ബഫര്‍സോണ്‍ ഭീഷണിയില്‍ മലയോരങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ബഫര്‍ സോണ്‍ സംബന്ധിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേല്‍ പരാതിപ്പെടാന്‍ പത്തു ദിവസത്തെ സമയമാണ് അനുവദിച്ചത്. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളൂ. ജനവാസ മേഖലകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. മലയോരവാസികള്‍ക്കു മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാണു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. ഉപഗ്രഹ പരിശോധനയിലെ പിഴവുകള്‍ […]
മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ ആശങ്കവേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . കൂടുതൽ ജലം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷട്ടർ ഇപ്പോൾ തുറക്കേണ്ട ആവശ്യം വരില്ല. കഴിഞ്ഞ ദിവസം ഉണ്ടായ മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നത്. പിന്നീട് തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകാൻ തുടങ്ങി. അതോടെ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് വർധിപ്പിച്ചത്. സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 […]
തന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു, നിയമം അനുസരിച്ചുള്ള കാര്യങ്ങൾക്ക് എന്നും പിന്തുണ ; ഗവർണ്ണർ
ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ച് ഗവർണ്ണർ രാജ്ഭവനിൽ നടത്തിയ വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ താല്പര്യം അനുസരിച്ചെന്ന് ഗവർണ്ണർ .തന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നവെന്നും ഗവർണ്ണർ പറഞ്ഞു. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ.കോടതി തീരുമാനം അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലും വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .നിയമം അനുസരിച്ചുള്ള കാര്യങ്ങളെ അംഗീകരിക്കണം. നിയമസഭ പാസാക്കിയ ചാൻസലർ ബിൽ കണ്ടിട്ടില്ല. പരിശോധിച്ചതിന് ശേഷം മറുപടി പറയാമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിൽ ഉള്ളത് നിയം […]
നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കും ;മുഖ്യമന്ത്രി
സ്റ്റാര്‍ട്ടപ്പുകള്‍ക്കു മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തും. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വ്യവസായത്തെയും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികൾ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ പ്രയാണത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് […]
സ്ഥലം നൽകിയില്ല , കരിപ്പൂരിൽ റൺവേയുടെ നീളം കുറയ്ക്കാതെ തരമില്ലെന്ന് കേന്ദ്രം
സ്ഥലം ഏറ്റെടുത്തു കൈമാറാത്തതിനാല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയ്ക്കു സുരക്ഷിത മേഖല നിര്‍മ്മിക്കാന്‍ കേരളം സ്ഥലം ഏറ്റെടുത്തു കൈമാറിയിട്ടില്ലെന്നു പാര്‍ലമെന്റില്‍ അബ്ദുസമദ് സമദാനിയുടെ ചോദ്യത്തിനു മറുപടി നല്‍കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് റണ്‍വേയുടെ നീളം കുറച്ച് സുരക്ഷിത മേഖല ഒരുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. എയർ ചീഫ് മാർഷൽ (റിട്ട) മേജർ .ഫാലി ഹോമിയുടെ നേതൃത്വത്തിലുള്ള വിമാനാപകട സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി, റൺവേ […]
അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ വിദ്യാര്‍ത്ഥിനികള്‍ തല്ലി
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ വിദ്യാര്‍ത്ഥിനികള്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണാടകത്തിലെ ശ്രീരംഗപട്ടണത്തെ കട്ടേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ചിന്മയ ആനന്ദ മൂര്‍ത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. പെണ്‍കുട്ടികള്‍ വടികളുമായി ഹെഡ്മാസ്റ്ററെ തലങ്ങും വിലങ്ങും അടിച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധ്യാപകൻ ക്ലാസ് മുറിയിൽ പ്രവേശിച്ചപ്പോൾ വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥികളിലൊരാൾ അദ്ധ്യാപകനെ ചവറ്റുകുട്ട കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതും പിന്നീട് അത് അധ്യാപകന്റെ തലയിൽ വയ്ക്കുന്നതും […]
ക്ലിഫ് ഹൗസിലെ നിന്തല്‍ കുളം നവീകരിക്കാന്‍ ആറു വര്‍ഷത്തിനിടെ 31 ലക്ഷം രൂപ.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്തല്‍ കുളം നവീകരിക്കാന്‍ ആറു വര്‍ഷത്തിനിടെ ചെലവഴിച്ചത് 31 ലക്ഷം രൂപ. 2016 മുതല്‍ നിന്തല്‍ കുളത്തിനായി ചെലവഴിച്ചത് 31,92,360 രൂപയെന്നാണ് വിവരാവകാശ രേഖ. തിരുവനന്തപുരം അമരവിള സ്വദേശിയായ അഭിഭാഷകന്‍ അഡ്വ. സി ആര്‍ പ്രാണകുമാര്‍ നല്‍കിയ അപേക്ഷയിലാണ് ടൂറിസം ഡയറക്ടറുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചത്. ക്ലിഫ് ഹൗസില്‍ നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപയും സ്വിമ്മിങ്ങ് പൂള്‍ മേല്‍ക്കൂരയുടെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7.92 […]
ഗവര്‍ണറും മുഖ്യമന്ത്രിയും ഒന്നിച്ച് ദീപം തെളിച്ചു
മാസങ്ങളായി നേര്‍ക്കുനേര്‍ പോരടിച്ചിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയില്‍. ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചാണ് ദീപം തെളിയിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിളക്ക് ഇരുവരുടെയും കൈകളിലേക്കു വച്ചുകൊടുക്കുകയായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്. കേരളത്തില്‍ റോഡു വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുതിയ ദേശീയപാതകള്‍ വരുന്നതോടെ, 2025 ആകുമ്പോഴേക്കും കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45,536 […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 16
◾കേരളത്തില്‍ റോഡു വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പുതിയ ദേശീയപാതകള്‍ വരുന്നതോടെ, 2025 ആകുമ്പോഴേക്കും കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45,536 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്കു തിരുവനന്തപുരത്തു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ◾റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കാന്‍ 25 ശതമാനം തുക തരുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കിയില്ലെന്ന കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയുടെ പേരില്‍ ആരും മനപ്പായസമുണ്ണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് വികസനം കുഴപ്പത്തിലായെന്ന് […]
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി ജെ പിയും
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും. തട്ടിപ്പിന് പിന്നില്‍ റിജില്‍ മാത്രമല്ലെന്നും ഇയാള്‍ പലരുടെയും ബിനാമിയെന്നും ഇരു കൂട്ടരും ആരോപിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ 12.67 കോടി രൂപയുടെ തട്ടിപ്പ് തുടങ്ങിയത് ജനുവരിയിലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിന്‍റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും പണം ഒളിപ്പിക്കാന്‍ പ്രതി റിജിലിന് സഹായം കിട്ടിയോയെന്ന് പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് എസിപി പറഞ്ഞു. വീട് പണിക്കും കടം വീട്ടാനുമാണ് തട്ടിയെടുത്ത പണം ഉപയോഗിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിക്ക് പ്രതി പണം […]
