ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം 2022ല്‍ ഇതുവരെ നേരിട്ടത് 2021ലെ സമാനകാലത്തേക്കാള്‍ 35 ശതമാനം ഇടിവ്. 3,720 കോടി ഡോളറില്‍ നിന്ന് 2,470 കോടി ഡോളറിലേക്കാണ് വീഴ്ച. അന്തിമഘട്ട നിക്ഷേപ റൗണ്ടുകളിലാണ് നിക്ഷേപത്തളര്‍ച്ചയെന്ന് ഗവേഷണ സ്ഥാപനമായ ട്രാക്ഷന്‍ വ്യക്തമാക്കി. അന്തിമ റൗണ്ടുകളിലെ നിക്ഷേപം ജനുവരി-നവംബറില്‍ 2,930 കോടി ഡോളറില്‍ നിന്ന് 45 ശതമാനം കൊഴിഞ്ഞ് 1,610 കോടി ഡോളറായി. ഏപ്രില്‍-ജൂണിനെ അപേക്ഷിച്ച് ഇക്കുറി ജൂലായ്-സെപ്തംബറില്‍ നിക്ഷേപ ഇടിവ് 58 ശതമാനമാണ്. 2021 ജൂലായ്-സെപ്തംബറിനേക്കാള്‍ 79 ശതമാനവും ഇടിവ് രേഖപ്പെടുത്തി. […]
‘2018’, പ്രളയസിനിമയയുടെ ടീസര്‍ എത്തി
2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ‘2018’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. യുവ നോവലിസ്റ്റ് അഖില്‍ പി ധര്‍മ്മജനാണ് സഹരചയിതാവ്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, അജുവര്‍ഗീസ്, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം […]
വാള്‍ട്ടര്‍ വീരയ്യയിലെ രവി തേജയുടെ ഫസ്റ്റ് ലുക്ക് ടീസര്‍
ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമായ മാസ് മഹാരാജ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്നു. രവി തേജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത് വിട്ടിരിക്കുകയാണ് ചിരഞ്ജീവി. എസിപി വിക്രം സാഗര്‍ എന്ന കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം സംക്രാന്തിക്ക് ഒരു ദിവസം മുന്നോടിയായി ജനുവരി 13ന് തിയേറ്ററുകളിലെത്തും. ചിരഞ്ജീവി, രവി തേജ എന്നിവരെ കൂടാതെ ശ്രുതി ഹാസന്‍, കാതറിന്‍ ട്രീസ, ബോബി സിംഹ, രാജേന്ദ്ര പ്രസാദ്, […]
നവംബറില്‍ വിറ്റത് 23.80 ലക്ഷം പുതിയ വാഹനങ്ങള്‍!
നവംബറിലും നേട്ടം കൊയ്ത് വാഹനവിപണി. മലിനീകരണനിയന്ത്രണ ചട്ടമായ ബി.എസ്-4ല്‍ നിന്ന് ബി.എസ്-6ലേക്ക് ചുവടുവച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്പനയാണിത്. 2021 നവംബറിലേതിനേക്കാള്‍ 25.71 ശതമാനം വളര്‍ച്ചയുമായി 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം എല്ലാശ്രേണികളിലുമായി റോഡിലെത്തിയത്. 18.93 ലക്ഷം വാഹനങ്ങളായിരുന്നു 2021 നവംബറിലെ വില്പന. 2020 നവംബറിലെ 19.66 ലക്ഷം യൂണിറ്റുകളേക്കാള്‍ 21.05 ശതമാനവും 2019 നവംബറിലെ 23.44 ലക്ഷം യൂണിറ്റുകളേക്കാള്‍ 1.52 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ വില്പന. എല്ലാ വാഹനശ്രേണികളും കഴിഞ്ഞമാസം വില്പനനേട്ടം കുറിച്ചുവെന്ന നേട്ടവുമുണ്ട്. […]
101 നല്ല നാടന്‍ കഥകള്‍
കുട്ടികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നൂറ്റൊന്നു നല്ല നാടന്‍ കഥകള്‍. പ്രൊഫ. എസ് ശിവദാസിന്റെ ലളിതസുന്ദരമായ പുനരാഖ്യാനം. കുട്ടികളുടെ ഭാവനയും സാഹിത്യാഭിരുചിയും ഭാഷാശേഷിയും മൂല്യബോധവും വളര്‍ത്താനുതകുന്ന മനോഹരമായ കഥാസമാഹാരം. ‘101 നല്ല നാടന്‍ കഥകള്‍’. പ്രൊഫ എസ് ശിവദാസ്. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 342 രൂപ.
