Posted inവിനോദം

രജനികാന്തിന്റെ ക്യാരക്ടര്‍ വീഡിയോയുമായി ‘ജയിലര്‍’

രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലറു’ടെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുക. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. […]

Posted inവിനോദം

‘ഫര്‍ഹാന’യിലെ പുതിയൊരു ഗാനം ‘സറാ’

ഐശ്വര്യ രാജേഷ് നായികയാകുന്ന ‘ഫര്‍ഹാന’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ തന്നെ തിരക്കഥയും എഴുതുന്ന ചിത്രത്തിലെ ‘സറാ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് […]

Posted inഓട്ടോമോട്ടീവ്

മഹീന്ദ്രയുടെ ബിഗ്ഡാഡിക്ക് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍!

ആഗോളതലത്തില്‍ വാഹനങ്ങളുടെ മികവ് പരിശോധിക്കുന്ന ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാറുകളും കരസ്ഥമാക്കി മഹീന്ദ്ര സ്‌കോര്‍പിയോ എന്‍. പുതുക്കിയ സുരക്ഷാ പരിശോധനയുടെ ഭാഗമായ പ്രോട്ടോക്കോളുകളാണ് മഹീന്ദ്രയുടെ ബിഗ്ഡാഡി എന്നറിയപ്പെടുന്ന വാഹനം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാറുകളുമാണ് വാഹനം നേടിയത്. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ സ്‌കോര്‍പിയോ എന്‍ എന്ന വാഹനത്തിന്റെ വിവിധ വകഭേദങ്ങളുടെ വില 11.99 ലക്ഷം മുതല്‍ 21.65 ലക്ഷം രൂപവരെയാണ്. സെഡ്2, സെഡ്4, […]

Posted inപുസ്തകങ്ങൾ

നിഴല്‍വെളിച്ചം

ആത്മീയതയുടെ ചിറകിലേറി യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതകഥയാണിത്. ഏത് പ്രതിസന്ധിയിലും ഈശ്വരകടാക്ഷമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു പറയുന്ന രചന. ”പ്രിയപ്പെട്ട പോക്കറ്റടിക്കാരന് സങ്കടപൂര്‍വ്വം” എന്ന കുറിപ്പ് മനോരമയില്‍ പ്രസിദ്ധീകരിച്ചു വന്നതില്‍ നിന്നുള്ള പ്രചോദനത്തില്‍നിന്ന് ഒരു എഴുത്തുകാരനായി മാറിയ ഒരാളുടെ കഥ. സാമൂഹിക ബോധത്തിനും കുടുംബജീവിതത്തിനും പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന ആത്മീയ ചൈതന്യം നിറഞ്ഞ നോവല്‍. ‘നിഴല്‍വെളിച്ചം’. തോമസ് കളത്തിപ്പറമ്പില്‍. ഗ്രീന്‍ ബുക്‌സ്. വില 123 രൂപ.

Posted inആരോഗ്യം

ബൂസ്റ്റര്‍ ഡോസ് എടുക്കാം, പുതിയ വകഭേദങ്ങളുമായി കൊറോണ വൈറസ്

ഇരട്ട വാക്‌സീന്‍ എടുത്തവര്‍ക്കും കോവിഡ് പിടിപെടാനുള്ള സാധ്യത അധികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനിതകപരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന് പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ നാള്‍തോറും വര്‍ധിച്ചു വരികയാണ്. പുതിയ വകഭേദങ്ങള്‍ക്ക് വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടുന്നതിനുള്ള കഴിവും അധികമാണ്. കൊറോണ വൈറസിന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും അതിനാല്‍ മുന്‍അണുബാധകളില്‍ നിന്നും വാക്‌സീനുകളില്‍ നിന്നും കൈവരിച്ച പ്രതിരോധശേഷി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതിലെ വിമുഖത, […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 13

