ഐഎഫ്എഫ്‍കെയിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചവർക്കെതിരെയാണ് കേസെടുത്തത്. തിയേറ്ററിനുള്ളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറിയതിനെ തുടർന്ന് പൊലീസ് എത്തുകയും പ്രതിഷേധക്കാരെ മാറ്റുകയും ചെയ്തു . അന്യായമായി സംഘം ചേർന്നുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് സീറ്റ് ലഭിക്കാത്തതിനാൽ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പോലീസ് എത്തി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 14
◾പുതുവല്‍സരത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കും. ഇന്നലെ പിരിഞ്ഞ നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല. വിജ്ഞാപനം ഇറക്കുകയുമില്ല. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം നിയമസഭാ സമ്മേളനം ചേരാനാണു മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ◾ശബരിമലപാതയിലേക്കുള്ള റോഡുകളില്‍ ഗതാഗതക്കുരുക്ക്. രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക്. ഇലവുംങ്കലില്‍നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇലവുംങ്കല്‍ എരുമേലി പാതയിലും ഇലവുംങ്കല്‍ പത്തനംതിട്ട […]
പ്രസംഗത്തിനിടയിൽ തെണ്ടി പരാമർശം, മുൻ എം എൽ എ വിവാദത്തിൽ
ഹാൻവീവിന് മുന്നിൽ സി ഐ ടി യു നടത്തിയ സമരത്തിൽ മുൻ എംഎൽഎ ജെയിംസ് മാത്യു നടത്തിയ പ്രസംഗം വിവാദമായി.ഹാൻവീവ് എംഡി അരുണാചലം സുകുമാരൻ സ്ഥാപനത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്നും എം ഡി വാങ്ങുന്ന ശമ്പളം 25 ജീവനക്കാരുടെ ശമ്പളത്തിന് തുല്യമാണെന്നും പറഞ്ഞുകൊണ്ടാണ് മുൻ എം എൽ എ പ്രസംഗിച്ചത് . ഇത് വാങ്ങാൻ അയാൾക്ക് നാണമില്ലേയെന്നും ജെയിംസ് മാത്യു ചോദിച്ചു. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാൻവീവ് എം ഡി.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ അവലോകനയോഗം
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി അഹ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം വേഗത്തിലാക്കും . 30,000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000 ടൺ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടൺ ആയാണ് ഉയർത്തുന്നത്. എല്ലാ മാസവും പ്രവർത്തന […]
സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു
മുൻ മന്ത്രി സജി ചെറിയാനെ കുറ്റാരോപിതനാക്കിയ ഭരണഘടനാവഹേളന പ്രസംഗത്തിന്റെ കേസിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു. വിമർശനാത്മകമായാണ് സജി ചെറിയാൻ സംസാരിച്ചത്. പ്രസംഗത്തിൽ ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ ഈ കേസിൽ കുറ്റം നിലനിൽക്കില്ലെന്നും തുടർന്നന്വേഷിക്കേണ്ട കാര്യമില്ലെന്നും റഫര്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രസംഗ സ്ഥലത്തുണ്ടായിരുന്നവരും അതൊരു അവഹേളനമായി തോന്നിയില്ല എന്നാണ് പറഞ്ഞത് എന്നും റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരിൽ തിരുവല്ല കോടതിയിലാണ് കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് നൽകിയത്. […]
പവന് 40,000 രൂപ കടന്ന് സ്വര്‍ണ വില
പവന് 40,000 രൂപ കടന്ന് സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 40,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയില്‍ ഇന്നത്തെ വില 5030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4155 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 39,840 രൂപയായിരുന്നു വില. ഒറ്റയടിക്ക് പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ വില ഉയരാനുള്ള കാരണം. അന്താരാഷ്ട്ര […]
വണ്‍പ്ലസ് 5ജി സ്മാര്‍ട് ഫോണുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്
ചൈനീസ് കമ്പനിയായ വണ്‍പ്ലസ് സ്ഥാപിതമായതിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ചില 5ജി സ്മാര്‍ട് ഫോണുകള്‍ ഐസിഐസിഐ കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 6,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ചു. ഡിസംബര്‍ 13-18 വരെയാണ് വിലക്കുറിവ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ചില സ്മാര്‍ട് ഫോണുകള്‍ക്കും ഓഡിയോ ഉപകരണങ്ങള്‍ക്കും അടക്കമായിരിക്കും വിലക്കിഴിവ്. ഇതിന്റെ ഭാഗമായി വണ്‍പ്ലസ് 10 പ്രോ 56,999 രൂപയ്ക്ക് വില്‍പന തുടങ്ങി. വണ്‍പ്ലസ് 10ടി, 10ആര്‍ മോഡലുകള്‍ക്ക് യഥാക്രമം 5,000 രൂപയും, 6,000 രൂപയും കിഴവുണ്ട്. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ […]
ബിജു മേനോന്‍ ചിത്രം ‘നാലാം മുറ’ ട്രെയ്‌ലര്‍
ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത ‘നാലാം മുറ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒരു പൊലീസ് ഓഫീസര്‍ ആണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ലക്കി സ്റ്റാര്‍ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, […]
ഹൊറര്‍ ചിത്രം ‘വാമനന്‍’ സ്‌നീക്ക് പീക്ക്
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘വാമനന്‍’. ഡിസംബര്‍ 16 വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ഇന്ദ്രന്‍സ് ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ടു. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് ‘വാമനന്‍’ അണിയിച്ചൊരുക്കിയിട്ടുള്ളത്. എ ബി ബിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സും കുടുംബവും ഒരു ജീപ്പില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ദുരൂഹത നിറഞ്ഞ രംഗങ്ങളാണ് സ്‌നീക്ക് പീക്കിലുള്ളത്. എ ബി ബിനില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഹൊറര്‍ സൈക്കോ ത്രില്ലര്‍ […]
റേഞ്ച് റോവര്‍ സ്‌പോര്‍ട് സ്വന്തമാക്കി ടൊവിനോ
വാഹന ലോകത്തെ സൂപ്പര്‍ഹീറോ റേഞ്ച് റോവര്‍ സ്‌പോര്‍ട് സ്വന്തമാക്കി ടൊവിനോ. ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവര്‍ സ്‌പോര്‍ട് ഡൈനാമിക് എച്ച്എസ്ഇയാണ് ടൊവിനോയുടെ ഏറ്റവും പുതിയ വാഹനം. അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും സ്വന്തമാക്കിയിരുന്നു. ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍. 350 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. 234 കിലോമീറ്റര്‍ പരമാവധി വേഗം കൈവരിക്കാന്‍ […]