കൊളസ്‌ട്രോള്‍ അമിതമായാല്‍ അരക്കെട്ടിലും വേദന
കൊളസ്‌ട്രോള്‍ അമിതമായാലും അരക്കെട്ടില്‍ വേദന അനുഭവപ്പെടാമെന്ന് വിദഗ്ധര്‍. അരക്കെട്ടിലെയും പിന്‍ഭാഗത്തെയും പേശികളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഈ പ്രദേശങ്ങളില്‍ വേദനയുണ്ടാക്കുന്നത്. ഈ പേശികള്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വേദന കടുത്തതാകും. പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. ചെറിയ ശാരീരിക അധ്വാനമോ എന്തിന് വെറുതെ ഒന്ന് നടക്കാനിറങ്ങിയാല്‍ പോലും വേദനയുണ്ടായേക്കാം. പൃഷ്ഠ ഭാഗത്തേക്കും തുടകളിലേക്കും കാലിന്റെ പിന്‍വശത്തേക്കും ഈ വേദന പടരുന്നതാണ്. വേദനയുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. രക്തത്തിലെ കൊളസ്‌ട്രോളിന്റെ തോത്, ഇവ അടിഞ്ഞുകൂടിയിരിക്കുന്ന […]
ഉദയാനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിലേക്ക്
ഉദയാനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞ മറ്റന്നാൾ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമാണ് ഉദയാനിധി സ്റ്റാലിൻ. യുവജനക്ഷേമവും കായിക വകുപ്പും നല്‍കാന്‍ ഡിഎംകെ ധാരണയായി. സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയാനിധിക്ക് അവകാശപ്പെട്ടതാണ്. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയാനിധി വിജയിച്ചത്. കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും മന്ത്രിസഭയിലേക്ക് കടന്നിരിക്കുകയാണ്. ബുധനാഴ്ച നടക്കുന്ന പുനസംഘടനയില്‍ ഉദയാനിധിക്ക് […]
രാത്രിവാർത്തകൾ 12.12.22
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കേരളത്തിനുള്ള ജിഎസ്ടി നഷ്ട പരിഹാര തുകയായ 718.49 കോടി രൂപ തരാമെന്ന് കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍. ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കള്ളപ്പണ കേസിന്റെ വിവരങ്ങള്‍ കേരള പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും തരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇങ്ങനെ മറുപടി നല്‍കിയത്. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം തുടരുന്നുണ്ട്. കേരള പൊലീസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും […]
വിഴിഞ്ഞം സംഘർഷത്തിൽ ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ
വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ. ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ടാണ് സമരം നടത്തിയത്. നിയമാനുസൃതമായാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത് . വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണത്തിനെതിരെ സമരസമിതി നടത്തിയ സമരമാണ്, കഴിഞ്ഞ ദിവസം സംഘർഷാവസ്ഥയിലേക്ക് എത്തിയത്. പൊലീസ് സ്റ്റേഷൻ ഉൾപ്പടെ അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് […]
വയനാട് മെഡിക്കൽ കോളേജ് ഭൂമി ഏറ്റെടുക്കൽ : ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്
വയനാട് മെഡിക്കൽ കോളേജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ ഹർജിയിൽ സുപ്രിം കോടതി നോട്ടീസ്. കേസിലെ കക്ഷികളായ ഗ്ലെൻ എസ്റ്റേറിനാണ് നോട്ടീസ് അയച്ചത്. 2013 -ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നടപടികൾ നടത്താനായിരുന്നു ഹൈക്കോടതി വിധി. 1.92 കോടി രൂപ നൽകി എസ്റ്റേറിന്‍റെ 75 ഏക്കർ ഏറ്റെടുത്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. 2013 -ലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ […]
