Posted inവിനോദം

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ട്രെയ്ലര്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കാപ്പ’ യുടെ ട്രെയ്ലര്‍ പുറത്തുവന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കാപ്പയെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും. തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ […]

Posted inവിനോദം

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ബുള്ളറ്റ് ഡയറീസ്’ ടീസര്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം ബുള്ളറ്റ് ഡയറീസിന്റെ ടീസര്‍ പുറത്തെത്തി. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്താഫ് സലീം, ശ്രീലക്ഷ്മി, സുധീര്‍ കരമന, ഷാലു റഹിം, കോട്ടയം […]

Posted inഓട്ടോമോട്ടീവ്

ഗ്ലാന്‍സയ്ക്ക് വമ്പിച്ച ഓഫറുമായി നിപ്പോണ്‍ ടൊയോട്ട

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നിപ്പോണ്‍ ടൊയോട്ട. ഇത്തവണ നിപ്പോണ്‍ ടൊയോട്ടയില്‍ ഗ്ലാന്‍സയുടെ എന്‍ഡ് ഓഫ് സീസണ്‍ ഓഫറിനാണ് തുടക്കമിട്ടിരിക്കുന്നത്. എന്‍ഡ് ഓഫ് സീസണില്‍ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഗ്‌ളാന്‍സ-എം.ടി മോഡലിന് അഞ്ചുവര്‍ഷം വാറന്റി, പതിനായിരം രൂപവരെ എക്സ്ചേഞ്ച് ആനുകൂല്യം എന്നിങ്ങനെ ഓഫറുകളുണ്ട്. ആദ്യ 6 മാസത്തേക്ക് 4,099 രൂപ അല്ലെങ്കില്‍ 59 മാസത്തേക്ക് 9,999 രൂപ എന്നിങ്ങനെ കുറഞ്ഞ മാസത്തവണകളില്‍ ഗ്ലാന്‍സ സ്വന്തമാക്കാം. 6.59 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. ചില പതിപ്പുകള്‍ […]

Posted inപുസ്തകങ്ങൾ

ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീല്‍ 2014 വരെ

1930 ലെ ആദ്യ ഫുട്ബോള്‍ ലോകകപ്പ് മുതല്‍ ഈ വര്‍ഷം നടക്കുന്ന ബ്രസീല്‍ ലോകകപ്പ് വരെയുള്ള ചരിത്രവും ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരിചയവും ഉള്‍പ്പെടുന്ന ഒരു സമ്പൂര്‍ണ്ണ ലോകകപ്പ് പുസ്തകം. കാല്‍പന്തുകളിയുടെ ആവേശഭരിതമായ ചരിത്രത്തെ അക്ഷരങ്ങ ളിലേക്കാവാഹിക്കുന്ന, ഏറ്റവും കൂടുതല്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നേരിട്ടു കണ്ടമലയാള പത്രപ്രവര്‍ത്തകന്റെ രചന. ‘ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീല്‍ 2014 വരെ’. ഭാസി മലാപ്പറമ്പ്. ഡിസി ബുക്‌സ്. വില 214 രൂപ.  

Posted inആരോഗ്യം

അജിനോമോട്ടാ വില്ലനാകുമ്പോള്‍

രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു.ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ […]

Posted inബിസിനസ്സ്

ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവുമായി ഒയോ

ബുക്കിംഗില്‍ കുതിച്ചുയര്‍ന്ന് ഒയോ. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രാവല്‍ ടെക് സ്ഥാപനമായ ഒയോ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒയോ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബിസിനസ് നഗരങ്ങളിലെ ബുക്കിംഗില്‍ 83 ശതമാനം വര്‍ദ്ധനവാണ് ഒയോ രേഖപ്പെടുത്തിയത്. കമ്പനിയുടെ ബിസിനസ് ട്രാവല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് 2022 അനുസരിച്ച്, ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത ബിസിനസ്സ് നഗരം ദില്ലിയാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്. ബംഗളൂരു, കൊല്‍ക്കത്ത, […]

Posted inലേറ്റസ്റ്റ്

എകസിവിൽ കോഡ് ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി

രാജ്യസഭയിൽ ഏക സിവിൽ കോഡ്ബിൽ അവതരിപ്പിക്കാൻ അനുമതി . ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോ‍ഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. ഇതേതുടർന്ന് വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. വോട്ടെടുപ്പിലൂടെയാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി ലഭിച്ചത്. ബില്ല് അവതരിപ്പിക്കുന്ന സമയത്ത് പ്രതിപക്ഷ നിരയിൽ പല അംഗങ്ങളും ഇല്ലായിരുന്നു. കോണ്‍ഗ്രസ് എംപിമാരിൽ ഭൂരിപക്ഷവും സഭയിൽ ഇല്ലാതിരുന്നതിനെ മുസ്ലീംലീഗ് എംപി അബ്ദുൾ വഹാബ് വിമര്‍ശിച്ചു. ബില്ലിനെതിരെ […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 09.12.22

ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി. ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ വളരെ കുറവായിരുന്നു. കോണ്‍ഗ്രസ് എംപിമാര്‍ ഭൂരിപക്ഷവും പുറത്തായിരുന്നു. ബിജെപി എംപി കിറോഡി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. 23 നെതിരെ 63 വോട്ടുകള്‍ക്കാണ് ബില്‍ അവതരണത്തിന് രാജ്യസഭ അനുമതി നല്‍കിയത്. ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ചില്ലെങ്കില്‍ മാതാപിതാക്കളെ പ്രതിയാക്കുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയെന്നു പ്രതി ഗ്രീഷ്മ. താന്‍ ഷാരോണിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗ്രീഷ്മ വാദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് […]

Posted inലേറ്റസ്റ്റ്

സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്താൻ അനുമതി തേടി മുൻ സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ കത്ത് നൽകി

പാർക്കിൻസൺസ് രോഗത്തിന് സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്താൻ അനുമതി തേടി മുൻ സ്പീക്കറും നോർക് റൂട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷണൻ നൽകിയ അപേക്ഷ മന്ത്രി സഭയുടെ പരിഗണനയിലേക്ക്. വിദേശ ചികിത്സയ്ക്കായി മുൻ നിയമസഭാംഗങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം കൊടുക്കാൻ വ്യവസ്ഥയില്ലെന്ന ചട്ടം നിലനിൽക്കെയാണ് ആവശ്യം മന്ത്രിസഭ പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് നിയമസഭാ സ്പീക്കറായിരുന്ന എംബി രാജേഷിന് , പി ശ്രീരാമകൃഷ്ണൻ കത്ത് നൽകിയത്. കൊച്ചിയിലെ ആസ്റ്റ‍ർ മെഡിസിറ്റിയിൽ ബൈലാറ്ററൽ ഡീപ് ബ്രെയിൻ […]

Posted inലേറ്റസ്റ്റ്

പോലീസ് ഭീഷണിപ്പെടുത്തിയപ്പോൾ കുറ്റം സമ്മതിച്ചുവെന്ന് ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ

ഷാരോണിനെ താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത് പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മ. അച്ഛനേയും അമ്മയേയും കേസിൽ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയിൽ ഗ്രീഷ്മ മൊഴി നൽകി. കാമുകൻ ഷാരോണിനെ വിഷം നൽകി കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ഈ ആരോപണം ഉന്നയിച്ചത് .അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഗ്രീഷ്മയെ ഹാജരാക്കിയത്. ഇതിനിടയിൽ തനിക്ക് ചില പരാതികൾ പറയാനുണ്ടെന്ന് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയോടാണ് ഗ്രീഷ്മ അറിയിച്ചത്. തുടർന്ന് […]