ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന സിഇ04 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ പുറത്തിറക്കി. യുഎസ് ഉള്‍പ്പെടെ തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ഈ മോഡലിന് 11,795 ഡോളര്‍ (ഏകദേശം 9.71 ലക്ഷം രൂപ) വിലയുണ്ട്. പുതിയ ബിഎംഡബ്ല്യു ഇലക്ട്രിക് സ്‌കൂട്ടറില്‍ ബാറ്ററിക്കും പിന്‍ ചക്രത്തിനും ഇടയില്‍ സ്ഥിരമായ മാഗ്‌നറ്റ് മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരമാവധി 42 ബിഎച്ച്പി കരുത്തും 62 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് 2.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യം […]
വന്‍ ഹിറ്റായി ‘തുനിവി’ലെ ‘ചില്ലാ ചില്ലാ’ ഗാനം
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് ‘തുനിവി’ലെ പാട്ടെത്തി. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും എച്ച് വിനോദിന്റേതാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്ത് ചിത്രത്തിലെ പുറത്തുവിട്ട ‘ചില്ലാ ചില്ലാ’ എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാന്‍ എന്നിവരാണ് പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്ജു വാര്യരുടെയും നൃത്ത […]
‘കാക്കിപ്പട’യിലെ മനോഹര ഗാനമെത്തി; ‘പൂവായ് പൂവായ്..’
ഷബി ചൗഘട്ട് സംവിധാനം നിര്‍വ്വഹിച്ച ‘കാക്കിപ്പട’ എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. ‘പൂവായ് പൂവായ്..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനാണ്. മഞ്ജുവാര്യര്‍, നൈല ഉഷ, മിയ, പ്രിയ വാര്യര്‍, അനുസിത്താര, ലക്ഷ്മി നക്ഷത്ര, മിഥുന്‍ രമേഷ് എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജാസിഗിഫ്റ്റാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയില്‍ […]
5,000 എംഎഎച്ച് ബാറ്ററിയില്‍ സാംസങ്ങ് ഗാലക്‌സി എം04
മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗാലക്‌സി എം04 ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണിന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ, മുന്‍ ക്യാമറയ്ക്ക് വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചും ഉണ്ട്. ഗാലക്‌സി എം04 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8,499 രൂപയാണ്. ഡിസംബര്‍ 16 ന് ഉച്ചയ്ക്ക് 12 ന് ആമസോണില്‍ ഇത് വില്‍പനയ്ക്കെത്തും. ബ്ലൂ, ഗോള്‍ഡ്, മിന്റ് ഗ്രീന്‍, വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് […]
സ്വര്‍ണവില ഉയര്‍ന്നു; ഒരു പവന് 120 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 39920 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്ന് 4990 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്ന് 4125 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് […]
വർഷത്തിൽ 150 ദിവസം കേരളത്തിലില്ലാത്ത ഗവർണർ എന്ന് കെ മുരളീധരൻ എം പി
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. വർഷത്തിൽ 150 ദിവസം കേരള ഗവർണർ സംസ്ഥാനത്തില്ല. എന്നാൽ ഗോവ ഗവർണർ പി ശ്രീധരൻപിള്ള കേരളത്തിൽ തന്നെയാണ്.എന്താണ് ഗവർണർമാരുടെ ജോലി? മുൻകാലങ്ങളിൽ കാണാത്ത ഒരു മോശം കീഴ്വഴക്കമാണിതെന്നും മുരളീധരൻ പറഞ്ഞു. മാത്രമല്ല എപ്പോഴും ക്ഷോഭിച്ച് സംസാരിക്കുന്ന കേരള ഗവർണ്ണർ മര്യാദയ്ക്ക് മറുപടി പറയുക കൂടിയില്ല. എന്നാൽ അദ്ദേഹം കേരളത്തിനകത്ത് യാത്ര ചെയ്യുന്നതിൽ തങ്ങൾക്കൊരു പ്രശ്നവുമില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു. രാജ്യസഭയിൽ ഏക സിവിൽ കോഡ് […]
ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണത്തെക്കുറിച്ചന്വേഷിക്കും; അനിൽ കാന്ത്
സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഇതിൽ സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം അറിയിക്കാമെന്നും അനിൽകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി സർക്കാരും പൊലീസ് അടക്കമുള്ള സംവിധാനങ്ങളും മുന്നോട്ട് പോവുകയാണ്. കേരളം പോലീസിന്റെ ലഹരിക്കെതിരായ യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു എന്നും അനിൽ കാന്ത് പറഞ്ഞു. കുട്ടികളെ ക്യാരിയർമാരാക്കുന്നതടക്കം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡി ജി പി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ […]
ട്വൻ്റി ട്വൻ്റി നേതാക്കൾക്കെതിരായി പി വി ശ്രീനിജൻ എം എൽ എ കൊടുത്ത പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ഇന്ന് തീരുമാനിക്കും
ട്വൻ്റി ട്വൻ്റി നേതാക്കൾക്കെതിരായി പി വി ശ്രീനിജൻ എം എൽ എ കൊടുത്ത ജാതി അധിക്ഷേപ പരാതിയിൽ അന്വേഷണ ഉദ്യോസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കും. ആദ്യം പരാതിക്കാരനായ പി.വി ശ്രീനിജൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസ് അന്വേഷണം ആരംഭിക്കുക. ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന കർഷകദിന പരിപാടിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിക്കും വിധം പെരുമാറി എന്ന പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി […]
ലീഗിനെ യു ഡി എഫിൽ നിന്നും അടർത്തിയെടുക്കാമെന്ന് ആരും വ്യാമോഹിക്കണ്ട; വി ഡി സതീശൻ
ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തി. ഇതില്‍ സന്തോഷമെന്നും സതീശന്‍ പറഞ്ഞു. എന്നാൽ യു ഡി എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന്‍ പറഞ്ഞു. ലീഗ് യു ഡി എഫിന്‍റെ അഭിവാജ്യഘടകമാണ്. ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന്‍ വിശദീകരിച്ചു. ജെബി […]
കേരള ഹൈക്കോടതി തന്നെ വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടിയെന്ന് ഗവർണ്ണർ
കേരള ഹൈക്കോടതി തന്നെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഹൈക്കോടതി വിമർശിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണ് . ചില മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് നൽകുന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണെന്നും ഗവർണ്ണർ പറഞ്ഞു. നാളെത്തന്നെ വൈസ് ചാൻസലർമാരുടെ വാദം കേൾക്കുമെന്നും കാരണം കാണിക്കൽ നോട്ടീസമായി ബന്ധപ്പെട്ട നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവർണർ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും […]
