ഫോര്‍ബ്സിന്റെയും ബ്ലൂംബെര്‍ഗിന്റെയും റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്‌കിന് നഷ്ടമായി. ലൂയി വിറ്റണ്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഇതോടെ ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്റ്റംബര്‍ മുതല്‍ ലോക സമ്പന്നന്‍ എന്ന പദവി മസ്‌കിനു സ്വന്തമായിരുന്നു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രകാരം, ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യണ്‍ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം […]
ജനപ്രിയ ചിത്രം ‘ആര്‍ആര്‍ആര്‍’; വെബ് സീരിസ് ‘പഞ്ചായത്ത്’
2022 ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമകളുടെയും വെബ് സീരിസുകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് ഐഎംഡിബി വെബ്‌സൈറ്റ്. രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ ആണ് ഈ വര്‍ഷത്തെ ജനപ്രിയ ചിത്രം. ആമസോണ്‍ പ്രൈമിലെ ‘പഞ്ചായത്ത്’ ആണ് ജനപ്രിയ വെബ് സീരിസ്. ലോകമെമ്പാടുമുള്ള ഐഎംഡിബി ഉപയോക്താക്കള്‍ നല്‍കിയ റേറ്റിങിന്റെ അടിസ്ഥാനത്തിലാണ് ജനപ്രീതിയാര്‍ജിച്ച 10 ഇന്ത്യന്‍ സിനിമകളും വെബ് സീരിസുകളും പ്രഖ്യാപിച്ചത്. ദ് കശ്മീര്‍ ഫയല്‍സ്, കെജിഎഎഫ്: ചാപ്റ്റര്‍ 2, വിക്രം, കാന്താര എന്നീ ചിത്രങ്ങള്‍ യഥാക്രമം പിന്നീടുള്ള ആദ്യ അഞ്ചില്‍ ഇടം പിടിച്ചപ്പോള്‍ […]
രാത്രിവാർത്തകൾ 14.12.22
പുതുവല്‍സരത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും.ഇന്നലെ പിരിഞ്ഞ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. വിജ്ഞാപനം ഇറക്കുകയുമില്ല. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനനാണു മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ശബരിമലപാതയലേക്കുള്ള റോഡുകളില്‍ ഗതാഗതക്കുരുക്ക്. രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ഇലവുംങ്കലില്‍നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയിലും ഇലവുംങ്കല്‍ പത്തനംതിട്ട റോഡിലും […]
മാത്യു തോമസ്, മാളവിക മോഹനന്‍ ചിത്രത്തിന് പേരിട്ടു
മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ടൈറ്റിലും റിലീസ് ചെയ്തു. ‘ക്രിസ്റ്റി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോക്കി മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീല്‍ ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാര്‍ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന […]
12 കോടിയുടെ മക്ലാറന്‍ ഇനി ഹൈദരാബാദിന് സ്വന്തം!
മക്ലാറന്റെ ഏറ്റവും വിലയേറിയ കാര്‍ ഇന്ത്യയിലെത്തി. 12 കോടി രൂപ വിലമതിക്കുന്ന മക്ലാറന്‍ 765 എല്‍ടി സ്‌പൈഡര്‍ ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന്‍ നസീര്‍ ഖാനാണ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പ്രദര്‍ശിപ്പിച്ച 765 എല്‍ടി സ്‌പൈഡറാണ് ഉടമയ്ക്ക് കൈമാറ്റം ചെയ്തിരിക്കുന്നത്. വാഹനം വാങ്ങിയ നസീര്‍ ഖാന്‍ വാഹനത്തിന്റെ ഏറ്റവും പുതിയ വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. എംഎസ്ഒ വോള്‍കാനോ റെഡ് നിറത്തിലുള്ള സൂപ്പര്‍കാറാണ് ഇത്. മക്ലാറന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വേഗതയേറിയ കണ്‍വെര്‍ട്ടബിള്‍ […]
ഏഴാമത്തെ പന്ത്
ഒരു ദശകത്തിനുമുമ്പ് കേരളത്തില്‍ വന്ന ലോക ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയ്ക്കുവേണ്ടി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിവെച്ചിരുന്ന, ചെ ഗുവേരയും ഫിഡല്‍ കാസ്‌ട്രോയുമുള്‍പ്പെടെ മറഡോണയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകള്‍ പകര്‍ത്തിവെച്ചിട്ടുള്ള ഏഴു പന്തുകളിലൊന്നില്‍ ഒരു രഹസ്യമുണ്ടെന്ന സംശയത്തെ അടിസ്ഥാനമാക്കിയുള്ള നോവല്‍. ഐ. എം. വിജയനും ഷറഫ് അലിയും ആസിഫ് സാഹിറും ജോ പോള്‍ അഞ്ചേരിയും ധനേഷുമൊക്കെയടങ്ങുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രതിഭകളുടെ നിരയും, പുലര്‍ച്ചെ തൊട്ടേ വന്നെത്തിത്തുടങ്ങിയ ആരാധകവൃന്ദവും കാത്തിരിക്കുന്ന സ്റ്റേഡിയത്തിലേക്കെത്താന്‍ പത്തരമണിയോടെ ഹോട്ടലില്‍നിന്നിറങ്ങുന്ന മറഡോണയോടൊപ്പം പതിയെപ്പതിയെ വളര്‍ന്നുതുടങ്ങുന്ന സംശയങ്ങളും […]
സന്ധിവാതവും മഞ്ഞുകാലവും
സന്ധിവാതമുള്ളവരെ സംബന്ധിച്ചിടത്തോളം മഞ്ഞുകാലം അതികഠിനമാണ്. എന്നാല്‍ ചെറിയ കരുതലുകള്‍ ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. സന്ധിവാതമുള്ളവര്‍ മഞ്ഞുകാലത്ത് ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. വെളുത്തുള്ളി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലില്‍ ഡൈസള്‍ഫൈഡ്’ എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. ഒലീവ് ഓയില്‍ ആണ് മൂന്നാമതായി […]
പാഠ്യപദ്ധതി പരിഷ്കരണം: തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണി നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചർച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. നിയമസഭയിൽ പൊതുവിദ്യാഭ്യാസ മന്ത്രി കാര്യങ്ങൾ വ്യക്തമാക്കി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് […]
കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി : നാളെ വിധി
കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തിയെന്ന് ഗവർണർ ഹൈക്കോടതിയിൽ. സർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാനുള്ള ചാൻസലറുടെ നടപടിക്കെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിൻവലിക്കേണ്ടി വന്നതെന്നും കോടതിയെ അറിയിച്ചു. ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ആണ് ഗവർണറുടെ മറുപടി. എന്നാൽ പ്രീതി എന്ന ആശയം നിയമപരമായി മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പുറത്താക്കൽ നടപടിക്ക് എതിരെ 15 സെനറ്റ് […]
ശബരിമല തീർഥാടനം : സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല
ശബരിമല തീർഥാടനത്തിന് സർക്കാർ നടപ്പിലാക്കിയ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അവലോകന യോഗം വിളിച്ച് മറ്റുള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കിയത് ശരിയായ നടപടിയല്ല. തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോടതി ഇടപെടേണ്ട അവസ്ഥയാണുള്ളത്. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല മാസ്റ്റർപ്ലാൻ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ 80 കോടി രൂപ നഷ്ടമാകും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും രമേശ് […]