അരുണാചല്‍ പ്രദേശിലെ തവാങില്‍ ഉണ്ടായ സംഘര്‍ഷത്തിനു മുന്‍പ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് ഡ്രോണുകളെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചു തകര്‍ത്തു. രണ്ടിലധികം തവണ ഡ്രോണുകള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കരികില്‍ എത്തിയെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ലോക്‌സഭയിലും ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍. ചൈനീസ് സൈനികരെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 13

◾അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം ആയുധങ്ങളുമായി എത്തി ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടി. ഇരുഭാഗത്തേയും സൈനികര്‍ക്കു പരിക്കേറ്റു. ചൈനീസ് സൈന്യത്തില്‍ 15 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളുമായാണ് ചൈനീസ് പട്ടാളം ഇക്കഴിഞ്ഞ വെള്ളിയാഴ്ച എത്തിയത്. ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലേറോടെയാണു സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇരു രാജ്യങ്ങളുടേയും സൈനികര്‍ സ്ഥലത്തുനിന്ന് പിന്‍വാങ്ങി. സമാധാനം പുനഃസ്ഥാപിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയിട്ടുണ്ട്. ◾ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കേരളത്തിനുള്ള ജിഎസ്ടി […]

Posted inലേറ്റസ്റ്റ്

കുഫോസ് വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എതിർ സത്യവാങ്മൂലം

കേരള ഫിഷറിസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എതിര്‍ സത്യവാങ്മൂലം. മുന്‍ വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിന്റെ ഹര്‍ജിക്കെതിരെയാണ് സുപ്രിംകോടതിയില്‍ എതിര്‍സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഡോ റിജി ജോണിനെതിരെ സാമ്പത്തിക ആരോപണങ്ങളുമുണ്ടായിരുന്നു. പിഎച്ച്ഡി ചെയ്ത മൂന്ന് വര്‍ഷം ഡോ റിജി ജോണ്‍ പ്രവൃത്തി പരിചയത്തില്‍ ഉള്‍പ്പെടുത്തി. യുജിസി നിര്‍ദേശിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയല്ല റിജി ജോണിനെ വിസിയായി തെരഞ്ഞെടുത്തതെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. തമിഴ്‌നാട് സര്‍വകലാശാലയില്‍ വകുപ്പുതല അന്വേഷണം നേരിട്ടയാളാണ് റിജി ജോണ്‍ എന്നുള്‍പ്പെടെ […]

Posted inലേറ്റസ്റ്റ്

അരുണാചൽ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം. ഈ മാസം 9ന് രാത്രിയിലായിരുന്നു സംഭവം. തവാങ്ങ് മേഖലയിലായിരുന്നു ചൈനീസ് പ്രകോപനം. ഇന്ത്യന്‍ മേഖലയിലേക്ക് കടക്കാനുള്ള ചൈനീസ് സംഘങ്ങളുടെ ശ്രമം തടഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരുഭാഗത്തെയും സൈനികര്‍ക്ക് നിസ്സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ മേഖലകളിലുള്ള ചൈനീസ് താത്പര്യം തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്റില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ആയിരുന്നു ചൈനയുടെ പ്രകോപനം. ഇന്ത്യന്‍ സേന അംഗങ്ങള്‍ അതിര്‍ത്തി ലംഘന ശ്രമം തടഞ്ഞതോടെ സംഘര്‍ഷം […]

Posted inലേറ്റസ്റ്റ്

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ കോടതിയെ അറിയിച്ച് സർക്കാർ

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ ഹൈക്കോടതിയിൽ വിശദീകരിച്ച് സർക്കാരും ദേവസ്വം ബോർഡും. ദിവസേന ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു. ഒരു ലക്ഷത്തിലേറെ പേർ ദർശനത്തിന് എത്തിയാൽ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെന്ന നിർദേശം പരിഗണിച്ചാണ് പ്രതിദിന ദർശനംനടത്തുന്നതിന് നിയന്ത്രണം എർപ്പെടുത്തിയത്. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാൻ തീരുമാനിച്ചു. പുലർച്ചെ 3മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 1.30ന് അടയ്ക്കും.ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11.30വരെയാണ് ദര്‍ശന സമയം സന്നിധാനത്തേക്കുള്ള […]