Posted inലേറ്റസ്റ്റ്

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതാ റാവുവിനെ സിബിഐ ചോദ്യം ചെയ്തു

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതാ റാവുവിനെ സിബിഐ വീട്ടിലെത്തി ചോദ്യം ചെയ്തു. ഡല്‍ഹി മദ്യനയ കുംഭകോണത്തില്‍ സൗത്ത് ഗ്രൂപ്പ് എന്ന സംഘത്തില്‍നിന്ന് പ്രതിയായ വിജയ് നായര്‍ 100 കോടി രൂപ കൈപറ്റിയെന്നും സൗത്ത് ഗ്രൂപ്പിനു പിറകില്‍ കവിതയും മകുന്ദ ശ്രീനിവാസലു റെഡ്ഡിയും ശരത് റെഡ്ഡിയുമാണെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിറകേയാണ് കവിതയ്ക്കു സി ബി ഐ നോട്ടിസ് നല്‍കി ചോദ്യം ചെയ്യാനെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും പ്രവർത്തകർ സമാധാനപരമായി കാര്യങ്ങൾ കാണണമെന്നും കവിതാ റാവു […]

Posted inലേറ്റസ്റ്റ്

ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയെ പിടിച്ചടക്കാന്‍ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്സ്

ജഡ്ജി നിയമനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യറിയെ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്. സുപ്രീംകോടതി കൊളീജിയവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചത്. സുപ്രീം കോടതി അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാര്‍ശ നല്‍കി 75 ദിവസത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞപാനം പുറത്തിറക്കിയത്.

Posted inലേറ്റസ്റ്റ്

കര്‍ണാടകയിലെ അമ്പലങ്ങളിൽ ‘സലാം ആരതി’ക്കു പകരം ‘സന്ധ്യാ ആരതി’.

കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇനി ‘സലാം ആരതി’ക്കു പകരം ‘സന്ധ്യാ ആരതി’. പേരുമാറ്റത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു. ടിപ്പു സുൽത്താന്റെ പേരിൽ നടത്തുന്ന സലാം ആരതി ഉൾപ്പെടെയുള്ള ആചാരങ്ങൾ നിർത്തലാക്കണമെന്ന് ഹിന്ദു സംഘടനകളും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. .ഹിന്ദു ക്ഷേത്രങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സംസ്ഥാന അഥോറിറ്റിയായ മുസൂറായ് ആറുമാസം പഴക്കമുള്ള ഈ നിർദ്ദേശത്തിന് കഴിഞ്ഞ ശനിയാഴ്ച അംഗീകാരം […]

Posted inലേറ്റസ്റ്റ്

പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക തന്റെ സ്വപ്നവും ലക്ഷ്യവും ; ക്രിസ്റ്റിയാനോ റൊണാൾഡോ

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റു പുറത്തായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതു ഹൃദയഭേദകമായ വരികള്‍. മറുപടിയുമായി ബ്രസീലിയന്‍ ഇതിഹാസം പെലെയും. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നെന്നാണ് റൊണാള്‍ഡോ കുറിച്ചത്. ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെയുടെ പ്രതികരണം. പോര്‍ച്ചുഗലിനായി ലോകകപ്പ് നേടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമെന്ന അടിക്കുറിപ്പുള്ള ഫോട്ടോയ്ക്ക് 19 ദശലക്ഷത്തിലധികം ലൈക്കുകളും നിരവധി കായിക താരങ്ങളുടെയും സെലിബ്രിറ്റികളുടെയും […]

Posted inലേറ്റസ്റ്റ്

മെസ്സിക്കെതിരേ അച്ചടക്ക നടപടി?

മെസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.  നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാളിനെതിരെ പ്രകോപനമായി പെരുമാറിയതിനും മത്സരത്തിന്റെ റഫറിയിംഗിനെ വിമര്‍ശിച്ചതിനുമാണ് നടപടിക്ക് സാധ്യതയെന്നാണ് പറയപ്പെടുന്നത്. അതേസമയം അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ അച്ചടക്കലംഘനം നടന്നുവെന്നും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും രണ്ട് ഫുട്‌ബോള്‍ ഫെഡറേഷനും പിഴയിടുമെന്നും ഫിഫ വ്യക്തമാക്കി. മത്സരത്തില്‍ 30 ഫൗളുകളാണ് നെതര്‍ലന്‍ഡിസിന്റെ ഭാഗത്തുനിന്നുണ്ടായത്. അര്‍ജന്റീനയുടെ ഭാഗത്തു നിന്ന് 18 ഫൗളുകളും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 12

◾ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. കേരളത്തിലെ സംരക്ഷിത വനമേഖയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മിതികള്‍ തുടങ്ങിയവ സംബന്ധിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ബഫര്‍സോണ്‍ വിദഗ്ധ സമിതി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്കു പരിശോധിക്കാനാണ് പ്രസിദ്ധീകരിക്കുന്നത്. ◾ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറെയും ഒരു പോലെ എതിര്‍ക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി. ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് തെറ്റിദ്ധാരണയുണ്ടാക്കിയെന്നു യോഗം വിലയിരുത്തി. പാര്‍ട്ടിയില്‍ […]

Posted inലേറ്റസ്റ്റ്

ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബെംഗളൂരുവിനെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചു. സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ബെംഗളൂരു എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഈ വിജയത്തോടെ കേരളം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. കളിയുടെ എല്ലാ മേഖലകളിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു മുൻതൂക്കം. ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്. 14-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് സുനില്‍ ഛേത്രി ബെംഗളൂരുവിന് ആദ്യ ലീഡ് സമ്മാനിച്ചു. 25-ാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിലൂടെ കേരളം ഗോള്‍ മടക്കി. […]

Posted inലേറ്റസ്റ്റ്

കേരളത്തിൽ 9 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്‌. മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ് . കേരളത്തിൽ ഒമ്പത് ജില്ലകളിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാൻഡസ് പ്രഭാവത്തിൽ […]

Posted inലേറ്റസ്റ്റ്

ലീഗിനെ വീണ്ടും പ്രശംസിച്ച് എം വി ഗോവിന്ദൻ

ഗവര്‍ണര്‍ വിഷയത്തില്‍ മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് കൃത്യമായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ശരിയായ നിലപാടാണ് ആര്‍ എസ്‍ പിയുടെതുമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നു. ലീഗിനെ പുകഴ്ത്തിയുള്ള എം വി ഗോവിന്ദന്‍റെ പരാമർശങ്ങളിൽ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വർഗീയ പാർട്ടിയല്ലെങ്കിലും എതിർ […]

Posted inബിസിനസ്സ്

പലിശനിരക്ക് കുറച്ച് കേരള ഗ്രാമീണ്‍ ബാങ്ക്

കേരളത്തിലെ ഏക റീജിയണല്‍ റൂറല്‍ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് ഭവന, വാഹന, വിദ്യാഭ്യാസ, സ്വര്‍ണവായ്പകളുടെ പലിശനിരക്ക് കുറച്ചു. ഭവന, വാഹന വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞത് 8 ശതമാനവും സ്വര്‍ണവായ്പയ്ക്ക് 6.90 ശതമാനവും മുതലാണ് നിബന്ധനകള്‍ക്ക് വിധേയമായി പലിശനിരക്ക്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനും വീടുകളില്‍ സൗരോര്‍ജ്ജ പ്‌ളാന്റ് സ്ഥാപിക്കാനും പ്രത്യേക വായ്പാപദ്ധതികളുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഓവര്‍ഡ്രാഫ്റ്റ് വായ്പാപദ്ധതിയുണ്ട്. ബാങ്കിന്റെ 634 ശാഖകളിലും ഈ സേവനങ്ങള്‍ ലഭ്യമാണ്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവും […]