ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ച് ഗവർണ്ണർ രാജ്ഭവനിൽ നടത്തിയ വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ താല്പര്യം അനുസരിച്ചെന്ന് ഗവർണ്ണർ .തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നവെന്നും ഗവർണ്ണർ പറഞ്ഞു. ചാന്സലര്മാര്ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ.കോടതി തീരുമാനം അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലും വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .നിയമം അനുസരിച്ചുള്ള കാര്യങ്ങളെ അംഗീകരിക്കണം. നിയമസഭ പാസാക്കിയ ചാൻസലർ ബിൽ കണ്ടിട്ടില്ല. പരിശോധിച്ചതിന് ശേഷം മറുപടി പറയാമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിൽ ഉള്ളത് നിയം അനുസരിച്ചാവണം എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത് എന്നും ഗവർണ്ണർ പറഞ്ഞു.
തന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു, നിയമം അനുസരിച്ചുള്ള കാര്യങ്ങൾക്ക് എന്നും പിന്തുണ ; ഗവർണ്ണർ
