kerala psc

പി.എസ്.സി റാങ്ക് പട്ടികകൾ അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി

             പി. എസ്. സി റാങ്ക് പട്ടികകൾ എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് പബ്ലിക് സർവ്വീസ് കമ്മീഷൻ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ഷാഫി പറമ്പിലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൂടുതൽ അപേക്ഷകരുള്ള തസ്തികകൾക്ക് 2021 മുതൽ പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും ഇപ്പോൾ നടത്തുന്നുണ്ട്.

               ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. പരീക്ഷ കമ്മീഷൻ രൂപീകരിച്ചിട്ടുള്ള വിദഗ്ധസമിതിയുടെ ശുപാർശയനുസരിച്ച് ക്രമീകരണം നടത്തിയാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഷോർട്ട്ലിസ്റ്റ്/റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുമ്പോൾ സംവരണ വിഭാഗങ്ങളുടെ ചട്ടപ്രകാരമുള്ള പ്രാതിനിധ്യം പി.എസ്.സി ഉറപ്പുവരുത്തുന്നുണ്ട്. റാങ്ക് ലിസ്റ്റുകൾ കാലതാമസം വരുത്താതെ പ്രസിദ്ധീകരിക്കുന്നതിനും ഈ പരീക്ഷാ സമ്പ്രദായം ഏറെ ഫലപ്രദമാണ്.

                 പി.എസ്.സി പരീക്ഷ നടത്തുമ്പോൾ അപേക്ഷകരിൽ നിരവധി പേർ പരീക്ഷയ്ക്ക് ഹാജരാകാറില്ല, ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പൊതു യോഗ്യതയുള്ള തസ്തികകൾക്കായി പ്രാഥമിക പരീക്ഷകൾ നടത്തുന്നത്. പ്രാഥമിക പരീക്ഷയ്ക്കുശേഷം ഓരോ തസ്തികയ്ക്കുമായി മുഖ്യപരീക്ഷകളും നടത്തുന്നുണ്ട്. സുതാര്യ മായി നടത്തുന്ന  തെരഞ്ഞെടുപ്പ് നടപടികളിൽ ഉദ്യോഗാർത്ഥി കൾക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *