സാങ്കേതിക സർവകലാശാലാ വി സി യായിരുന്ന ഡോ. എം എസ് രാജശ്രീ നല്കിയ പുനപരിശോധന ഹർജി സുപ്രിംകോടതി തള്ളി. തന്റെ നിയമനം റദ്ദാക്കിയ ഗവർണ്ണറുടെ ഉത്തരവിനെതിരെയാണ് എം എസ രാജശ്രീ പുനഃപരിശോധനാ ഹർജി നൽകിയത്. എന്നാൽ ഗവർണ്ണർ നിയമിച്ച സിസ തോമസിന്റെ നിയമനം ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു. അതേസമയം സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരം വിസിയെ കണ്ടത്താനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു.
കെ ടി യു വി സി ഡോ. എം എസ് രാജശ്രീ നല്കിയ പുനപരിശോധന ഹർജി സുപ്രിംകോടതി തള്ളി.
