വൈസ് ചാൻസര്‍മാരുടെ ഹിയറിംഗ് നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ ഒന്പതുപേരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിൽ ഹാജരായി. എം ജി വക വിദേശത്തായതിനാലും കണ്ണൂർ വി സി അസൗകര്യം അറിയിച്ചും ഹാജരായില്ല. കേരള മുൻ വി.സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്. വിദേശത്തായ എം.ജി വിസി ഡോ.സാബു തോമസിനായിഅടുത്തമാസം […]
സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട്
വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.സ്കൂൾ സമയമാറ്റം ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് സർക്കാർ പരിഷ്കാരത്തിൽ നിന്ന് പിന്മാറുന്നത്. മിക്സഡ് ബെഞ്ചുകൾ എന്നിവയുൾപ്പെടെ സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതി തിരക്കിട്ട് നടപ്പാക്കേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കുമെന്നും ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ […]
ചെറിയ സമയവ്യത്യാസത്തിൽ യുവതിക്ക് ജോലി നഷ്ടപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെ വിമർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു.
ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിയത് മൂലം യുവതിക്ക് ജോലി നഷ്ടപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെ വിമർശിച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. സാഡിസ്റ്റിക് പ്ലഷർ അനുഭവിക്കുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. അങ്ങനെ ചെയ്താൽ വരും തലമറുക്ക് അനുഗ്രഹമാകുമെന്നും പ്രകാശ്ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു. ജനയുഗം ഓൺലൈനിൽ എഴുതിയ ലേഖനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ നേതാവ് രംഗത്തെത്തിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം അർധരാത്രി വരെ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് […]
മദ്ധ്യാഹ്ന വാർത്തകൾ 12.12.22
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ സര്‍വേ ചെയ്ത ഭൂമിയിലെ നടപടികള്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്നും നിയമസഭയില്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കു കേന്ദ്രാനുമതി ലഭിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരേ 2016 മുതല്‍ 828 ക്രിമിനല്‍ കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. പൊലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം, ക്രിമിനല്‍ കേസുകള്‍ എന്ന വിഷയത്തില്‍ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് […]
ആത്മഹത്യ ചെയ്ത എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി മഹേശനെ അപമാനിച്ച് വെള്ളാപ്പള്ളി
എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരിക്കവേ ആത്മഹത്യ ചെയ്ത കെ.കെ. മഹേശനെ പൊതുവേദിയില്‍ സ്വഭാവഹത്യ ചെയ്ത് വെള്ളാപ്പള്ളി നടേശൻ. മഹേശൻ പെണ്ണുപിടിയനായിരുന്നുവെന്നും അയാളുടെ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളാത്തവയാണെന്നും കോടിക്കണിക്കന് രൂപ മഹേശൻ പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അഴിമതിക്കേസിൽ പിടിപ്പിക്കപ്പെടുമെന്നായപ്പോള്‍ ആത്ഹമത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചും എന്നും വെള്ളാപ്പളളി ചോദിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അടുത്തു തന്നെ നടക്കും. ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതൃത്വം രാഷ്ട്രീയ വിശദീകരണയോഗം […]
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടുന്നതടക്കമുള്ള ക്രമീകരണങ്ങൾ ചെയ്യും; ദേവസ്വം പ്രസിഡണ്ട്
തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ. പകരം തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടുന്നതടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂർ സമയമാണ് കൂട്ടുക. പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുകയില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതിയുടെ തീരുമാനമാണ്. ഇന്നും ശബരിമലയിൽ ദർശനത്തിന് തിരക്കേറാനാണ് സാധ്യത.1,07,260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.രണ്ടാം തവണയാണ് ഈ സീസണിൽ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. പമ്പ മുതൽ തീർഥാടകരെ ഘട്ടം […]
ഗോവിന്ദൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്ന് കെ എം ഷാജി
ഗോവിന്ദൻ മാസ്റ്റർ ലീഗിന് സർട്ടിഫിക്കറ്റ് തരേണ്ടെന്ന് കെ.എം. ഷാജി. തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾ അടിയറ വെക്കാൻ ലീഗ് തയ്യാറല്ലെന്നും ലീഗ് വർഗീയപാർട്ടിയാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞാലും പ്രശ്നമില്ലെന്നും ഷാജി പറഞ്ഞു. ദുബായിൽ കെഎംസിസിയുടെ പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം. രണ്ടാം പിണറായി സർക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്ന് ഷാജി പറഞ്ഞു. വോട്ടിന് വേണ്ടി ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ഷാജി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം […]
മതിയായ യോഗ്യതയില്ലാത്തയാളെ നഴ്സിംഗ് കൗൺസിലിൽ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചു, സംഭവം വിവാദത്തിൽ
നഴ്സിംഗ് കൗൺസിലിൽ ഡെപ്യൂട്ടി രജിസ്ട്രാര്‍ നിയമനവും വിവാദത്തിൽ.15 വര്‍ഷം അധ്യാപന പരിചയവും മതിയായ യോഗ്യതയുമുള്ള ആളെ തള്ളി വെറും രണ്ട് വര്‍ഷവും പത്ത് മാസവും മാത്രം സേവന കാലാവധിയുള്ള ആളെ നേഴ്സിംഗ് കൗൺസിൽ ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിൽ നിയമിച്ച ആരോഗ്യവകുപ്പിന്റെ നടപടിയാണ് വിവാദത്തിലായത്. ഇതിന് മറുപടിയായി മന്ത്രി വീണ ജോർജ്ജ് പറഞ്ഞത്, നഴ്സിംഗ് കൗൺസിൽ ശുപാര്‍ശ ചെയ്ത രണ്ട് പേരിൽ നിന്ന് യോഗ്യത അനുസരിച്ചാണ് ഒരാളെയാണ് തെരഞ്ഞെടുത്തത് എന്നായിരുന്നു.എന്നാൽ ഒറ്റപ്പേര് മാത്രമാണ് ശുപാര്‍ശയിലുണ്ടായിരുന്നതെന്നാണ് നഴ്സിംഗ് കൗൺസിൽ യോഗത്തിന്റെ […]
വൈസ് ചാൻസലർമാർക്കുള്ള ഹിയറിങ് ഇന്ന് രാജ്ഭവനിൽ
ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിന് വി സി മാർ ഇന്ന് മറുപടി നൽകണം. പുറത്താക്കാതിരിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർക്കുള്ള ഹിയറിങ് രാജ്ഭവനിൽ ഇന്ന് രാവിലെമുതൽ . വിസിമാർ നേരിട്ടോ അല്ലെങ്കിൽ വിസിമാർ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് ഹാജരാകണം. എം ജി വക വിദേശത്തായതിനാൽ മറ്റൊരിക്കലാണ് ഹിയറിങ്. കണ്ണൂർ വി സി ഇന്നെന്താണ് അസൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട് .. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഹിയറിങ്.യുജിസി മാർഗ്ഗ നിർദേശപ്രകാരമുള്ള […]
ശബരിമലയിൽ ഭക്തജനത്തിരക്ക് മൂലം ദർശന സമയം കൂട്ടി
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കു കുടുതലുള്ള ദിവസങ്ങളില്‍ നടയടയ്ക്കുന്നത് അര മണിക്കൂര്‍ നീട്ടി. 11.30 നേ ഹരിവരാസനം പാടി നടയടയ്ക്കു. തിരക്കില്ലാത്ത ദിവസങ്ങളില്‍ 11 നുതന്നെ നടയടയ്ക്കും. ഇന്നലെ ഒന്നേകാല്‍ ലക്ഷം പേരാണു ദര്‍ശനത്തിനു ബുക്കു ചെയ്തിരുന്നത്. ദിവസം 85,000 പേര്‍ക്കേ ദര്‍ശനം അനുവദിക്കാവൂവെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ ഭക്ത ജനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ദേവസ്വം – പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഒരാഴ്ചയായി ദിവസവും ശരാശരി ഒരുലക്ഷത്തോളം തീര്‍ത്ഥാടകരാണ് […]
