മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ . കൂടുതൽ ജലം ഒഴുക്കി കൊണ്ടുപോകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷട്ടർ ഇപ്പോൾ തുറക്കേണ്ട ആവശ്യം വരില്ല. കഴിഞ്ഞ ദിവസം ഉണ്ടായ മഴയെ തുടര്‍ന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നത്. പിന്നീട് തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകാൻ തുടങ്ങി. അതോടെ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് വർധിപ്പിച്ചത്. സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് കൂട്ടിയത്. ജലനിരപ്പ് ഉയർന്നപ്പോൾ തന്നെ കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. 142 അടിയാണ് ഡാമിന്റെ അനുവദനീയ സംഭരണ ശേഷി. കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടിയതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് തമിഴ്നാടിന്റെ കണക്കുകൂട്ടൽ.
മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ ആശങ്കവേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
