Posted inലേറ്റസ്റ്റ്

വിദേശ രാജ്യങ്ങളിലെ വാഹനങ്ങള്‍ക്ക് ഹ്രസ്വകാല നികുതി അടയ്ക്കണം

വിദേശത്തു നിന്നും താത്കാലിക ഉപയോഗത്തിനായി കേരളത്തിലെത്തുന്ന വാഹനങ്ങള്‍ 2014 ലെ ധനകാര്യ ചട്ടങ്ങള്‍ക്കനുസൃതമായുള്ള ഹ്രസ്വകാല നികുതി നിര്‍ബന്ധമായി അടയ്ക്കണമെന്ന് റീജീയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. ഒരു മാസത്തേക്ക് പതിനായിരം രൂപയും തുടര്‍ന്ന് കേരളത്തില്‍ നില്‍ക്കുന്ന ഓരോ മാസത്തേക്കും അയ്യായിരം രൂപയുമാണ് നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടത്. പരമാവധി ആറ് മാസം വരെയാണ് ഇത്തരത്തില്‍ ഹ്രസ്വകാല നികുതി അടയ്ക്കാന്‍ സാധിക്കുക. ദീര്‍ഘ കാലത്തേക്കായി കേരളത്തിലെത്തുന്ന മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും നിശ്ചിത നികുതി നിര്‍ബന്ധമായും അടയ്ക്കണം. […]

Posted inലേറ്റസ്റ്റ്

2020ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ നൗഫൽ കെ. ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ദീപിക ദിനപത്രത്തിലെ റെജി ജോസഫ് മികച്ച വികസനോന്മുഖ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 9

◾ലഹരിവിരുദ്ധ പ്രചാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ മേപ്പാടി പോളിടെക്നിക് കോളജില്‍ ലഹരി മാഫിയക്കു സിപിഎമ്മിന്റെ രാഷ്ട്രീയ സ്പോണ്‍സര്‍ഷിപ്പാണെന്ന് പ്രതിപക്ഷം നിയമസഭയില്‍. കോളജില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ മര്‍ദ്ദിച്ച ലഹരി മാഫിയ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എതിര്‍ത്ത് മന്ത്രിമാര്‍ അടക്കമുള്ള ഭരണപക്ഷാംഗങ്ങള്‍ എഴുന്നേറ്റതോടെ ബഹളമായി. സഭ ഇന്നത്തേക്കു പിരിഞ്ഞു. മേപ്പാടി പോളിടെക്നിക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു ജയിച്ചതോടെയാണ് എസ്എഫ്ഐക്കാര്‍ കൂട്ടത്തല്ലുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ലഹരിക്കേസില്‍ സസ്പെന്‍ഷനിലായ വിഷ്ണു […]

Posted inലേറ്റസ്റ്റ്

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: നൂറ് ശതമാനം പൂര്‍ത്തിയാക്കി ആലുവ 

270 തൊഴിലവസരങ്ങള്‍, 684.2 ലക്ഷം രൂപയുടെ നിക്ഷേപം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടതിലധികം സംരംഭങ്ങള്‍ ആരംഭിച്ച് നൂറ് ശതമാനം നേട്ടം കൈവരിച്ചിരിക്കുകയാണ് ആലുവ നഗരസഭ. ഈ സാമ്പത്തിക വര്‍ഷം ആലുവ നഗരസഭ പരിധിയില്‍ 101 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പദ്ധതി ആരംഭിച്ച് എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ 120 സംരംഭങ്ങളാണ് ആരംഭിച്ചത്. 120 സംരംഭങ്ങള്‍ പുതിയതായി ആരംഭിച്ചത് വഴി 270 തൊഴിലവസരങ്ങള്‍ നഗരസഭാ പരിധിയില്‍ സൃഷ്ടിക്കപ്പെട്ടു. ഇതുവഴി […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ 09.12.22

