2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ‘2018’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫാണ്. സംവിധായകന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. യുവ നോവലിസ്റ്റ് അഖില്‍ പി ധര്‍മ്മജനാണ് സഹരചയിതാവ്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, കലൈയരസന്‍, നരേന്, ലാല്‍, അജുവര്‍ഗീസ്, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന് പോള്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്.
‘2018’, പ്രളയസിനിമയയുടെ ടീസര്‍ എത്തി
