ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായൊരു ആഫ്രിക്കന്‍ രാജ്യം സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് മൊറോക്കോ സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്. മത്സരത്തിന്റെ നാല്പത്തിരണ്ടാം മിനിറ്റില്‍ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടിയ സുവര്ണഗോളിലൂടെ എന്‍ നെസിരി മൊറോക്കോയെ മുന്നിലെത്തിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്ച്ചഗലിന്റെ ആദ്യ ഇലവനെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. രണ്ടാം പകുതിയുടെ അമ്പത്തിയൊന്നാം മിനിറ്റില്‍ റൊണാള്‍ഡോ കളത്തിലിറങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ വിധിയില്‍ മാറ്റമൊന്നുമുണ്ടായില്ല. ഒടുവില്‍ മൊറോക്കോയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ മറുപടിയില്ലാതെ പോര്‍ച്ചുഗലും വീണു. അഞ്ച് തവണ ലോകകപ്പ് കളിച്ചിട്ടും ലോകപ്പില്‍ മുത്തമിടാനാകാതെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞ് കൊണ്ട് കളിക്കളം വിട്ടു. ഒപ്പം ചരിത്രത്തിലിടം പിടിച്ച പ്രകടനം കൊണ്ട് സെമി ബര്‍ത്ത് സ്വന്തമാക്കി മൊറോക്കോയും.
മൊ റോക്സ്….!പോരാട്ടവീര്യം
