മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയില്‍ എത്തുന്നു. ഡിസംബര്‍ 22 മുതല്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യും. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ […]
ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎക്‌സ് എത്തി
സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചു. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎക്‌സ് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന് 1,12,300 രൂപയാണ് (എക്‌സ് ഷോറൂം, ഡല്‍ഹി) വില. 89,900 രൂപ വിലയുള്ള നിലവിലുള്ള വേരിയന്റിനേക്കാള്‍ ഏകദേശം 19,000 രൂപ കൂടുതലാണ് ഇത്. പുതിയ വേരിയന്റിലേക്ക് കുറച്ച് ഫീച്ചര്‍ അപ്ഗ്രേഡുകളും ഹാര്‍ഡ്വെയര്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎഎസിന് നിലവിലുള്ള അതേ 124 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറില്‍ […]
അമിതമായാല്‍ പീനട്ട് ബട്ടറും ദോഷം!
നിരവധി പോഷക ഗുണങ്ങള്‍ ഉള്ള ഒന്നാണ് പീനട്ട് ബട്ടര്‍. എന്നാല്‍, ഇവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ ചില ദൂഷ്യഫലങ്ങളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പീനട്ട് ബട്ടര്‍ അമിതമായി കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ ഇവയാണ്. പീനട്ട് ബട്ടറില്‍ ഒമേഗ-6 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനീകരമാണ്. ഒമേഗ-6 പരിമിതമായ അളവില്‍ മാത്രമേ ശരീരത്തിന് ആരോഗ്യകരമാകൂ. ശരീരത്തിലെ ഒമേഗ -3ന്റെ അളവിനേക്കാള്‍ ഒമേഗ -6ന്റെ അളവ് കവിയുമ്പോള്‍ അത് വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പീനട്ട് ബട്ടറില്‍ കലോറിയുടെ അളവ് കൂടുതലാണ്. […]
കുറ്റാന്വേഷണ നോവല്‍ ‘1980’
ഹെലികോപ്റ്ററിലെ ഒരു സാഹസികരംഗത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ മരണപ്പെടുന്ന സൂപ്പര്‍സ്റ്റാര്‍ ജഗന്‍. മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം ആ മരണത്തിലേക്ക്, ഭൂതകാലത്തില്‍നിന്ന് സംശയത്തിന്റെ നൂല്‍പ്പാലമിട്ടെത്തുന്ന ഒരു കടുത്ത ആരാധകന്‍. കാലത്തിന്റെ തണുത്തുറഞ്ഞ ദൂരം സൃഷ്ടിച്ച കനത്ത ഇരുട്ടില്‍ അണുമാത്രമായൊരു പ്രചോദനത്തിന്റെ വെല്ലുവിളിയുമായി ആ മരണത്തിനു പിറകേ അന്വേഷണവുമായി ഇറങ്ങുന്ന ശിവശങ്കര്‍ പെരുമാള്‍… ചരിത്രം സൃഷ്ടിച്ച ഒരു മരണരഹസ്യം തേടി ദുരൂഹതയുടെ മൂടല്‍മഞ്ഞിലൂടെന്ന പോലെ ഊഹത്തിന്റെ മാത്രം പിന്‍ബലം വെച്ചുള്ള കുറ്റാന്വേഷണത്തിന്റെ നിഗൂഢസൗന്ദര്യവും ഉദ്വേഗവും നിറഞ്ഞ, ശിവശങ്കര്‍ പെരുമാള്‍ പരമ്പരയിലെ അഞ്ചാം പുസ്തകം. അന്‍വര്‍ […]
റിയല്‍മി 10 പ്രോ പ്ലസ് 5ജി, പ്രോ 5ജി ഇന്ത്യയിലെത്തി
റിയല്‍മി 10 പ്രോ പ്ലസ് 5ജി, റിയല്‍മി പ്രോ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേകള്‍, 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. രണ്ട് സ്മാര്‍ട് ഫോണുകളും കഴിഞ്ഞ മാസമാണ് ചൈനയില്‍ അവതരിപ്പിച്ചത്. റിയല്‍മി 10 പ്രോ 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് […]
സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39,800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 160 രൂപ വര്‍ദ്ധിച്ച സ്വര്‍ണവില 39,600 എന്ന നിരക്കില്‍ എത്തുകയായിരുന്നു. ഇതേ വില തന്നെയായിരുന്നു വ്യാഴാഴ്ചയും. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 […]
നേമം കോച്ചിങ്ങ് ടെർമിനൽ നിർമ്മാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്ന് റെയിൽവേ മന്ത്രി
നേമം കോച്ചിങ്ങ് ടെർമിനൽ നിർമ്മാണം മരവിപ്പിച്ചിരിക്കുകയാണെന്ന് റെയിൽവേ മന്ത്രാലയം. റെയിൽവേ മന്ത്രിയാണ് പദ്ധതി താൽക്കാലികമായി നിർത്തിവച്ച കാര്യം പാർലമെന്റിൽ പറഞ്ഞത് .തിരുവനന്തപുരത്ത് ടെർമിനൽ വേണോ എന്ന് ദക്ഷിണ റെയിൽവേ വിശദമായ പഠനം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പഠനത്തിൻറെ റിപ്പോർട്ട് വന്നശേഷം മാത്രമാകും തുടർ തീരുമാനമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മുൻപ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തിലെ ബി ജെ പി നേതാക്കൾ പദ്ധതി പൂർത്തിയാക്കും എന്നുറപ്പ് കിട്ടിയതായി അറിയിച്ചിരുന്നു. ഈ ഉറപ്പിലാണ് ഇപ്പോൾ അവ്യക്തത. […]
എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി കയറിയിരുന്ന സംഭവത്തിൽ ദുരൂഹത
കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി കയറിയിരുന്ന സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. മെഡിക്കൽ കോളേജിൽ പുതിയ എംബിബിഎസ് ക്ലാസ് രണ്ടാമത്തെ കൗൺസിലിംഗ് കഴിഞ്ഞ ഉടൻ തന്നെ തുടങ്ങിയെന്നും രാവിലെ കുറച്ചു കുട്ടികൾ മാത്രമേ എത്തിയിരുന്നുള്ളൂ എന്നും പിന്നീട് കുട്ടികൾ കൂട്ടമായെത്തിയപ്പോൾ എല്ലാവരുടെയും അഡ്മിറ്റ് കാർഡ് പരിശോധിക്കാൻ കഴിഞ്ഞില്ല എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞത്. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ […]
എം എൽ എ യുടെ പരാതിയിൽ ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി കേസടുത്തു.
കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ ജാതിഅധിക്ഷേപ പരാതിയിൽ ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി കേസടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുത്തൻകുരിശ് പോലീസ് കേസെടുത്തിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഇക്കഴിഞ്ഞ കർഷകദിനത്തിൽ ഉദ്‌ഘാടകനായ തന്നെ വേദിയിൽ വച്ച് അപമാനിച്ചു എന്നാണ് കേസ്. ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന കർഷദിനാചരണ പരിപാടിയിൽ ഉദ്ഘാടകനായ എം എൽ […]
തീവ്ര ചുഴലിക്കാറ്റ് മാൻദൗസ് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ , ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തീവ്ര ചുഴലിക്കാറ്റ് മാൻദൗസ് ( Mandous )തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതി ചെയ്യുന്നു.6 മണിക്കൂറിനുശേഷം ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു ഇന്ന് ( ഡിസംബർ 9) അർധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറിൽ 65 – 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഡിസംബർ 9,10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ […]
