ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി അര്‍ജന്റീന ഫൈനലില്‍. 2018ലെ ലോകകപ്പിലേറ്റ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കി അര്‍ജന്റീന. ആദ്യ പകുതിയുടെ തുടക്കത്തില്‍ പന്തടക്കത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ ക്രൊയേഷ്യയെ അര്‍ജന്റീന ഞെട്ടിച്ചത് കളിയുടെ 34-ാം മിനിറ്റിലാണ്. അല്‍വാരസിനെ പെനാല്‍റ്റി ബോക്സില്‍ വെച്ച് ക്രൊയേഷ്യന്‍ ഗോളി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി അനായാസമായി ഗോളാക്കി മാറ്റി. ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ അര്‍ജന്റീന അടുത്തവെടി പൊട്ടിച്ചു. മെസി നല്‍കിയ പാസ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുവെച്ച് […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 14
◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലറായി റിട്ടയേഡ് ജഡ്ജിയെ നിയോഗിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം തള്ളി. ഇതോടെ സഭയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഭരണപക്ഷം ബില്ല് പാസാക്കിയശേഷം നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ബില്‍ അടുത്ത ദിവസംതന്നെ രാജ്ഭവനിലേക്കു ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലറായി റിട്ടയേഡ് […]
തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന
തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന. ഇന്ത്യ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന . സംഘർഷത്തിൽ ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്. ഞങ്ങൾ മനസ്സിലാക്കിയിടത്തോളം, ചൈന-ഇന്ത്യ അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ചൈനയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. […]
രാത്രിവാർത്തകൾ 13.12.22
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിക്കു വിട്ട ബില്ലില്‍ എല്ലാ സര്‍വകലാശാലകള്‍ക്കും ഒറ്റ ചാന്‍സലറായി റിട്ടയേഡ് ജഡ്ജിയെ നിയോഗിക്കണമെന്ന എന്ന നിര്‍ദേശം പ്രതിപക്ഷം മുന്നോട്ടുവച്ചെങ്കിലും ഭരണപക്ഷം തള്ളി. പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ച ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. വിരമിച്ച ജഡ്ജി ചാന്‍സലറാകണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചതോടെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. ബില്‍ അടുത്ത ദിവസംതന്നെ രാജ്ഭവനിലേക്കു […]
സി.എസ്.ആര്‍ ഫണ്ടായി കമ്പനികള്‍ ചെലഴിച്ചത് 36,145കോടി രൂപ
രാജ്യത്തെ വിവിധ കമ്പനികള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച സി.എസ്.ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിളിറ്റി) ഫണ്ട് 36,145കോടി രൂപ. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലോക്‌സഭയില്‍ അറിയിച്ചത്. 17,672.40 കോടി രൂപയാണ് 2020-21 കാലയളവില്‍ സി.എസ്.ആര്‍ ഫണ്ടായി ചെലവഴിച്ചത്. 18,473.41കോടി രൂപ 2019-20 വര്‍ഷക്കാലയളവില്‍ ചെലവഴിച്ചു. കമ്പനികള്‍ സി.എസ്.ആര്‍ ഫണ്ട് ചെലവഴിക്കുന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ലഭ്യമാകുന്ന കമ്പനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സി.എസ്.ആര്‍ നിബന്ധനകളുടെ […]
ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ ട്രെയ്‌ലര്‍
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്നതാണ് ചിത്രം. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു […]
‘കാപ്പ’യില്‍ അപര്‍ണാ ബാലമുരളിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍
ഷാജി കൈലാസാണ് ചിത്രം ‘കാപ്പ’യില്‍ അപര്‍ണാ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. ചിത്രം റിലീസ് ചെയ്യുക 22നാണ്. ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നു. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും […]
ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മാരുതി സുസുക്കി
അന്താരാഷ്ട്ര ഏജന്‍സി ഗ്ലോബല്‍ എന്‍കാപ് നടത്തിയ ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ എസ്-പ്രസോ, സ്വിഫ്റ്റ്, ഇഗ്‌നിസ് എന്നിവ നേടിയത് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം. കുട്ടികളുടെ സുരക്ഷയില്‍ എസ്-പ്രസോ, ഇഗ്‌നിസ് കാറുകള്‍ പൂജ്യം ആണ് നേടിയത്. ഈ വിഭാഗത്തില്‍ സ്വിഫ്റ്റ് ഒരു സ്റ്റാര്‍ നേടി. മൂന്ന് മാരുതി മോഡലുകള്‍ക്കും മുന്‍നിരയില്‍ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മൂന്നു മോഡലുകള്‍ക്കും ഇ.എസ്.സി, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗ് എന്നിവ ഉണ്ടായിരുന്നില്ല. ഓപ്ഷണലായും ഇത് […]
അനാര്‍ക്കലി
അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളില്‍നിന്ന് കണ്ടെടുത്ത പ്രണയകഥ. ‘അനാര്‍ക്കലി’. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെണ്‍കുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോള്‍ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കല്‍ച്ചുമരുകള്‍ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാന്‍ ജലാലുദ്ദീന്‍ റൂമിയുടെയും ഹസ്രത്ത് റാബിയുടെയും താത്ത്വികബോധനങ്ങള്‍. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ എന്തുതന്നെ ചെയ്തു കൊണ്ടിരുന്നാലും പ്രണയത്തിലായിരിക്കുക എന്ന റൂമിയുടെ വചനത്തെ സാധൂകരിക്കുന്ന നോവല്‍. ഡോ. ഷാഫി കെ മുത്തലിഫ്. ഗ്രീന്‍ ബുക്‌സ. വില 12 രൂപ.
തണുപ്പുകാലത്ത് മാത്രമല്ല, രാത്രിയിലും തൈര് കഴിക്കാം!
പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായ തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്നൊരു ചൊല്ലുണ്ട്. ജലദോഷം, ചുമ തുടങ്ങിയവ പിടിപെടുമെന്നതിനാലാണ് കുട്ടികളോടും പ്രായമായവരോട് തൈര് കഴിക്കരുതെന്ന് പറയാറുള്ളത്. എന്നാല്‍ തണുപ്പുകാലത്ത് തൈര് കഴിച്ചാല്‍ പ്രശ്നങ്ങളില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സും വിറ്റാമിനുകളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ജലദോഷവും ചുമയും അകറ്റി നിര്‍ത്തുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ തൈര് കഴിക്കരുത്. അതിന്റെ തണുപ്പ് മാറി റൂം ടെംപറേചറില്‍ ആകണമെന്ന് മാത്രം. അതുപോലെ തന്നെ രാത്രി തൈര് […]
