്വഭാവം ഇല്ലെന്നും അതിനാൽ […]

Posted inലേറ്റസ്റ്റ്

ശക്തൻ സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് 2 പേരെ മുറിവേൽപ്പിച്ചു. പ്രതി പോലീസ് കസ്റ്റഡിയിൽ

തൃശൂർ ശക്തൻ സ്റ്റാൻഡിൽ മൂന്ന് പേരെ ഒരാൾ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തൃശൂർ ശക്തൻ സ്റ്റാൻഡിനടുത്തുള്ള കള്ള് ഷാപ്പിലുണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയായാണ് ആലപ്പുഴ സ്വദേശി ഹരി രണ്ട് പേരെ ഉപദ്രവിച്ചത്. തൃശ്ശൂർ സ്വദേശികളായ അനിൽ, മുരളി , നിഥിൻ എന്നിവരെയാണ് ബ്ലേഡ് കൊണ്ട് പരിക്കേൽപ്പിച്ചത്. അനിലും മുരളിക്കും മുഖത്താണ് പരിക്ക്. നിഥിന്റെ കൈത്തണ്ടയിലും. അനിലിന്റേയും മുരളിയുടേയും പരിക്ക് സാരമുള്ളതാണ്. അവരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ആലപ്പുഴ സ്വദേശിയെ പോലീസ് […]

Posted inലേറ്റസ്റ്റ്

കെഎസ്ആര്‍ടിസി യിൽ നീല മാറി കാക്കിയാകുന്നു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ നീല യൂണിഫോം വീണ്ടും കാക്കി യൂണിഫോമാക്കുന്നു. ജനുവരി മുതലാണു മാറ്റം. മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി. യൂണിയന്‍ ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണിത്. സീനിയോറിറ്റിക്കനുസരിച്ച് ബാഡ്ജും ചിഹ്നങ്ങളും യൂണിഫോമില്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം തുടരും. 2015ല്‍ ആണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കാക്കി യൂണിഫോമല്‍ നിന്ന് മാറി നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി മാറ്റിയത്. എന്നത്തെ എം ഡി ആന്റണി ചാക്കോയുടേതായിരുന്നു […]

Posted inലേറ്റസ്റ്റ്

ബഫർ സോൺ വിഷയത്തിൽ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് വി ഡി സതീശൻ

ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരിട്ട് സ്ഥല പരിശോധന നടത്താതെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് ബഫര്‍ സോണ്‍ നിശ്ചിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. പ്രദേശികമായ ഒരു പരിശോധനകളും ഇല്ലാതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത്  ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കാട്ടുമൃഗങ്ങളുടെ ആക്രമണത്തെ പോലും അതിജീവിച്ചാണ് ഈ ഗ്രാമത്തിലെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 17

◾ബഫര്‍സോണ്‍ മേഖലകളിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതിക്കു പരാതി നല്‍കാനുള്ള സമയ പരിധി നീട്ടിയേക്കും. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് പരാതി നല്‍കാന്‍ പത്തു ദിവസത്തെ സാവകാശമാണു നേരത്തെ നല്കിയിരുന്നത്. അടുത്ത വെള്ളിയാഴ്ചയോടെ പരാതിക്കുള്ള സമയം അവസാനിക്കും. എന്നാല്‍ ഉപഗ്രഹ സര്‍വേ വ്യക്തമല്ലെന്നു വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതിക്കുള്ള സമയ പരിധി നീട്ടുന്നത്. ബഫര്‍ സോണ്‍ മേഖലകളില്‍ ഉള്‍പെട്ട പ്രദേശങ്ങള്‍ ഏതെല്ലാമെന്നു പരിശോധിക്കാനും പരാതികള്‍ സ്വീകരിക്കാനും പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ […]

Posted inലേറ്റസ്റ്റ്

വലിയതുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ യെ അഭിഭാഷകർ കൈയ്യേറ്റം ചെയ്തു.

വഞ്ചിയൂർ കോടതിയിൽ വനിത എസ്.ഐയ്ക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം. വലിയതുറ എസ് ഐ അലീന സൈറസ് പരാതി നൽകി. . ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകൻ എസ് ഐ യെ കാണാൻ നിന്നിട്ട് ഒരു പാട് സമയം വൈകിപ്പിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. അഭിഭാഷകൻ തന്നെ കൈയേറ്റം ചെയ്തുവെന്നും, അസഭ്യം പറഞ്ഞുവെന്നും കാണിച്ച് മജിസ്ട്രേറ്റിന് എസ്.ഐ അലീന സൈറസ് പരാതി നൽകി.