ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം 82 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ […]
സ്വര്‍ണവില കുത്തനെ ഉയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പവന് 200 രൂപ വര്‍ധിച്ച് 39,960 രൂപയായി. ഒരു ഗ്രാമിന് 4995 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 39,760 രൂപയും ഗ്രാമിന് 4,995 രൂപയുമായിരുന്നു വില. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില 40,240 രൂപയായി കുതിച്ചുയര്‍ന്നതിന് ശേഷം കുറഞ്ഞിരുന്നു. ഇതിന് മുമ്പ് മാര്‍ച്ചിലും സ്വര്‍ണ വില പവന് 40,000 രൂപ കടന്നിരുന്നു. സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് […]
വീഡിയോ ക്യൂ ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും
യൂട്യൂബ് വെബില്‍ നിലവിലുള്ള വീഡിയോ ക്യൂ ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും കടന്നുവരുന്നു. പുതിയ ക്യൂ ഫീച്ചര്‍ ‘Watch Later’ എന്ന ഓപ്ഷനില്‍ നിന്ന് വ്യത്യസ്തമാണ്, അത് വീഡിയോകളെ ഒരു പ്രത്യേക പ്ലേലിസ്റ്റില്‍ സംരക്ഷിക്കുന്നു. എന്നാല്‍ ക്യൂവില്‍ ചേര്‍ത്ത വീഡിയോ നിങ്ങള്‍ യൂട്യൂബ് ആപ്പ് അടച്ചാല്‍ പിന്നെ അവിടെ ഉണ്ടാകില്ല. മുകളില്‍ വലത് കോണിലുള്ള Profile ക്ലിക്ക് ചെയ്ത് Settings ല്‍ പോയി Try new features ല്‍ Queue എനെബിള്‍ ചെയ്യുക. ഒരു ക്യൂ സൃഷ്ടിക്കാന്‍, ഏതെങ്കിലും […]
ശത്രുക്കളെ വേട്ടയാടാന്‍ ക്രിസ്റ്റഫര്‍ ഉടന്‍ വരുന്നു
മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ഒരു സ്റ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ശത്രുക്കളെ വേട്ടയാടാന്‍ ക്രിസ്റ്റഫര്‍ ഉടന്‍ വരുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ സ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം നിറഞ്ഞ് ചിരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയേയുംകാണാം. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ക്രിസ്റ്റഫര്‍ എത്തുന്നത്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍ […]
ചിമ്പു നായകനാകുന്ന ‘പത്തു തല’ മാര്‍ച്ചില്‍ റിലീസ്
ചിമ്പു നായകനാകുന്ന ‘പത്തു തല’ ഒബേലി എന്‍ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ‘പത്തു തല’യുടെ റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 30ന് ആയിരിക്കും ചിമ്പുവിന്റെ ചിത്രം റിലീസ്. ഒബേലി എന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്മാനാണ്. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയയി. […]
അഞ്ച് ഡോര്‍ മഹീന്ദ്ര ഥാര്‍ 2023 ജനുവരിയിലെത്തും
മഹീന്ദ്ര ഥാര്‍ 5-ഡോര്‍ 2023 ജനുവരി 26 ന് ഇന്ത്യയില്‍ അനാച്ഛാദനം ചെയ്യും. 2023 ന്റെ രണ്ടാം പകുതിയില്‍ എസ്യുവി വില്‍പ്പനയ്ക്ക് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ അഞ്ച് വാതിലുകളുള്ള ഥാര്‍ വരാനിരിക്കുന്ന അഞ്ച് ഡോര്‍ മാരുതി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായി മത്സരിക്കും. മൂന്ന് ഡോര്‍ മഹീന്ദ്ര ഥാറിന് 13.59 ലക്ഷം മുതല്‍ 16.29 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. അതേസമയം അഞ്ച് ഡോര്‍ മോഡലിന് ഏകദേശം 90,000 മുതല്‍ ഒരു ലക്ഷം രൂപ […]
യോഗ കുട്ടികള്‍ക്ക്
ആസനപ്രണായമങ്ങളിലൂടെ എനര്‍ജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തില്‍ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക. ‘യോഗ കുട്ടികള്‍ക്ക്’. സുമന്‍ ജോബി ജോസഫ്. ഗ്രീന്‍ ബുക്‌സ്. വില 109 രൂപ.
കൊവിഡ് മൃതദേഹങ്ങളിലൂടെ എളുപ്പത്തില്‍ പകരുമെന്ന് പഠനം
പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് കൊവിഡ് മൃതദേഹങ്ങളിലൂടെ എളുപ്പത്തില്‍ മറ്റുള്ളവരിലേക്കും മൃഗങ്ങളിലേക്കുമെല്ലാം പകരുന്നുണ്ട് എന്നാണ്. ഒരുപക്ഷേ ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ളതിനെക്കാള്‍ എളുപ്പത്തില്‍ മൃതദേഹങ്ങളില്‍ നിന്ന് പകരുമെന്ന് കൂടി ഈ പഠനം പറയുന്നു. ജപ്പാനിലെ ഷിബ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. വൈറസ് ബാധയേറ്റ് മരിച്ച ശേഷം മനുഷ്യശരീരങ്ങളില്‍ നടക്കുന്ന മാറ്റത്തെ കുറിച്ചാണ് ഇവര്‍ പ്രധാനമായും പഠിച്ചിരിക്കുന്നത്. മരിച്ച ശേഷം രണ്ടാഴ്ചയോളം വരെയും എളുപ്പത്തില്‍ മൃതദേഹങ്ങളില്‍ നിന്ന് വൈറസ് പുറത്തെത്തുകയും മറ്റുള്ള ജീവികളിലേക്ക് പകരുകയും ചെയ്യുന്നതായി ഇവര്‍ കണ്ടെത്തി. […]
മദ്ധ്യാഹ്‌ന വാർത്തകൾ 17.12 .22
ബഫര്‍സോണ്‍ മേഖലകളിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വിദഗ്ധ സമിതിക്കു പരാതി നല്‍കാനുള്ള സമയ പരിധി നീട്ടിയേക്കും. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് പരാതി നല്‍കാന്‍ പത്തു ദിവസത്തെ സാവകാശമാണു നേരത്തെ നല്കിയിരുന്നത്. അടുത്ത വെള്ളിയാഴ്ചയോടെ പരാതിക്കുള്ള സമയം അവസാനിക്കും. എന്നാല്‍ ഉപഗ്രഹ സര്‍വേ വ്യക്തമല്ലെന്നു വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതിക്കുള്ള സമയ പരിധി നീട്ടുന്നത്. ബഫര്‍ സോണ്‍ മേഖലകളില്‍ ഉള്‍പെട്ട പ്രദേശങ്ങള്‍ ഏതെല്ലാമെന്നു പരിശോധിക്കാനും പരാതികള്‍ സ്വീകരിക്കാനും പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതികള്‍ […]
മദ്യവില വർദ്ധിച്ചു
സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. 2 % വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. 20 രൂപ സാധാരണ ബ്രാന്റ്കൾക്ക് കൂടുമ്പോൾ ഒരു ലിറ്ററിന് 600 ആയിരുന്നത് 610 ആയി മാറും . മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 % വിൽപ്പന നികുതി വർദ്ധിക്കും. മദ്യവില വർദ്ധിപ്പിച്ച ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പിട്ടിരുന്നു. ഇത് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് മദ്യത്തിന് പുതിയ നിരക്കില്‍ വില്പന ആരംഭിച്ചത്. ജനുവരി ഒന്ന് […]
