സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പവന് 200 രൂപ വര്‍ധിച്ച് 39,960 രൂപയായി. ഒരു ഗ്രാമിന് 4995 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 39,760 രൂപയും ഗ്രാമിന് 4,995 രൂപയുമായിരുന്നു വില. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില 40,240 രൂപയായി കുതിച്ചുയര്‍ന്നതിന് ശേഷം കുറഞ്ഞിരുന്നു. ഇതിന് മുമ്പ് മാര്‍ച്ചിലും സ്വര്‍ണ വില പവന് 40,000 രൂപ കടന്നിരുന്നു. സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 72.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 725 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 730 രൂപയും, ഒരു കിലോഗ്രാമിന് 72,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വര്‍ണവില കുത്തനെ ഉയര്‍ന്നു
