Posted inലേറ്റസ്റ്റ്

ബ്രിട്ടണിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെയും മക്കളുടെയും മൃതദ്ദേഹം നാട്ടിലെത്തിക്കാൻ സഹായമഭ്യർത്ഥിച്ച് പിതാവ്

ബ്രിട്ടനിലെ കെറ്ററിങിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും അവസാനമായി ഒരു നോക്ക് കാണണമെന്ന് അച്ഛൻ അശോകൻ പറഞ്ഞു.വൈക്കം എംഎൽഎ സി. കെ ആശ അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. മൃതദേഹങ്ങൾ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ 30 ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്. ഇതിനായി അഞ്ജുവിന്റെ അച്ഛൻ അശോകൻ സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അഞ്‌ജുവിനെ ഭർത്താവ് സജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കോട്ടയത്തുള്ള മാതാപിതാക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും […]

Posted inലേറ്റസ്റ്റ്

ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ . സമരത്തിൽ നിന്ന് കർഷക സംഘടനകൾ പിന്മാറണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ബഫ‍ർ സോൺ വിഷയത്തിൽ കെസിബിസി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കെസിബിസിയുടെ ആവശ്യങ്ങൾ അംഗീകരിച്ച പശ്ചാത്തലത്തിൽ . സമരത്തിൽ നിന്ന് പിന്മാറാൻ കർഷക സംഘടനകൾ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. മത മേലദ്ധ്യക്ഷന്മാർ രാഷ്ട്രീയ സമരങ്ങൾക്ക് കൂട്ടുനിൽക്കാതെ സർക്കാരുമായി സഹകരിക്കുകയെന്നും മന്ത്രി ആഭ്യർത്ഥിച്ചു. ജോസ് കെ മാണി ഉയർത്തിയ ആവശ്യവും അംഗീകരിച്ചതാണ്. . എന്നാൽ ബഫർസോൺ വിദഗ്ധസമിതിയുടെ കാലാവധി നീട്ടും. ഈ കാര്യത്തിൽ വനം മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ബഫർ സോൺ വിഷയത്തിൽ […]

Posted inലേറ്റസ്റ്റ്

പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത ശ്രീധരൻ . തങ്ങളെ ചതിച്ചു; പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം. വീട്ടിലെ ഒരംഗത്തേപ്പോലെ നിന്നുകൊണ്ട് സി കെ ശ്രീധരൻ തങ്ങളെ ചതിച്ചുവെന്നാണ് കുടുബത്തിന്‍റെ ആരോപണം. . ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു. ഈയിടെ കോൺഗ്രസ് വിട്ട് സി പി എം ലെത്തിയ സി.കെ ശ്രീധരൻ ഈ കേസിൽ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് […]

Posted inലേറ്റസ്റ്റ്

ബഫർസോൺ , ഉപഗ്രഹ സർവ്വേയിൽ തൃപ്തിയില്ല;മാർത്തോമ സഭ അധ്യക്ഷൻ

ബഫർ സോൺ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയില്ലെങ്കിൽ കോടതി വിധി ജനങ്ങൾക്കെതിരാകുമെന്ന് മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. ഏരിയൽ സർവേ മാത്രം നടത്തുന്നത് സങ്കടകരമാണെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ബഫർ സോണിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് മാർത്തോമ സഭ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. സർക്കാർ സുപ്രീം കോടതിയിൽ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ വിധി ജനങ്ങൾക്കെതിരാകും. ജനങ്ങളെ കേൾക്കാതെ മുന്നോട്ട് പോകരുത്.ഏരിയൽ സർവേ മാത്രം നടത്തുന്നതും സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.. കാരണം […]

