Posted inലേറ്റസ്റ്റ്

ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കാണികളുടെ കൂവൽ.

ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കാണികളുടെ കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാ​ഗത പ്രസം​ഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ വരുമ്പോൾ കൂവാൻ ​ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാ​ര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം […]

Posted inലേറ്റസ്റ്റ്

സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്നുമുതൽ പഞ്ചിംഗ് ഉറപ്പാക്കണം: ചീഫ് സെക്രട്ടറി

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ജനുവരി 1 മുതൽ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയേറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും  ഉത്തരവില്‍ പറയുന്നു.പഞ്ചിംഗുമായി ബന്ധപ്പെട്ട് മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ നടപടിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമർശത്തിൽ ബിലാവലിനെതിരേ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ പരാമർശത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയെ വിമർശിച്ച് ഇന്ത്യൻ മന്ത്രിമാർ രം​ഗത്ത്. നരേന്ദ്രമോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. എന്നാൽ ഇത്തരം പരമാർശങ്ങൾ മോദിയുടെ പ്രതിഛായയിൽ മങ്ങലേൽപ്പിക്കുന്നില്ല എന്നാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചത്. . ‘ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു’ എന്ന് ബിലാവൽ ഭൂട്ടോ ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി സംസാരിച്ചത് . ബിലാവൽ ഭൂട്ടോ പാപ്പരത്തമുള്ള […]

Posted inലേറ്റസ്റ്റ്

കോൺഗ്രസ്സിനെ വില കുറച്ച് കാണരുത്; രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞു, എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും കർണാടകത്തിലും മാത്രമല്ല മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്ഥാനിലും വൻ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. പാർട്ടി ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിൽ ജനം യാത്രയ്ക്ക് വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിനെ വില കുറച്ച് കാണരുത്.കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്നും മുൻ ദേശീയ അധ്യക്ഷൻ രാഹുൽ […]

Posted inലേറ്റസ്റ്റ്

പാലക്കാട് ഗോവിന്ദപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ വിജിലൻസ് റെയ്ഡ്

പാലക്കാട് ഗോവിന്ദപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കില്‍പ്പെടാത്ത 26000 രൂപ പിടികൂടി.പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഓഫീസ് അസിസ്റ്റന്‍റ് ഏജന്‍റിന്‍റെ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓഫീസ് അസിസ്റ്റന്‍റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ എന്നിവരായിരുന്നു ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. തുടർന്ന് വിജിലൻസ് സംഘം വാഹനത്തെ പിന്തുടർന്ന് ഓഫീസ് അസിസ്റ്റന്‍റിനെ പിടികൂടി പണം പിടിച്ചെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗോവിന്ദാപുരം ആർ ടി […]

Posted inലേറ്റസ്റ്റ്

റോഡ് വികസനവും അവകാശവാദങ്ങളും ബിജെപി സിപിഎം വക

ദേശീയപാതാ വികസനം പൂർണ്ണമായും മോഡി സർക്കാരാണ് ചെയ്യന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇതിന് മറുപടിയായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ജോണ്‍ ബ്രിട്ടാസ് എംപിയും രംഗത്തെത്തി.വിവാദം ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞപ്പോൾ കേരളത്തിന്‍റെ ഒരു വികസന പരിപാടിക്കും വേണ്ടി സംസാരിക്കുന്നയാളല്ല കേന്ദ്രമന്ത്രി വി മുരളീധരനെന്നായിരുന്നു സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. തൊട്ടു പിന്നാലെ ബി ജെ […]

Posted inലേറ്റസ്റ്റ്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 പേർക്ക് പരിക്ക്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 17 തീർത്ഥാടകർക്ക് പരിക്ക്. എരുമേലി കണ്ണിമലയിൽ വച്ചാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന പത്ത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. എല്ലാവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 നായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ താംബരം സ്വദേശികളാണ് തീർത്ഥാടകർ.വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്.

Posted inലേറ്റസ്റ്റ്

ബഫര്‍സോണ്‍ ഭീഷണിയില്‍ മലയോര പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾ

ബഫര്‍സോണ്‍ ഭീഷണിയില്‍ മലയോരങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ബഫര്‍ സോണ്‍ സംബന്ധിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേല്‍ പരാതിപ്പെടാന്‍ പത്തു ദിവസത്തെ സാവകാശമേയുള്ളൂ. ബഫര്‍സോണ്‍ പ്രദേശങ്ങളിലെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളൂ. ജനവാസ മേഖലകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. മലയോരവാസികള്‍ക്കു മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാണു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. ഉപഗ്രഹ പരിശോധനറിപ്പോര്‍ട്ടിലെ പിഴവുകള്‍ പരിഹരിക്കാന്‍ […]

Posted inലേറ്റസ്റ്റ്

ഡോ.വിജു കൃഷ്ണൻ അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറി

കിസാൻ സഭയെ ദേശീയ തലത്തിൽ നയിക്കാൻ ഇനി മലയാളിയായ വിജു കൃഷ്ണൻ. അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തൃശൂരിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് വിജു കൃഷ്ണനെ തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികളിൽ പ്രസിഡന്റായി അശോക് ധാവ്ളയും ഫിനാൻസ് സെക്രട്ടറിയായി പി കൃഷ്ണപ്രസാദും തുടരും. കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വിജൂ കൃഷ്‌ണൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കർഷക പ്രക്ഷോഭങ്ങളിലും സമരങ്ങളിലും സജീവ സാന്നിധ്യമായ ഇദ്ദേഹം കണ്ണൂർ കരിവള്ളൂർ സ്വദേശിയാണ് . കേരളത്തിൽനിന്ന് […]

Posted inലേറ്റസ്റ്റ്

ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ മലയാളി നേഴ്സും മക്കളും കൊല്ലപ്പെട്ടു. ഭർത്താവ് സജു പോലീസ് പിടിയിൽ

ഇംഗ്ലണ്ടിലെ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. ഭർത്താവ് സജു പോലീസിന്റെ കസ്റ്റഡിയിലാണ്. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലത്താണ് അഞ്ജുവിന്റെ വീട്. അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ അയൽക്കാർ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു. കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. […]