Posted inലേറ്റസ്റ്റ്

കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് 100 കോടി രൂപചെലവ് : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് 100 കോടി രൂപയാണ് ചെലവുവരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% തരാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് കേരളം പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും […]

Posted inലേറ്റസ്റ്റ്

മദ്യം കഴിച്ചാൽ മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. അതിനാൽ ജനങ്ങൾ‌ ജാ​ഗ്രത പാലിക്കേണ്ടതാണെന്നും നിതീഷ് കുമാർ പറഞ്ഞു.സരൺ ജില്ലയിലെ വിഷമദ്യ ദുരന്തത്തിൽ 39 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. എന്നാൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയെ നിതീഷ് കുമാർ തള്ളിക്കളഞ്ഞു. കഴിഞ്ഞ തവണയും നഷ്ടപരിഹാരം വേണമെന്ന് ജനങ്ങൾ പറഞ്ഞതാണ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 15

കേരളത്തില്‍ ഹൈവേ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം തരാമെന്ന് കേരള മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മ്മാണത്തോടു സഹകരിക്കണമെന്നു കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കാന്‍ 100 കോടി രൂപയാണ് ചെലവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാനേജര്‍ എം.പി. റിജില്‍ തട്ടിയെടുത്ത പണം ഓഹരി […]

Posted inലേറ്റസ്റ്റ്

ലീഗിനെ പുകഴ്ത്തി ദേശാഭിമാനിയിലും സി പി. എം സെക്രട്ടറിയുടെ ലേഖനം

എൽഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടകകക്ഷികൾ കരുതുന്നത് നല്ല സൂചനയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർഎസ്പിയും രംഗത്തുവന്നതോടെ യുഡിഎഫിൽ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. ആര് സംഘപരിവാർ വിരുദ്ധ അജണ്ട സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കുമെന്നും സിപിഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.   കേരളത്തിന്‍റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ അജണ്ടകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് സ്വീകരിക്കുന്ന ആരേയും പിന്തുണയ്‌ക്കാനും […]

Posted inലേറ്റസ്റ്റ്

പ്രണയപ്പക, തിരുവനന്തപുരത്ത് സ്ത്രീയെ വെട്ടിക്കൊന്നു.

തിരുവനന്തപുരത്ത് യുവാവ് സ്ത്രീയെ വെട്ടിക്കൊന്നു. വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ, കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. 12 വർഷമായി പരിചയമുള്ള സിന്ധു തന്നിൽ നിന്നും അകലുന്നു എന്ന സംശയത്തെ തുടർന്നാണ് രാജേഷ് സിന്ധുവിനെ […]

Posted inലേറ്റസ്റ്റ്

താനൂരിൽ വിദ്യാര്‍ഥിനിയുടെ അപകടമരണം: സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് സ്കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. ഒമ്പതുവയസുകാരിയായ ഷെഫ്ന ഷെറിൻ ബസിറങ്ങി നേരെ റോഡ് മുറിച്ചുകടക്കവെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ ശ്രദ്ധയോടെ ഇറക്കിവിടാന്‍ സ്കൂള്‍ ബസില്‍  ജീവനക്കാർ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നന്നമ്പ്ര എസ്എന്‍യുപി സ്കൂളില്‍ രണ്ട് ബസുകളുണ്ടെന്നും ഇതില്‍ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 15

◾അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം മാറ്റിവയ്ക്കുമെങ്കിലും പ്രസംഗം തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണു പ്രസംഗം തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സഭാ സമ്മേളത്തിന്റെ തുടക്കത്തില്‍ പ്രസംഗം ഒഴിവാക്കാന്‍ നിയമസഭാ സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനം ഇറക്കില്ല. നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാവില്ലെന്നു നിയമോപദേശം ലഭിച്ചതിനാലാണ് പ്രസംഗം തയ്യാറാക്കുന്നത്. ബജറ്റിനുശേഷം ഗവര്‍ണര്‍ക്കു നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നല്‍കാനാണ് നീക്കം. ◾കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് […]

Posted inലേറ്റസ്റ്റ്

മലപ്പുറത്ത് വിദ്യാർത്ഥിയുടെ അപകടമരണം : അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി

മലപ്പുറം താനൂർ നന്നമ്പ്ര എസ് എൻ യു പി സ്കൂളിലെ ഷിഫാന ഷെറിൻ വി എന്ന വിദ്യാർത്ഥിനിയുടെ അപകടമരണം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അപകട മരണവുമായി ബന്ധപ്പെട്ട് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടന്നക്കുന്നതിനിടെയാണ് ഒമ്പത് വയസുകാരി ഷഫ്ന ഷെറിൻ മറ്റൊരു വാഹനമിടിച്ച് മരിച്ചത്. പരീക്ഷ കഴിഞ്ഞ് സ്കൂള്‍ ബസില്‍ വന്നിങ്ങി […]

Posted inലേറ്റസ്റ്റ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി ഇ ഡി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇ ഡി . ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പൊതുമരാമത്ത്  സെക്രട്ടറിയായിരുന്ന സൂരജ് അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കണ്ടെത്തൽ. അനധികൃത സ്വത്ത് സാമ്പദന കേസിൽ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 8 കോടി രൂപയുടെ സ്വത്തുകൾ ഇ ഡി  നേരെത്തെയും കണ്ടുകെട്ടിയിട്ടുണ്ട്. ടി ഒ സൂരജിന്റെ […]

Posted inലേറ്റസ്റ്റ്

ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് വിമർശനം. സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. പണം വക മാറ്റി ചെലവഴിക്കുന്നതിന് കൃത്യമായ കാരണം ബോധിപ്പിച്ചു കൊണ്ടാകണമെന്നും പറഞ്ഞു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്. അടിയന്തിര സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശത്തോടെ തീരുമാനങ്ങൾ എടുക്കാനാകും.