ഒപ്പത്തിനൊപ്പം പോരാടിയ ഇംഗ്ലീഷ് പടയെ മുട്ടുകുത്തിച്ച് ഫ്രഞ്ച് പട ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് സെമി ബര്‍ത്ത് ഉറപ്പാക്കിയത്. പൊനാല്‍റ്റി കിക്കിലൂടെ ഹാരി കെയ്ന്‍ താരവും വില്ലനുമായ മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ഫ്രാന്‍സാണ്. കളിയുടെ 17ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യം വല കുലുക്കിയത്. എന്നാല്‍ അമ്പത്തിനാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന് താരമായി. […]
മൊ റോക്‌സ്….!പോരാട്ടവീര്യം
ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായൊരു ആഫ്രിക്കന്‍ രാജ്യം സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് മൊറോക്കോ സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. മത്സരത്തിന്റെ നാല്‍പത്തിരണ്ടാം മിനിറ്റില്‍ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടിയ സുവര്‍ണഗോളിലൂടെ എന്‍ നെസിരി മൊറോക്കോയെ മുന്നിലെത്തിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചഗലിന്റെ ആദ്യ ഇലവനെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. രണ്ടാം പകുതിയുടെ അമ്പത്തിയൊന്നാം മിനിറ്റില്‍ റൊണാള്‍ഡോ കളത്തിലിറങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ല. ഒടുവില്‍ […]
വയലാർ രവി യുവത്വത്തിന്റെ ഊർജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയൻ
യുവത്വത്തിന്റെ ഊർജം പ്രസരിപ്പിച്ച നേതാവാണ് വയലാർ രവി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഹാളിൽഎറണാകുളം പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോൺ എൻഡോവ്മെന്റ് അവാർഡ് വയലാർ രവിക്ക് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന് കേരളം നൽകിയ സംഭാവനയാണ് വയലാർ രവി. ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് വയലാർ രവി. പ്രഗത്ഭനായ പാർലമെന്റേറിയൻ, സമർഥനായ നിയമസഭാ സാമാജികൻ, കാര്യക്ഷമതയുള്ള ഭരണാധികാരി, ഉജ്വലമായ പ്രസംഗ വൈഭവമുള്ള നേതാവ് – വയലാർ രവിക്ക് വിശേഷണങ്ങൾ […]
വയനാട് ചുരത്തില്‍ മറിഞ്ഞ മദ്യലോറിക്കു പോലീസ് കാവല്‍.
വയനാട് ചുരത്തില്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ മദ്യലോറിക്കു പോലീസ് കാവല്‍. മദ്യക്കുപ്പികള്‍ ആരും അടിച്ചുമാറ്റാതിരിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരേയും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍നിന്നു മാഹിയിലേക്കു ബീവറേജസ് കോര്‍പ്പറേഷന്റെ ലോഡുമായി പോയ ലോറിയാണ് മറിഞ്ഞത്. വയനാട് ചുരത്തിലെ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ 30 അടി താഴ്ചയിലേക്കു ലോറി മറിയുകയായിരുന്നു.
കേന്ദ്രസർക്കാരിന്റേത് ജനാധിപത്യ ധ്വംസനം; യച്ചൂരി
ജനാധിപത്യത്തിന്റെ നാലു തൂണുകളേയും കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ഭരണഘടനാ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സിഐടിയു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥയും മാധ്യമ മേഖലയും അപകടത്തിലാണ്. ഹിന്ദുത്വവാദത്തെ നേരിടേണ്ടത് മൃദു ഹിന്ദുത്വവാദംകൊണ്ടല്ല, സോഷ്യലിസംകൊണ്ടാണ്. യെച്ചൂരി പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 11
◾ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് സുഖ്വിന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും. ഇന്നു 11 നാണു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലോക്സഭാംഗമായ പ്രതിഭാ സിംഗ് അടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സുഖ്വിന്ദറിനായിരുന്നു. രജ്പുത് വിഭാഗത്തിലെ നേതാവാണ് ഇദ്ദേഹം. ◾മാന്‍ഡസ് ചുഴലിക്കാറ്റിലും കനത്ത മഴയിലും തമിഴ്നാട്ടില്‍ അഞ്ചു മരണം. കേരളത്തിലും മഴയാണ്. തമിഴ്നാട്ടില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയും വൈദ്യുതാഘാതമേറ്റുമാണ് അഞ്ചു പേര്‍ മരിച്ചത്. മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ചെന്നൈ […]
കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു
വിമാനത്തിന്റെ കോക്പിറ്റിൽ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ പ്രചാരണത്തിന്‍റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഭാരത സര്‍ക്കസ്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ ഉണ്ടായതും. ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പിടിച്ചുവച്ചത്. വിമാനത്തില്‍ […]
സ്കൂൾ ബസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ “വിദ്യാവാഹിനി”
സ്കൂൾ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതായി മന്ത്രി ആന്റണി രാജു. ‘വിദ്യാവാഹിനി’ എന്നാണ് ഈ ആപ്പിന് പേരു നൽകിയിരിക്കുന്നത്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും, കൂടാതെ കുട്ടികളെ നേരിട്ട് ബന്ധപെടാനായി ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തും. ആപ് നോക്കി സ്കൂൾ ബസ്സിന്റെ സമയം കൃത്യമായി മനസ്സിലാക്കി വിദ്യാർത്ഥികളെ രാവിലെ സ്കൂളിൽ അയക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും […]
കേരളം ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറും : മുഖ്യമന്ത്രി
ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് കാര്യങ്ങളിൽ സർവകലാശാലകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് വേണ്ടി കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്തുതീർക്കുമെന്നും പറഞ്ഞു. പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവന്ന്, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി , ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കാനും ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ പ്രാധാന്യം നൽകി മികച്ച സാമ്പത്തിക […]
രാത്രിവാർത്തകൾ 10.12.22
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് സുഖ്വിന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും. നാളെ 11 നാണു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകണമെന്ന് ലോക്‌സഭാംഗമായ പ്രതിഭാ സിംഗ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാര്‍ സുഖ്‌വിന്ദറിനെയാണു പിന്തുണച്ചത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം. പ്രതിഭയെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കും. ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. […]
