പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായ തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്നൊരു ചൊല്ലുണ്ട്. ജലദോഷം, ചുമ തുടങ്ങിയവ പിടിപെടുമെന്നതിനാലാണ് കുട്ടികളോടും പ്രായമായവരോട് തൈര് കഴിക്കരുതെന്ന് പറയാറുള്ളത്. എന്നാല്‍ തണുപ്പുകാലത്ത് തൈര് കഴിച്ചാല്‍ പ്രശ്നങ്ങളില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സും വിറ്റാമിനുകളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ജലദോഷവും ചുമയും അകറ്റി നിര്‍ത്തുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ തൈര് കഴിക്കരുത്. അതിന്റെ തണുപ്പ് മാറി റൂം ടെംപറേചറില് ആകണമെന്ന് മാത്രം. അതുപോലെ തന്നെ രാത്രി തൈര് കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും വരില്ലെന്നും ആരോഗ്യവിദഗ്ധര്‍. രാത്രി ഭക്ഷണത്തോടൊപ്പം തൈരും കഴിക്കാമെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറയുന്നു. തൈര് തലച്ചോറില്‍ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് പുറത്തുവിടാന്‍ സഹായിക്കും. ഇത് ഞരമ്പുകള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കും. ഇതുവഴി മനസ് ശാന്തമാകുകയുംം വ്യക്തമായി ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാത്രിയില്‍ തൈര് കഴിക്കുന്നത് ട്രിപ്റ്റോഫാന്‍ കാരണം ന്യൂറോണുകള്‍ക്ക് നേരിയ വിശ്രമം നല്‍കും. തൈരിലെ സജീവമായ ബാക്ടീരിയകള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. തൈരിലെ വിറ്റാമിനുകളും പ്രോട്ടീനും ലാക്ടോബാസിലസും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെങ്കിലും തൈര് ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. തൈരില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലായതിനാല്‍ വീക്കം, അണുബാധ എന്നിവ അകറ്റുന്നു. കൊഴുപ്പ് കുറഞ്ഞ പാലില്‍ ഉണ്ടാക്കുന്ന തൈര് കഴിക്കുകയാണെങ്കില്‍, അത് പൂരിത കൊഴുപ്പ് വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവയും ശരിയായി ആഗിരണം ചെയ്യാനും സഹായിക്കും.
തണുപ്പുകാലത്ത് മാത്രമല്ല, രാത്രിയിലും തൈര് കഴിക്കാം!
