സംസ്ഥാനത്ത് എട്ടു മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങള്‍ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപം കേരളത്തിലെത്തി. 2,20,500 പേര്‍ക്കു തൊഴില്‍ ലഭിച്ചെന്നും അവകാശപ്പെട്ടു. മലപ്പുറം, എറണാകുളം ജില്ലകളില്‍ മാത്രം പതിനായിരത്തില്‍ അധികം സംരംഭങ്ങളാണ് തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ട് കൈവരിക്കാന്‍ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
സേർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യണമെന്ന് ഹൈക്കോടതി
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം സെനറ്റ് നാമനിര്‍ദേശം ചെയ്യണമെന്ന് ഹൈക്കോടതി. ആരെയും നോമിനേറ്റ് ചെയ്തില്ലെങ്കില്‍ ചാന്‍സലര്‍ക്ക് യുജിസി ചട്ടപ്രകാരം വിസി നിയമനത്തിനുള്ള നടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സെനറ്റ് അംഗം എസ് ജയറാം നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സാങ്കേതിക സര്‍വകലാശാല താല്കാലിക വിസി നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. ഡോ. സിസ തോമസിനെ താല്കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി […]
സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ല ; മുഖ്യമന്ത്രി , തുടർഭരണത്തിന്റെ ധാർഷ്ട്യം ; വി ഡി സതീശൻ
സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളോടു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജനങ്ങള്‍ക്കു വേണ്ടാത്ത കെ.റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ കോണ്‍ഗ്രസ് പിഴുതെറിയുമെന്നും സുധാകരന് പറഞ്ഞു. തുടര്‍ ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് അനുമതിയില്ലാത്ത സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിയമസഭയില്‍. അടിയന്തരപ്രമേയത്തിന് അവതരണാനുമതി […]
കേസിൽ നിന്ന് ഒഴിവായി,സജി ചെറിയാൻ മന്ത്രിയാകാൻ സാധ്യത
കേസില്‍നിന്ന് കോടതിയും പോലീസും ഒഴിവാക്കിയതോടെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സാധ്യത. ഭരണഘടനയെ അപമാനിക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. തെളിവില്ലെന്നു പറഞ്ഞ് പോലീസ് കേസന്വേഷണം അവസാനിപ്പിച്ചു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്യും.ഭരണഘടനയെ അവഹേളിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സജി ചെറിയാൻ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.മടങ്ങിയെത്തുമെന്ന സൂചനകൾ ബാക്കിയാക്കി പകരം മന്ത്രിയെ ഇതുവരെ പാർട്ടിയോ മുഖ്യമന്ത്രിയോ തീരുമാനിച്ചിരുന്നില്ല. […]
ഹിമാചലില്‍ അട്ടിമറി വിജയം നേടി കോണ്‍ഗ്രസ് ഭരണത്തിലേക്ക്
ഗുജറാത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ ബിജെപിക്കു ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടമായി. ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയാണു ബിജെപി ഭരണം. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 16 സീറ്റിലേക്ക് ഒതുങ്ങി. അഞ്ചു സീറ്റുമായി അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇളക്കി മറിച്ചു പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൈക്കലാക്കി. ബിജെപിക്ക് റിക്കാര്‍ഡ് […]
കേട്ടറിവിനേക്കാള് വലുതാണ് മെസി എന്ന സത്യം
ഖത്തര്‍ ലോകകപ്പില്‍ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലണ്ട്സുമായി ഏറ്റുമുട്ടാന്‍ അര്‍ജന്റീന ഇന്നിറങ്ങുമ്പോള്‍ മെസിയാണ് എവിടേയും താരം. മെസി ഞങ്ങളെ പോലെ ഒരു മനുഷ്യന് തന്നെയാണെന്നാണ് നെതര്‍ലാന്‍ഡ്സിന്റെ ഗോള്‍ കീപ്പര്‍ നൊപ്പേര്‍ട്ട് പറയുന്നത്. അതേസമയം മെസിയെ നിസാരമായി കാണരുതെന്നും നല്ല പദ്ധതിയുണ്ടെങ്കിലെ മെസിയെ പിടിച്ച് കെട്ടാനാവൂയെന്നും നെതര്‍ലന്‍ഡ്സ് നായകന് വിര്‍ജില്‍ വാന്‍ ഡൈക്ക് പറയുന്നു. എന്നാല്‍ മെസിയെ നിശബ്ദനാക്കാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ക്കറിയാമെന്നാണ് ഡച്ച് കോച്ച് ലൂയി വാന്‍ ഗാല്‍ പറയുന്നത്. എന്തായാലും മെസി ആരാധകര്‍ക്ക് ഒന്നേ പറയാനുള്ളു, കേട്ടറിഞ്ഞതിനേക്കാളും […]
സാധ്യമാകുമോ സ്വപ്ന സെമി?
ഡിസംബര്‍ 14 ന് ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസിയും ബ്രസീലിന്റെ നെയ്മറും നേര്‍ക്കു നേര് വരുമോയെന്ന് ഇന്നറിയാം. ഖത്തര്‍ ലോകകപ്പിലെ ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഇന്ന്. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്സുമായി ഏറ്റുട്ടും. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യു.എസ്.എ യെ […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 9
◾ഗുജറാത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ ബിജെപിക്കു ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടമായി. ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയാണു ബിജെപി ഭരണം. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 16 സീറ്റിലേക്ക് ഒതുങ്ങി. അഞ്ചു സീറ്റുമായി അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇളക്കി മറിച്ചു പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൈക്കലാക്കി. ബിജെപിക്ക് റിക്കാര്‍ഡ് […]
പി.എസ്.സി റാങ്ക് പട്ടികകൾ അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി
പി.എസ്.സി റാങ്ക് പട്ടികകൾ അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പി. എസ്. സി റാങ്ക് പട്ടികകൾ എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് പബ്ലിക് സർവ്വീസ് കമ്മീഷൻ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ഷാഫി പറമ്പിലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൂടുതൽ അപേക്ഷകരുള്ള തസ്തികകൾക്ക് 2021 മുതൽ പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും ഇപ്പോൾ നടത്തുന്നുണ്ട്. ഉദ്യോഗാർത്ഥികൾക്ക് […]
വോട്ടർ പട്ടിക പുതുക്കൽ;ഡിസംബർ 18 വരെ അപേക്ഷകൾ സമർപ്പിക്കാം
വോട്ടർ പട്ടിക പുതുക്കൽ;ഡിസംബർ 18 വരെ അപേക്ഷകൾ സമർപ്പിക്കാം വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക്, അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി.അർഹരായവരെ വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും, മരണപ്പെട്ടവരേയും, താമസം മാറിയവരേയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ച് പ്രവർത്തനം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ഫോം 6 ഉം, പ്രവാസി വോട്ടർമാർക്ക് […]
