ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ബില്ല് പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും സതീശന് പറഞ്ഞു. ചാൻസലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങൾ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടിരുന്നു. സർക്കാരിന്റേത് ഏകപക്ഷീയ നടപടി എന്നും വി ഡി സതീശൻ പറഞ്ഞു. ചാൻസലർ പദവിയിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. അതിന് വിരുദ്ധമായാണ് ധൃതിയിൽ ഈ തീരുമാനം എടുത്തിരിക്കുന്നത് . പ്രതിപക്ഷവുമായി ആലോചിക്കാതെയെടുത്ത ഈ തീരുമാനം അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യസരംഗം സർക്കാർ തകർത്തു തരിപ്പണമാക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു.
ഉന്നത വിദ്യാഭ്യസരംഗം സർക്കാർ തകർത്തു തരിപ്പണമാക്കിയെന്ന് വി ഡി സതീശൻ