Posted inലേറ്റസ്റ്റ്

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ മൊഴിപ്പകർപ്പ് പുറത്ത്

കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ ജാതി അധിക്ഷേപക്കേസിൽ പരാതിക്കാരിയുടെ മൊഴി മാധ്യമങ്ങൾക്ക് ലഭിച്ചു. യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ എംഎൽഎ അസഭ്യം പറഞ്ഞെന്ന് ജിഷ പൊലീസിന് മൊഴി നൽകി. അദ്ദേഹത്തിന്റെ ഭാര്യ ഷേർളി തോമസ് പാർട്ടി അംഗമല്ലാതിരുന്നിട്ട് കൂടി വേദിയിൽ ഇരിക്കുന്നത് കണ്ട് അതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഉടൻ അദ്ദേഹം ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു. ചുമലിൽ പിടിച്ച് തള്ളുകയും ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു. . നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്ന് പറഞ്ഞു […]

Posted inലേറ്റസ്റ്റ്

സിനിമാ നിര്‍മാതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും പ്രമുഖ നിര്‍മാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടന്‍ പൃഥിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. സിനിമാ നിര്‍മാണത്തിനായി പണം സമാഹരിച്ചതിലും ഒടിടി വരുമാനത്തിലും കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടോയെന്നാണു പരിശോധന. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം ശേഖരിച്ചു. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ നിന്നെത്തിയ നാന്നൂറിലേറെ ഉദ്യോഗസ്ഥരാണ് വിവിധ […]

Posted inലേറ്റസ്റ്റ്

ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 513 റണ്‍സ് വേണം

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിന് 513 റണ്‍സ് വിജയലക്ഷ്യം. ഒന്നാമിന്നിംഗ്സില്‍ 254 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ബംഗ്ലാദേശിന് ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിംഗ്സില്‍ ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാമിന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലിന് പിന്നാലെ ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി നേടിയതോടെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഇന്ത്യ 258 റണ്‍സിന് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചു. 513 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 42 റണ്‍സ് നേടിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

ഫുട്ബാളിന് ഉത്സവകാലം,2025 ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍

2025 ല്‍ നടക്കുന്ന ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പില്‍ 32 ടീമുകള്‍ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഓരോ നാലു വര്‍ഷത്തിലും ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് നടത്തും. കോണ്‍ഫഡറേഷന്‍സ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് എത്തുന്നത്. ക്ലബ്ബ് ലോകകപ്പ് പല തവണ മാറ്റിവെയ്‌ക്കേണ്ട അവസ്ഥയുണ്ടായി. ആദ്യം കൊവിഡ് മൂലവും പിന്നീട് 2021ല്‍ കോപ്പ അമേരിക്കയും യൂറോയും നടത്താന്‍ വേണ്ടിയുമാണ് ലോക ക്ലബ്ബ് ഫുട്‌ബോള്‍ മേള മാറ്റിവെച്ചതെന്നും ഇന്‍ഫന്റീനോ കൂട്ടിച്ചേര്‍ത്തു 2026 ഫിഫ ലോകകപ്പ് നടക്കുന്നതിന് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ഡിസംബര്‍ 17

◾സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു. അടുത്ത മാര്‍ച്ച് 31 നു മുമ്പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ഏര്‍പ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. 2019 മുതല്‍ ഈ നിര്‍ദേശം ഉണ്ടെങ്കിലും കോവിഡ് മൂലം നടപ്പാക്കിയിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് കര്‍ശനമാക്കണം. ഇനി അലംഭാവം അരുതെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി സര്‍ക്കുലറില്‍ പറഞ്ഞു. ◾കര്‍ഷകര്‍ക്കു രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ യുദ്ധത്തിലാണ്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് രാജ്യം ഭരിക്കുന്നത്. പൗരത്വം മതാടിസ്ഥാനത്തിലാക്കുകയാണ്. […]

Posted inലേറ്റസ്റ്റ്

കോണ്‍ഗ്രസിന്റെ ഗുജറാത്ത്‌ പരാജയം ; എഎപിക്കെതിരെ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ ഗുജറാത്തിലെ പരാജയത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. ആം ആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസിന് ദ്രോഹം ചെയ്യാനാണ് അവര്‍ ബിജെപിയുമായി കൂട്ടുകൂടിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ എഎപി മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കുമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഗുജറാത്തില്‍ എഎപിയുടെ വിജയത്തിന് തടസം നിന്നതും ബിജെപിയെ വിജയിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനില്‍ നടത്തിയ വാര്‍ത്താ […]