യൂട്യൂബ് വെബില്‍ നിലവിലുള്ള വീഡിയോ ക്യൂ ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും കടന്നുവരുന്നു. പുതിയ ക്യൂ ഫീച്ചര്‍ ‘Watch Later’ എന്ന ഓപ്ഷനില്‍ നിന്ന് വ്യത്യസ്തമാണ്, അത് വീഡിയോകളെ ഒരു പ്രത്യേക പ്ലേലിസ്റ്റില്‍ സംരക്ഷിക്കുന്നു. എന്നാല്‍ ക്യൂവില്‍ ചേര്‍ത്ത വീഡിയോ നിങ്ങള്‍ യൂട്യൂബ് ആപ്പ് അടച്ചാല്‍ പിന്നെ അവിടെ ഉണ്ടാകില്ല. മുകളില്‍ വലത് കോണിലുള്ള Profile ക്ലിക്ക് ചെയ്ത് Settings ല്‍ പോയി Try new features ല്‍ Queue എനെബിള്‍ ചെയ്യുക. ഒരു ക്യൂ സൃഷ്ടിക്കാന്‍, ഏതെങ്കിലും വീഡിയോ ഇനത്തിന് അടുത്തുള്ള 3 ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്ത് ‘Play last in queue’ തിരഞ്ഞെടുക്കുക. ഒരു ക്യൂ സൃഷ്ടിക്കപ്പെടും, പേജിന്റെ ചുവടെ ആക്സസ് ചെയ്യാനാകും. ക്യൂ പാനലില്‍, വീഡിയോകള്‍ പ്ലേ ചെയ്യുന്ന ക്രമം പുനഃക്രമീകരിക്കാന്‍ നിങ്ങള്‍ക്ക് വലിച്ചിടാം അല്ലെങ്കില്‍ ക്യൂവില്‍ നിന്ന് വീഡിയോകള്‍ നീക്കം ചെയ്യാം. നിങ്ങള്‍ കാണുമ്പോള്‍ ക്യൂവിലേക്ക് വീഡിയോകള്‍ ചേര്‍ക്കുന്നത് തുടരാം. മൊബൈലിലും ടാബ്ലെറ്റുകളിലും ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ യൂട്യൂബ് പ്രീമിയം ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാണ്. ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.
വീഡിയോ ക്യൂ ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും
