Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 11

◾ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് സുഖ്വിന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും. ഇന്നു 11 നാണു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലോക്സഭാംഗമായ പ്രതിഭാ സിംഗ് അടക്കമുള്ള നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സുഖ്വിന്ദറിനായിരുന്നു. രജ്പുത് വിഭാഗത്തിലെ നേതാവാണ് ഇദ്ദേഹം. ◾മാന്‍ഡസ് ചുഴലിക്കാറ്റിലും കനത്ത മഴയിലും തമിഴ്നാട്ടില്‍ അഞ്ചു മരണം. കേരളത്തിലും മഴയാണ്. തമിഴ്നാട്ടില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയും വൈദ്യുതാഘാതമേറ്റുമാണ് അഞ്ചു പേര്‍ മരിച്ചത്. മുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ചെന്നൈ […]

Posted inലേറ്റസ്റ്റ്

കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു

വിമാനത്തിന്റെ കോക്പിറ്റിൽ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. ഭാരത സര്‍ക്കസ് എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ പ്രചാരണത്തിന്‍റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. ഷൈന്‍ ടോം ചാക്കോയും ബിനു പപ്പുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഭാരത സര്‍ക്കസ്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ ഉണ്ടായതും. ദുബൈ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലാണ് ഷൈന്‍ ടോം ചാക്കോയെ പിടിച്ചുവച്ചത്. വിമാനത്തില്‍ […]

Posted inലേറ്റസ്റ്റ്

സ്കൂൾ ബസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ “വിദ്യാവാഹിനി”

സ്കൂൾ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതായി മന്ത്രി ആന്റണി രാജു. ‘വിദ്യാവാഹിനി’ എന്നാണ് ഈ ആപ്പിന് പേരു നൽകിയിരിക്കുന്നത്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും, കൂടാതെ കുട്ടികളെ നേരിട്ട് ബന്ധപെടാനായി ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തും.   ആപ് നോക്കി സ്കൂൾ ബസ്സിന്റെ സമയം കൃത്യമായി മനസ്സിലാക്കി വിദ്യാർത്ഥികളെ രാവിലെ സ്കൂളിൽ അയക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും […]

Posted inലേറ്റസ്റ്റ്

കേരളം ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറും : മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് കാര്യങ്ങളിൽ സർവകലാശാലകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് വേണ്ടി കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്തുതീർക്കുമെന്നും പറഞ്ഞു.   പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവന്ന്, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി , ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കാനും ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക്  അർഹമായ പ്രാധാന്യം നൽകി മികച്ച സാമ്പത്തിക […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 10.12.22

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിംഗ് സുഖു മുഖ്യമന്ത്രിയാകും. നാളെ 11 നാണു സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകണമെന്ന് ലോക്‌സഭാംഗമായ പ്രതിഭാ സിംഗ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയെങ്കിലും കൂടുതല്‍ എംഎല്‍എമാര്‍ സുഖ്‌വിന്ദറിനെയാണു പിന്തുണച്ചത്. രജ്പുത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം. പ്രതിഭയെ അനുനയിപ്പിക്കാന്‍ മകന്‍ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കും. ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. […]

Posted inലേറ്റസ്റ്റ്

പഞ്ചാബിൽ ഭീകരാക്രമണം; റോക്കറ്റ് ലോഞ്ചർ ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ ഭീകരർ എന്ന് സംശയം

പഞ്ചാബിലെ തരൻ തരൻ ജില്ലയിലെ പോലീസ് സ്റ്റേഷന് നേരെ  ഭീകരാക്രമണം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു  ആക്രമണം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഭീകരാക്രണം നടന്നത്. സംഭവത്തില്‍ ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ യുഎപിഎ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് എടുത്തു. സംഭവം നടന്നതിന് പിന്നാലെ ഫോറന്‍സിക് സംഘം പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് […]

Posted inബിസിനസ്സ്

വിമാനങ്ങള്‍ നവീകരിക്കാന്‍ എയര്‍ ഇന്ത്യ

3295 കോടി രൂപ മുടക്കി 40 വിമാനങ്ങള്‍ നവീകരിക്കാന്‍ എയര്‍ ഇന്ത്യ. 27 ബോയിങ് 787-800, 13 ബോയിങ് 777 വിമാനങ്ങളാണ് നവീകരിക്കുക. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തതിനൊപ്പം ലഭിച്ച വിമാനങ്ങളാണ് ഇവ. നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ല്‍ സര്‍വീസിന് എത്തിയേക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാകും അകത്തളങ്ങള്‍ നവീകരിക്കുക. ഇതിനായി ലണ്ടന്‍ ആസ്ഥാനമായ ജെപിഎ ഡിസൈന്‍ ആന്‍ഡ് ട്രെന്‍ഡ് വര്‍ക്‌സ് എന്ന കമ്പനിയാണ് സഹകരിക്കുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ അവസാന മെഗാ ഓര്‍ഡര്‍ 2021 ലാണ് […]

Posted inവിനോദം

‘തങ്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച തങ്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പോസ്റ്ററില്‍ ഉണ്ട്. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ […]

Posted inവിനോദം

‘എന്നാലും ന്റെളിയാ’ ജനുവരി ആറിന്

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘എന്നാലും ന്റെളിയാ’. ബാഷ് മൊഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഷ് മൊഹമ്മദിന്റേതാണ് തിരക്കഥയും. സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി ആറിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുണ്‍ ആണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. പ്രകാശ് വേലായുധന്‍ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്ണനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. […]

Posted inഓട്ടോമോട്ടീവ്

നാല് കളര്‍ ഓപ്ഷനുകളില്‍ ബസ് ഇലക്ട്രിക് സ്‌കൂട്ടര്‍

ജെയ്ഡ്ക ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്റ്റെല്ല മോട്ടോ അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ബസ് പുറത്തിറക്കി. 95,000 രൂപ പ്രാരംഭ വിലയിലാണ് (എക്സ്-ഷോറൂം) വാഹനം പുറത്തിറക്കിയത്. ബസ് ഇലക്ട്രിക് സ്‌കൂട്ടറിന് 2.16കി.വാട്ട്അവര്‍ ലിഥിയം-അയണ്‍ ബാറ്ററിയുമായി ജോഡിയാക്കിയ 2കി.വാട്ട് ബിഎല്‍ഡിസി മോട്ടോര്‍ ലഭിക്കുന്നു. ബസിന്റെ ഉപഭോക്തൃ ഡെലിവറി ഈ മാസം തന്നെ ആരംഭിക്കും. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ബസ് ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. 55 കിലോമീറ്റര്‍ വേഗതയാണ് ഇതിന് കമ്പനി അവകാശപ്പെടുന്നത്. എ-ഗ്രേഡ് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് […]