ഒപ്പത്തിനൊപ്പം പോരാടിയ ഇംഗ്ലീഷ് പടയെ മുട്ടുകുത്തിച്ച് ഫ്രഞ്ച് പട ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് സെമി ബര്‍ത്ത് ഉറപ്പാക്കിയത്. പൊനാല്‍റ്റി കിക്കിലൂടെ ഹാരി കെയ്ന്‍ താരവും വില്ലനുമായ മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ഫ്രാന്‍സാണ്. കളിയുടെ 17ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യം വല കുലുക്കിയത്. എന്നാല്‍ അമ്പത്തിനാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന് താരമായി. എഴുപത്തിയെട്ടാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡിന്റെ ഗോളിലൂടെ ഫ്രാന്‍സ് മത്സരം തിരിച്ചു പിടിച്ചു. എന്നാല്‍, എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റി പുറത്തേക്കടിച്ചു കളഞ്ഞ് ഹാരി കെയ്ന്‍ വില്ലനായി. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പ്രവേശനം ബാക്കിയാക്കി ഹാരി കെയ്നും സംഘവും പുറത്തേക്ക് നടന്നു. ഫ്രാന്‍സ് തങ്ങളുടെ തുടര്‍ച്ചയായ ലോകകപ്പിലെ രണ്ടാമത്തെ സെമി ബര്‍ത്ത് സ്വന്തമാക്കി.
“ഇംഗ്ലീഷ് ടെസ്റ്റ്” കൈപ്പിടിയിലാക്കി ഫ്രാൻസ്