മേപ്പാടി പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം. ഇരുപക്ഷവും പോരടിിച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മേപ്പാടി പോളി ടെക്‌നിക്കില്‍ യൂണിയനില്‍ കെഎസ് യു ജയിച്ചതോടെയാണ് എസ്എഫ്‌ഐക്കാര്‍ അക്രമവും കൂട്ടത്തല്ലുമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ലഹരിക്കേസില്‍ സസ്‌പെന്‍ഷനിലായ വിഷ്ണു എസ്എഫ്‌ഐ നേതാവാണ്. മര്‍ദ്ദനമേറ്റ അപര്‍ണ ഗൗരി തന്നെ വിഷ്ണുവിനെതിരെ മാധ്യമങ്ങളില്‍ അഭിമുഖം നല്‍കിയെന്നും വിഡി സതീശന്‍ പറഞ്ഞതോടെയാണ് മന്ത്രിമാര്‍ അടക്കമുള്ള ഭരണപക്ഷം ബഹളം വച്ചത്. സര്‍വകലാശാലകളുടെ […]

Posted inലേറ്റസ്റ്റ്

ഹിമാചലിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്.

ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. വീര ഭദ്ര സിംഗിന്‍റെ പേര് ഉപയോഗപ്പെടുത്തി വിജയിച്ച ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ മാറ്റി നിർത്താൻ ആകില്ലെന്നും പ്രതിഭ പറഞ്ഞു. എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് പ്രതിഭാ സിംഗിന്‍റെ അവകാശ വാദം. മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദ‌ർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവ‌ർക്കാണ് കൂടുതല്‍ സാധ്യത. സംസ്ഥാനത്തെ പ്രമുഖ ജാതി വിഭാഗമായ രജ്‌പുത് വിഭാഗത്തിൽ […]

Posted inലേറ്റസ്റ്റ്

ഉന്നത വിദ്യാഭ്യസരംഗം സർക്കാർ തകർത്തു തരിപ്പണമാക്കിയെന്ന് വി ഡി സതീശൻ

ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ബില്ല് പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്‍റെ തടസ്സവാദങ്ങൾ തള്ളി നിയമസഭ സബ്‍ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടിരുന്നു. സർക്കാരിന്റേത് ഏകപക്ഷീയ നടപടി എന്നും വി ഡി സതീശൻ പറഞ്ഞു. ചാൻസലർ പദവിയിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. അതിന് വിരുദ്ധമായാണ് ധൃതിയിൽ ഈ തീരുമാനം എടുത്തിരിക്കുന്നത് . പ്രതിപക്ഷവുമായി ആലോചിക്കാതെയെടുത്ത […]

Posted inവിനോദം

നയന്‍താര ചിത്രം ‘കണക്റ്റ്’ ട്രെയിലര്‍

നയന്‍താര നായികയാകുന്ന ഹൊറര്‍ ചിത്രം ‘കണക്റ്റി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അശ്വിന്‍ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിന്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. അശ്വിന്‍ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, ഹനിയ നഫീസ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തമിഴിലെ മികച്ച ഹൊറര്‍ ത്രില്ലറുകളായ ‘മായ’, ‘ഗെയിം ഓവര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ വരുന്ന മറ്റൊരു ഹൊറര്‍ ത്രില്ലറാണ്’കണക്റ്റ്’. വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ […]

Posted inവിനോദം

ജയ ജയ ജയ ജയ ഹേ ഒടിടിയില്‍

മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയില്‍ എത്തുന്നു. ഡിസംബര്‍ 22 മുതല്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യും. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎക്‌സ് എത്തി

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചു. സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎക്‌സ് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന് 1,12,300 രൂപയാണ് (എക്‌സ് ഷോറൂം, ഡല്‍ഹി) വില. 89,900 രൂപ വിലയുള്ള നിലവിലുള്ള വേരിയന്റിനേക്കാള്‍ ഏകദേശം 19,000 രൂപ കൂടുതലാണ് ഇത്. പുതിയ വേരിയന്റിലേക്ക് കുറച്ച് ഫീച്ചര്‍ അപ്ഗ്രേഡുകളും ഹാര്‍ഡ്വെയര്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പുതിയ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎഎസിന് നിലവിലുള്ള അതേ 124 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറില്‍ […]