ഹാൻവീവിന് മുന്നിൽ സി ഐ ടി യു നടത്തിയ സമരത്തിൽ മുൻ എംഎൽഎ ജെയിംസ് മാത്യു നടത്തിയ പ്രസംഗം വിവാദമായി.ഹാൻവീവ് എംഡി അരുണാചലം സുകുമാരൻ സ്ഥാപനത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്നും എം ഡി വാങ്ങുന്ന ശമ്പളം 25 ജീവനക്കാരുടെ ശമ്പളത്തിന് തുല്യമാണെന്നും പറഞ്ഞുകൊണ്ടാണ് മുൻ എം എൽ എ പ്രസംഗിച്ചത് . ഇത് വാങ്ങാൻ അയാൾക്ക് നാണമില്ലേയെന്നും ജെയിംസ് മാത്യു ചോദിച്ചു. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാൻവീവ് എം ഡി.
പ്രസംഗത്തിനിടയിൽ തെണ്ടി പരാമർശം, മുൻ എം എൽ എ വിവാദത്തിൽ
