Posted inലേറ്റസ്റ്റ്

ഫിക്സഡ് ഡെപ്പോസിറ്റിന് പലിശ കൂട്ടി എസ്ബിഐ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തിയിരിക്കുകയാണ്. പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതലായി തെരെഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപമാണ്. സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തെരെഞ്ഞെടുത്ത കാലയളവിലേക്കുള്ള പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ എഫ്ഡികളുടെ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. പുതുക്കിയ പലിശ നിരക്കുകൾ […]

Posted inലേറ്റസ്റ്റ്

കെ ടി യു വി സി ഡോ. എം എസ് രാജശ്രീ നല്‍കിയ പുനപരിശോധന ഹർജി സുപ്രിംകോടതി തള്ളി.

സാങ്കേതിക സർവകലാശാലാ വി സി യായിരുന്ന ഡോ. എം എസ് രാജശ്രീ നല്‍കിയ പുനപരിശോധന ഹർജി സുപ്രിംകോടതി തള്ളി. തന്റെ നിയമനം റദ്ദാക്കിയ ഗവർണ്ണറുടെ ഉത്തരവിനെതിരെയാണ് എം എസ രാജശ്രീ പുനഃപരിശോധനാ ഹർജി നൽകിയത്. എന്നാൽ ഗവർണ്ണർ നിയമിച്ച സിസ തോമസിന്‍റെ നിയമനം ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബ‌ഞ്ച് ഫയലിൽ സ്വീകരിച്ചു. അതേസമയം സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന് […]

Posted inലേറ്റസ്റ്റ്

രാഷ്ട്രീയത്തെ ഗൗരവത്തോടെ കാണുന്ന സിപിഎമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവ്

യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മലപ്പുറം വെളിയംകോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ റിയാസ് പഴഞ്ഞി കോൺ​ഗ്രസിൽ നിന്ന് രാജിവെക്കുകയാണെന്ന് അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സിപിഎമ്മിനെ പിന്തുണക്കുമെന്നും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കും മുന്നണിക്കും ദോഷം വരുത്തുന്ന കാലു വാരലിൻ്റെയും വിമതപ്രവർത്തനത്തിൻ്റെയും മൂർത്തികളായി നിന്ന് കൊണ്ട് പാർട്ടിയെ ഒട്ടിയവർ തന്നെ പാർട്ടിയുടെ ഡിസിഷൻ മേക്കേഴ്സായും പുതിയ […]

Posted inലേറ്റസ്റ്റ്

കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി.

സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീം കോടതി. ഇക്കാര്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നാളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആലഞ്ചേരിയുടെ ആവശ്യത്തിലാണ് കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പടെ ജനുവരി […]

Posted inലേറ്റസ്റ്റ്

ഗവർണ്ണർക്കെതിരേ സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചുവെന്ന് കെ സുരേന്ദ്രൻ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയും വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബില്ലിനെ അനുകൂലിച്ച വിഡി സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.പ്രതിപക്ഷധർമ്മം മറന്നതുകൊണ്ടാണ് യുഡിഎഫ്  സിപിഎമ്മിന്‍റെ ആധിപത്യം സ്ഥാപിക്കാനുള്ള ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താൻ വേണ്ടി സർക്കാർ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ സുരേന്ദ്രൻ കുറ്റപ്പടുത്തി. കോൺഗ്രസിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ […]

Posted inലേറ്റസ്റ്റ്

കെ.വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും

 കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ.വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിൽ  ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നും കെവി തോമസ് പറഞ്ഞു. തൻ്റെ ചുമതലയിലുള്ള ട്രസ്റ്റിൻ്റെ പരിപാടിക്ക് തരൂരിനെ ക്ഷണിക്കാൻ വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് കെ.വി തോമസിൻ്റെ വിശദീകരണം. കോൺഗ്രസിലേയും സിപിഎമ്മിലേയും നേതാക്കളെ ദില്ലിയിൽ വച്ച് താൻ കാണുന്നുണ്ടെന്ന് കെവി തോമസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയപരമായ കൂടിക്കാഴ്ചയല്ല ശശി തരൂരുമായി നടത്തുന്നതെന്ന് കെ വി തോമസ് പറഞ്ഞു. തരൂരിനെ കൂടാതെ വേറെയും ചില കോൺഗ്രസ് നേതാക്കളെ […]

Posted inലേറ്റസ്റ്റ്

മരട് പൊളിച്ച ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ കണ്ടുകെട്ടിയ ഭൂമി തിരിച്ചു നൽകണം; സുപ്രീം കോടതി.

എറണാകുളം മരട് പൊളിച്ച ഫ്‌ളാറ്റുകളായ ഗോൾഡൻ കായലോരം, ആൽഫ സെറീൻ എന്നിവരുടെ ഭൂമി തിരികെ കൊടുക്കാൻ സുപ്രീം കോടതി നിർദ്ദേശം. ഫ്ലാറ്റ് നിർമ്മാതാക്കളുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നൽകാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിർദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. 2020 […]

Posted inലേറ്റസ്റ്റ്

ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ വേണമെന്ന് പ്രതിപക്ഷം :  ഭരണപക്ഷം അംഗീകരിച്ചില്ല, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ചാൻസലർ ബില്ലിൽ സംസ്ഥാന നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ചർച്ച. വിരമിച്ച ജഡ്ജിമാര്‍ ചാന്‍സലറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി പി രാജീവ് പ്രതിരോധിച്ചു. ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ  ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി.  ചരിത്രം മാപ്പ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 13

◾അരുണാചല്‍ പ്രദേശിലെ തവാങില്‍ ഉണ്ടായ സംഘര്‍ഷത്തിനു മുന്‍പ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് ഡ്രോണുകളെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചു തകര്‍ത്തു. രണ്ടിലധികം തവണ ഡ്രോണുകള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കരികില്‍ എത്തിയെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം ബഹളംവച്ചു. ◾അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തി. ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. […]

Posted inബിസിനസ്സ്

ചില്ലറ വില പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വില പണപ്പെരുപ്പം നവംബറില്‍ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായി കുറഞ്ഞു. 11 മാസത്തിനിടെ ഇതാദ്യമായാണ് ചില്ലറ വില പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ക്ഷമതാ പരിധിയായ 26 ശതമാനത്തിനുള്ളില്‍ വരുന്നത്. ഈ ഒക്ടോബറില്‍ 6.77 ശതമാനമായിരുന്നതാണ് 5.88 ശതമാനമായി കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 4.91 ശതമാനമായിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബറില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 4.67 ശതമാനമായിരുന്നു, മുന്‍ മാസം […]